തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോലീസിനെതിരെ പ്രധാനമന്ത്രിക്ക് പരാതി.... ഒടുവില്‍ അന്വേഷിച്ചു, പിടിയിലായത് മാതാപിതാക്കള്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് 13കാരി കത്തയച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. കേസില്‍ പരാതിക്കാരിയുടെ മാതാപിതാക്കള്‍ അറസ്റ്റിലായിരിക്കുകയാണ്. ഗുണ്ടാ ആക്രമണത്തില്‍ പോലീസ് കേസെടുത്തില്ലെന്നായിരുന്നു പ്രധാനമന്ത്രിക്ക് അയച്ച പരാതിയില്‍ പറയുന്നത്. പേട്ടയില്‍ വെച്ച് യുവാവിന് കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്. സുജിത് കൃഷ്ണ, ഭാര്യ സിതാര എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ നടത്തിയ വധശ്രമം മറച്ചുവെക്കാന്‍ വേണ്ടി മകളെ മുന്‍നിരത്തി വ്യാജപരാതി ചമയ്ക്കുകയായിരുന്നു.

1

തന്റെ കുടുംബത്തെ ആക്രമിക്കാന്‍ ശ്രമിച്ച ഗുണ്ടകളെ പോലീസ് സംരക്ഷിക്കുകയാണെന്ന് ഇവര്‍ ആരോപിച്ചിരുന്നു. ഒരാഴ്ച്ച മുമ്പ് പോലീസിനെ തന്നെ ഞെട്ടിച്ച് ഇവരുടെ മകള്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ പോലീസ് സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു. അപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. പലിശയ്ക്ക് കടം കൊടുക്കല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നിങ്ങനെ നിരവധി കേസുകള്‍ സുജിത്ത് കൃഷ്ണയ്‌ക്കെതിരെയുണ്ട്. ഏകദേശം 17 ഓളം കേസെങ്കിലും ഉണ്ടാകും. ഭാര്യക്കെതിരെയും കേസുകളുണ്ട്.

ദമ്പതികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വത്തുക്കള്‍ ഒപ്പിട്ട് വാങ്ങിയെന്ന പരാതിയില്‍ സുജിത്തിന്റെ വീട്ടില്‍ കഴിഞ്ഞ മാസം പോലീസ് പരിശോധന നടത്തിയതാണ്. പരാതിക്ക് പിന്നി സുജിത്തിന്റെ മുന്‍ ഡ്രൈവറും കൂട്ടാളിയുമായിരുന്ന ശങ്കര്‍ മോഹനാണെന്ന ധാരണയിലാണ് വധശ്രമമുണ്ടായത്. ഇയാളെ വധിക്കാനായി ഇവര്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു. ശങ്കര്‍ മോഹനെ ചര്‍ച്ചയ്‌ക്കെന്ന പേരില്‍ പേട്ട ഗുരുമന്ദിരത്തിന് സമീപം വിളിച്ചുവരുത്തി വാഹനം ഇടിപ്പിച്ച് അപകടപ്പെടുത്താന്‍ സുജിത്തും സിതാരയും ശ്രമിക്കുകയായിരുന്നു. പരിക്കേറ്റ ശങ്കറും സുഹൃത്തുക്കളും ചേര്‍ന്ന് ഇവരെ പിന്തുടരുകയും ചെയ്തു.

Recommended Video

cmsvideo
Covaxin vaccination found effective in non-human primates‌ | Oneindia Malayalan

ശങ്കര്‍ പിന്നാലെ എത്തിയതോടെ ഇവര്‍ പേട്ട പോലീസ് സ്‌റ്റേഷനില്‍ ഓടിക്കയറുകയായിരുന്നു. ഇതോടെ ഗുണ്ടാനിയമം പ്രകാരം ശങ്കര്‍ അറസ്റ്റിലായി. ഇയാളിപ്പോള്‍ റിമാന്റിലാണ്. ഈ സാഹചര്യത്തിലാണ് ശങ്കറിന്റെ അമ്മ, മകനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഗുണ്ടാസംഘങ്ങളെ പോലീസ് സഹായിക്കുന്നുവെന്ന പരാതിയുമായി ദമ്പതിമാരുടെ മകള്‍ രംഗത്തെത്തിയത്. പരാതി പ്രധാനമന്ത്രിക്കും അയക്കുകയായിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ വമ്പന്‍ ട്വിസ്റ്റാണ് ഉണ്ടായത്. ശങ്കറിനെ കൊല്ലാന്‍ ശ്രമിച്ചെന്ന സുജിത്തിനെ ശബ്ദസന്ദേശവും പോലീസിന് അന്വേഷണത്തില്‍ ഗുണകരമായി.

Thiruvananthapuram
English summary
girl sent letter to prime minister against police, but atlast her parents found guilty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X