• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

30 ലേറെ സീറ്റുകളില്‍ ജയിക്കും; അടുത്ത തിരുവനന്തപുരം മേയറെ തീരുമാനിക്കുക ഒരുപക്ഷേ ഇവരാകും; വിജയരാഘവൻ

തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരം വലിയൊരു മാറ്റത്തിന് സാക്ഷ്യം വഹിക്കാന്‍ പോവുകയാണെന്ന് ടെക്നോ പാര്‍ക്ക് മുന്‍ സിഇഓ വിജയരാഘവന്‍. തിരുവനന്തപുരം വിമാനത്താവളം സ്വാകര്യവത്കരിക്കുക എന്ന വികാരത്തോടൊപ്പമാണ് തലസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളും നിലകൊള്ളുന്നത്. സ്വകാര്യവത്കരണത്തെ രാഷ്ട്രീയ പാർട്ടികൾ എതിർക്കുകയാണെങ്കിൽ എറണാകളും കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്റി 20 മോഡലിൽ തിരുവനന്തപുരം നഗരവും മാറുമെന്നാണ് കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയരാഘവന്‍ പറയുന്നത്.

നഗരസഭയുടെ ഭരണ നേതൃത്വത്തില്‍

നഗരസഭയുടെ ഭരണ നേതൃത്വത്തില്‍

‌വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നഗരസഭയുടെ ഭരണ നേതൃത്വത്തില്‍ ആരാകും എത്തുക എന്ന് തീരുമാനിക്കുക ഒരു പറ്റം സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എയര്‍പ്പോട്ട് സ്വകാര്യവത്കരിക്കുന്നതിനെ പിന്തുണച്ചുകൊണ്ടാണ് പുതിയ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്.

തിരുവനന്തപുരത്തെ വികസനം

തിരുവനന്തപുരത്തെ വികസനം

തിരുവനന്തപുരത്തെ വികസനത്തിന് വേണ്ടിയാണ് കൂട്ടായ്മ. സാമൂഹ്യമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് ആളുകള്‍ ഈ കൂട്ടായ്മയുടെ ഭാഗമായിട്ടുണ്ട്. തിരുവനന്തപുരം 20-25 എന്ന ലക്ഷ്യത്തോടെ തലസ്ഥാന നഗരത്തിന് വേണ്ടി 25 പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. മറ്റ് പല സ്ഥലങ്ങളിലും ഇത്തരം കൂട്ടായ്മങ്ങള്‍ രൂപപ്പെട്ടുവരുന്നുണ്ട്.

 മത്സരിക്കുന്നതിനെ കുറിച്ച്

മത്സരിക്കുന്നതിനെ കുറിച്ച്

പിന്തുണ അറിയിച്ചു കൊണ്ട് ഒരുപാടു പേര്‍ പല സ്ഥലങ്ങളില്‍ നിന്നായി വിളിക്കുന്നുണ്ട്. ഞങ്ങള്‍ നിരവധി ആളുകള്‍ ഉണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് അവര്‍ ആലോചിക്കുകയാണ്. നമ്മള്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുകയാണെങ്കിൽ നമ്മള്‍ തിരഞ്ഞെടുപ്പിൽ നിൽക്കാതിരിക്കുകയാണ് നല്ലത് എന്നാണ് ഞാൻ അവരോട് പറയുന്നതെന്നും അദ്ദേഹം പറയുന്നു.

25നും 35നും ഇടയിൽ

25നും 35നും ഇടയിൽ

ഈ അജണ്ട രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ നില്‍ക്കാമെന്നാണ് ഞാന്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ നൂറു വാർഡുകളിലും ഈ കൂട്ടായ്മ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. ഇതില്‍ ഏകദേശം 25നും 35നും ഇടയിൽ വാർഡുകളിൽ അവര്‍ ജയിക്കാനുള്ള സാധ്യതയുണ്ട്.

പിന്തുണ

പിന്തുണ

മുപ്പത് ജയിക്കണ്ട, പത്തോ പതിനഞ്ചോ വാർഡുകളിൽ ജയിച്ചാൽ അവർ തീരുമാനിക്കും അടുത്ത മേയർ ആരായിരിക്കണമെന്നുള്ളത്. അത്തരമൊരു സാഹചര്യത്തിലേക്ക് നഗരത്തിന്‍റെ വികസനത്തിന് വേണ്ടി നില്‍ക്കുന്ന ആളുകളെ രാഷ്ട്രീയ പാര്‍ട്ടികള്‍ തള്ളി വിടരുത്. ഇടത് പക്ഷത്ത് നിന്നും വലത് പക്ഷത്ത് നിന്നും നിരവധി ആളുകള്‍ തങ്ങളെ രഹസ്യമായി പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലെവി പേയിംഗ് പാർട്ടി

ലെവി പേയിംഗ് പാർട്ടി

വികസനത്തിന്‍റെ രാഷ്ട്രീയം മാത്രമാണ് തങ്ങള്‍ മുന്നോട്ടു വെക്കുന്നത്. പല രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവര്‍ തങ്ങളുട ഗ്രൂപ്പിലുണ്ട്. ഒരു ലെവി പേയിംഗ് പാർട്ടി മെമ്പർ ഈ അജണ്ടയെ സപ്പോർട്ട് ചെയ്യുമെന്ന് പറഞ്ഞ് എനിക്ക് മെസേജ് അയച്ചിരുന്നു. ഒരു രാഷ്ട്രീയ നേതാവിനെ കണ്ടപ്പോൾ ഞങ്ങളുടെ ചില ആളുകൾ നിങ്ങളുടെ ഗ്രൂപ്പിലുണ്ടെന്നായിരുന്നു പറഞ്ഞത്.

cmsvideo
  'പിണറായിയെ വെട്ടി ശൈലജ ടീച്ചര്‍ അടുത്ത മുഖ്യമന്ത്രി'
   ഇപ്പോഴുളള സിമ്പതി കൂടി

  ഇപ്പോഴുളള സിമ്പതി കൂടി

  അവര്‍ ആ ഗ്രൂപ്പിനെ തകര്‍ക്കുമെന്നാണ് ഞാന്‍ പറഞ്ഞത്. അവർ അതിനകത്ത് ബഹളമുണ്ടാക്കിയാൽ ആരാണെന്ന് മനസിലാക്കാൻ കഴിയും. പ്രശ്നങ്ങല്‍ ഉണ്ടാക്കാനാണ് തീരുമാനമെങ്കിലും നിങ്ങളുടെ പാർട്ടിക്ക് ഇപ്പോഴുളള സിമ്പതി കൂടി ഇല്ലാതാകുമെന്നാണ് ഞാൻ ആ രാഷ്ട്രീയ നേതാവിനോട് മറുപടി പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

  ഒടുവില്‍ വിജയം കോണ്‍ഗ്രസിന്; 70 സീറ്റുകള്‍ ലഭിക്കും, ബിഹാര്‍ മഹാസഖ്യത്തില്‍ സീറ്റ് ധാരണയായി

  Thiruvananthapuram

  English summary
  g vijayaraghavan about trivandrum development and local body election
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X