Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാതന്ത്ര്യ സമര സേനാനിയായ ഗാന്ധിയന്‍ പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. അദ്ദേഹത്തിന് 100 വയസ്സായിരുന്നു. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. കോളേജ് വിദ്യാഭ്യാസ കാലത്ത് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട് അദ്ദേഹം. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഷ്ടിച്ചിട്ടുണ്ട്. പത്മശ്രീ അടക്കം നിരവധി ബഹുമതികള്‍ ഗോപിനാഥന്‍ നായര്‍ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികാലം മുതല്‍ ഗാന്ധിമാര്‍ഗത്തിലായിരുന്നു. 2016ലാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്. 2005ല്‍ ജംനാലാല്‍ ബജാജ് പുരസ്‌കാരം നേടിയിട്ടുണ്ട്.

1

ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമത്തില്‍ പതിനൊന്ന് വര്‍ഷം പ്രസിഡന്റായിരുന്നു. ആചാര്യ വിനോബാ ഭാവേയുടെ ഭൂദാന പ്രസ്ഥാനത്തില്‍ പതിമൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു അദ്ദേഹം. ജയപ്രകാശ് നാരായണന്‍ നയിച്ച സത്യഗ്രഹങ്ങളിലും അദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്. സംസ്ഥാനത്തുണ്ടായ മാറാട് കലാപത്തിലും ദേശീയ തലത്തില്‍ സിഖ്-ഹിന്ദു സംഘര്‍ഷത്തിലും ശാന്തിയുടെ സന്ദേശവുമായി സജീവമായ പ്രമുഖരില്‍ ഒരാളായിരുന്നു ഗോപിനാഥന്‍ നായര്‍. മാറാട് കലാപത്തില്‍ സര്‍ക്കാരിന്റെ മീഡിയേറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഗോപിനാഥന്‍ നായരെ പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+