നെടുമങ്ങാട് വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ!!
നെടുമങ്ങാട്: വീട്ടുമുറ്റത്തു മറ്റു ചെടികൾക്കൊപ്പം കഞ്ചാവ് ചെടി നട്ടുവളർത്തിയ കേസിൽ ചെല്ലാംകോട് മണ്ണാറമ്പ് മേലേവീട്ടിൽ എസ്.ഷിനുവിനെ (21) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് ചെടിക്ക് ഒരു മാസത്തെ പ്രായമുണ്ട്. വീട്ടിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

നെടുമങ്ങാട് ഡിവൈ.എസ്.പി ഡി.അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ ബി.എസ്. സജിമോന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ പ്രതാപചന്ദ്രൻ, സുനിൽ ഗോപി, സി.പി.ഒമാരായ ഫ്രാക്ളിൻ, ഷിബു, ബിജു, രജിത്ത്, ഷാഡോ ടീം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
നിരവധി കേസുകളിലെ പ്രതി പിടിയിൽ
ആറ്റിങ്ങൽ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. ഊരൂപൊയ്ക മങ്കാട്ടുമൂല കോളനിയിലെ രതീഷ് ഭവനിൽ ഭായി എന്ന് വിളിക്കുന്ന രതീഷ് (31) ആണ് പിടിയിലായത്. മംഗലപുരം, ചിറയിൻകീഴ്, ആറ്റിങ്ങൽ സ്റ്റേഷനുകളിലായി കൊലപാതകശ്രമം, പിടിച്ചുപറി, ഭവനഭേദനം തുടങ്ങിയ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ആറ്റിങ്ങൽ ഡിവൈ.എസ്.പി യുടെ നേതൃത്വത്തിൽ എസ്.എച്ച്.ഒ ഒ.എ സുനിൽ, എസ്.ഐ.മാരായ ശ്യാം, പ്രദീപ്‌കുമാർ, സി.പി.ഒ മാരായ നിറാജ്, ബാലു, ചിറയിൻകീഴ് പൊലീസ്, ചിറയിൻകീഴ് എക്‌സൈസ് തുടങ്ങിയവർ ചേർന്നാണ് പിടികൂടിയത്.












Click it and Unblock the Notifications