ടി പീറ്റര്‍ അന്തരിച്ചു; മത്സ്യത്തൊഴിലാളി സംഘടനാ രംഗത്തെ മികച്ച നേതൃസാന്നിദ്ധ്യം
തിരുവനന്തപുരം: നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി ടി പീറ്റര്‍ (62) അന്തരിച്ചു. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ മുന്‍നിര നേതാവ് കൂടിയായ പീറ്റര്‍ മത്സ്യത്തൊഴിലാളി സംഘടനാ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്. തിരുവനന്തപുരം വേളി സ്വദേശിയായ ഇദ്ദേഹം ഒരുപാട് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ നിരവധി പരിസ്ഥിതി സമരങ്ങളുടെയും ജനകീയ സമരങ്ങളുടെയും മുന്‍നിര നേതാക്കളില്‍ ഒരാളായിരുന്നു ടി പീറ്റര്‍. ആദിവാസി സമരങ്ങള്‍ ഉള്‍പ്പടെ നിരവധി മനുഷ്യാവകാശ സമരങ്ങളിലും ഇദ്ദേഹം സാന്നിദ്ധ്യമറിയിച്ചിരുന്നു. മത്സ്യമേഖലയിലെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അലകള്‍ വാര്‍ത്താ പത്രികയുടെ എഡിറ്ററായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മാഗ്ലിനാണ് ഭാര്യ, മകള്‍, ഡോണ.












Click it and Unblock the Notifications