ഇന്ധനവില വര്‍ദ്ധന: തിരുവനന്തപുരത്ത് ഓട്ടോറിക്ഷ കെട്ടിവലിച്ച് വേറിട്ട പ്രതിഷേധവുമായി ശശി തരൂര്‍
തിരുവനന്തപുരം: കുതിച്ചുയരുന്ന ഇന്ധനവിലയില്‍ വ്യത്യസ്തമായ പ്രതിഷേധം രേഖപ്പെടുത്തി തിരുവനന്തപുരം എംപി ശശി തരൂര്‍. തലസ്ഥാനത്ത് ഓട്ടോറിക്ഷ കെട്ടിവലിച്ചാണ് ശശി തരൂരിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഐഎന്‍ടിയുസിയാണ് തിരുവനന്തപുരത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്ധന നികുതിക്കൊള്ള സാധാരണക്കാരുടെ ജീവിതം നരക തുല്യമാക്കിയെന്ന് ശശി തരൂര്‍ എംപി ആരോപിച്ചു.

ഇന്ത്യയിലെ ജനങ്ങള്‍ ഇന്ധനത്തിനായി 260 ശതമാനം നികുതി കൊടുക്കുമ്പോള്‍ അമേരിക്കയില്‍ ഇത് കേവലം 20 ശതമാനം മാത്രമാണെന്ന് ശശി തരൂര്‍ പറഞ്ഞു. അമിത് ഇന്ധന വിലയും നികുതിയും കുറയ്ക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പരാജയത്തിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. നൂറ് കണക്കിനോളം ഓട്ടോറിക്ഷകള്‍ പ്രതിഷേധത്തിന്റെ ഭാഗമായി.
#WATCH | Kerala: Shashi Tharoor, Congress MP from Thiruvananthapuram, and other party workers protest against fuel price rise, outside Kerala Secretariat pic.twitter.com/2F2pKTwNIh
— ANI (@ANI) February 26, 2021
ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍
അതേസമയം, രാജ്യത്തെ ഇന്ധനവില വര്‍ദ്ധന, ജിഎസ്ടി, ഇവേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ച് വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന് രാവിലെ ആരംഭിച്ചു. കേരളത്തില്‍ ബന്ദ് ബാധകമല്ലെന്ന് വ്യാപാരി വ്യവസായി സമിതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോണ്‍ഫഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സാണ് ബന്ദിന് ആഹ്വാനം ചെയ്തത്. 40000ഓളം സംഘടനകളില്‍ നിന്ന് നാല് കോടിയിലേറെ പേര് സമരത്തിന്റെ ഭാഗമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. രാജ്യത്തെ 1500ഓലം സ്ഥലങ്ങളില്‍ ധര്‍ണ നടത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്. 40 ലക്ഷം സ്ഥലങ്ങളില്‍ റോഡ് ഉപരോധം നടക്കുമെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.
നിവേദ പെതുരാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video
-
ഗ്യാസ് കട്ടാകുമോ? പേടി വേണ്ട! എൽപിജി പ്രതിസന്ധിയിൽ കേന്ദ്രത്തിന്റെ നിർണ്ണായക ഇടപെടൽ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍












Click it and Unblock the Notifications