തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇന്ധനവില വര്‍ദ്ധന: തിരുവനന്തപുരത്ത് ഓട്ടോറിക്ഷ കെട്ടിവലിച്ച് വേറിട്ട പ്രതിഷേധവുമായി ശശി തരൂര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കുതിച്ചുയരുന്ന ഇന്ധനവിലയില്‍ വ്യത്യസ്തമായ പ്രതിഷേധം രേഖപ്പെടുത്തി തിരുവനന്തപുരം എംപി ശശി തരൂര്‍. തലസ്ഥാനത്ത് ഓട്ടോറിക്ഷ കെട്ടിവലിച്ചാണ് ശശി തരൂരിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഐഎന്‍ടിയുസിയാണ് തിരുവനന്തപുരത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്ധന നികുതിക്കൊള്ള സാധാരണക്കാരുടെ ജീവിതം നരക തുല്യമാക്കിയെന്ന് ശശി തരൂര്‍ എംപി ആരോപിച്ചു.

fuel

ഇന്ത്യയിലെ ജനങ്ങള്‍ ഇന്ധനത്തിനായി 260 ശതമാനം നികുതി കൊടുക്കുമ്പോള്‍ അമേരിക്കയില്‍ ഇത് കേവലം 20 ശതമാനം മാത്രമാണെന്ന് ശശി തരൂര്‍ പറഞ്ഞു. അമിത് ഇന്ധന വിലയും നികുതിയും കുറയ്ക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പരാജയത്തിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. നൂറ് കണക്കിനോളം ഓട്ടോറിക്ഷകള്‍ പ്രതിഷേധത്തിന്റെ ഭാഗമായി.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

അതേസമയം, രാജ്യത്തെ ഇന്ധനവില വര്‍ദ്ധന, ജിഎസ്ടി, ഇവേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ച് വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന് രാവിലെ ആരംഭിച്ചു. കേരളത്തില്‍ ബന്ദ് ബാധകമല്ലെന്ന് വ്യാപാരി വ്യവസായി സമിതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സാണ് ബന്ദിന് ആഹ്വാനം ചെയ്തത്. 40000ഓളം സംഘടനകളില്‍ നിന്ന് നാല് കോടിയിലേറെ പേര്‍ സമരത്തിന്റെ ഭാഗമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. രാജ്യത്തെ 1500ഓലം സ്ഥലങ്ങളില്‍ ധര്‍ണ നടത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്. 40 ലക്ഷം സ്ഥലങ്ങളില്‍ റോഡ് ഉപരോധം നടക്കുമെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

നിവേദ പെതുരാജിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് മാർച്ച് രണ്ടിന് വാഹന പണിമുടക്ക്

Thiruvananthapuram
English summary
Fuel price hike: Shashi Tharoor protests towing autorickshaws in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X