യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പോലീസിന് നേരെ കല്ലേറ്; കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ച് പോലീസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുെട രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ജലപീരങ്കിയും പ്രയോഗിക്കുകകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
മാര്‍ച്ചിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞതോടെയാണ് പോലീസ് കണ്ണീര്ഡ വാതകം പ്രയോഗിച്ചത്. ഗ്രനേഡും എറിഞ്ഞു. സെക്രട്ടേറിയറ്റ് പരിസരം മുഴുവന്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് പ്രതിഷേധക്കാര്‍ കുപ്പി എറിഞ്ഞു. പോലീസ് എറിഞ്ഞ ഗ്രനേഡ് പൊട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് ഉണ്ട്. സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനും പരിക്കേറ്റു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിന് നേരെ കൊടി കെട്ടിയ കമ്പുകള്‍ എറിഞ്ഞിരുന്നു. ലാത്തിച്ചാര്‍ജ്ജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാലിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
പോലീസാണ് പ്രകോപനം ഉണ്ടാക്കിയതെന്നും പോലീസ് വളഞ്ഞിട്ട് ആക്രമിക്കുക ആയിരുന്നുവെന്നും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് പിന്മാറില്ലെന്നും പിണറായിയുടെ പോലീസിന്റെ ഹുങ്കിന് മുന്നില്‍ കീഴടങ്ങില്ല എന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ഗ്ലോറി.. ഇത് നമ്മളെ ഗ്ലോറിയല്ലേ.. പുതിയ ലുക്കില്‍ അര്‍ച്ചന ശുശീലന്‍
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വ്പന സുരേഷ് നല്‍കിയ രഹസ്യ മൊഴിക്ക് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയത്. മുഖ്യമന്ത്രി രാജി വെക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിക്കെതിരെ ഇന്‍ഡികോ വിമാനത്തില്‍ വെച്ചും പ്രതിഷേധം നടത്തിയിരുന്നു.
മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് വധശ്രമ ഗൂഢാലോചന ചുമത്തിയിരുന്നു. മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇന്‍ഡിഗോ വിമാനത്തില്‍ വെച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍ കെ നവീന്‍കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ് എന്നിവര്‍ 'മുഖ്യമന്ത്രി രാജിവയ്ക്കുക' എന്ന് മുദ്രാവാക്യം വളിച്ചത്.
വിമാനത്തില്‍ പ്രതിഷേധിച്ച അധ്യാപകന്‍ ഫര്‍സിന്‍ മജീദിനെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തിരുന്നു. മുഖ്യമന്ത്രിയെ വധിക്കണമെന്ന ഉദ്ദേശത്തോടെ പ്രതികള്‍ കുറ്റകരമായ ഗൂഢാലോചന നടത്തി എന്നാണ് പോലീസ് കണ്ടെത്തിയത്. വിമാനത്തിന്റെ സുരക്ഷക്ക് മൂന്ന് പ്രതികളും ഭീഷണി ഉയര്‍ത്തിയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.












Click it and Unblock the Notifications