ഇടയാറില്‍ സംഘട്ടനം; തടയാന്‍ വന്ന പൊലീസിനും പരിക്ക്

കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. രാവിലെ മദ്യപിച്ചവര്‍തമ്മിലുണ്ടായ അടിപിടിയുടെ ബാക്കിയാണ് രാത്രി വലിയ സംഘര്‍ഷത്തിന് വേദിയൊരുക്കിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഇരുപത്തിയഞ്ചോളം പൊലീസുകാര്‍ക്കും ഇരുപതോളം നാട്ടുകാര്‍ക്കും പരിക്കേറ്റു. സിറ്റി കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയാണ് ആക്രമികളെ ഓടിച്ചത്.
പിന്മാറിയ സംഘം രാത്രി ഏഴ് മണിയോടെ കൂടുതല്‍ ആളുകാളുമായി എത്തി പൊലീസിനു നേരെ വീണ്ടും ആക്രമണം അഴിച്ചുവിട്ടപ്പോള്‍ പൊലീസ് ഗ്രേനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സംഭവത്തില്‍ സരാമയാ പരിക്കറ്റ എസ്‌ഐ അലക്‌സ് ജോണ്‍, എആര്‍ ക്യാമ്പിലെ അനൂപ്, രാജന്‍ രഞ്ജിത്ത്, സുനില്‍, കിരണ്‍ എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ത്രീകളുള്‍പ്പടെ പരിക്കേറ്റ ഇരുപതോളം പേരെ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനിടയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ വിട്ടു കിട്ടാനായി ഒരു സംഘം പൊലീസ് സ്റ്റേഷനുമുന്നില്‍ ബഹളം വച്ചു.












Click it and Unblock the Notifications