തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വപ്ന സുരേഷ് പറഞ്ഞത് ഭര്‍ത്താവ് ഡെപ്യൂട്ടി കളക്ടറാണെന്ന്: വീട് മാറുന്നതിന് മുമ്പ് കത്തിച്ചതെന്ത്?

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് തിരിവുനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വ്യാജരേഖ ചമയ്ക്കല്‍ കേസിലാണ് സ്വപ്ന സുരേഷിനെതിരായ ക്രൈം ബ്രാഞ്ച് നടപടി. 2016 മാർച്ചിൽ കന്റോൺമെന്റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ബിനോയ്‌ ജേക്കബ് മാത്രമേ പ്രതിയായി ഉണ്ടായിരുന്നുള്ളു. 2019 ല്‍ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് സ്വപ്നയെ കൂടി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

സ്വപ്നയ്ക്കെതിരെ

സ്വപ്നയ്ക്കെതിരെ

വ്യാജരേഖ ചമയ്ക്കലിന് പുറമെ, ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ആണ് സ്വപ്നയ്ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്. എയര്‍ ഇന്ത്യ സാറ്റ്സില്‍ ജോലി ചെയ്യുന്ന സമയത്താണ് ഈ തട്ടിപ്പ് നടത്തിയത്. ഈ കേസില്‍ മുമ്പ് രണ്ട് തവണ സ്വപ്നയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തുടരന്വേഷണത്തിന് ഹാജരാകാന്‍ വീണ്ടും ആവശ്യപ്പെട്ടെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് ഒഴിവാകുകയായിരുന്നു.

സ്വര്‍ണ്ണക്കടത്ത്

സ്വര്‍ണ്ണക്കടത്ത്

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎയും കസ്റ്റ്സും ചോദ്യം ചെയ്തതിന് ശേഷം അവരുടെ കസ്റ്റഡി കാലാവധി തീരുന്നതോടെ സ്വപ്നയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്‍റെ ശ്രമം. ഉയര്‍ന്ന തസ്തികളില്‍ ജോലി സമ്പാദിക്കാന്‍ വേണ്ടിയാണ് പ്രതികള്‍ വ്യാജ രേഖ ചമയ്ച്ചതെന്നാണ് സംശയം.

സുപ്രധാന തെളിവുകള്‍

സുപ്രധാന തെളിവുകള്‍

അതേസമയം, സ്വപ്ന നേരത്തെ താമസിച്ച വീട്ടില്‍ നിന്നും എന്‍ഐഎക്ക് സുപ്രധാന തെളിവുകള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസം സ്വപ്നയുമായി എൻ.ഐ.എ. സംഘം നടത്തിയ തെളിവെടുപ്പിൽ സ്വർണക്കടത്തിന്റെ ഗൂഢാലോചന സംബന്ധിച്ച തെളിവുകളടക്കം ലഭിച്ചെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചില തെളിവുകള്‍

ചില തെളിവുകള്‍


അതേസസമയം തന്നെ, ഈ വീട്ടില്‍ നിന്ന് താമസം മാറുന്നതിന് മുമ്പ് സ്വപ് ചില തെളിവുകള്‍ നശിപ്പിച്ചതായും സംശയമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം നഗരത്തിലെ പിടിപി നഗറലെ വാടക വീട്ടിലാണ് സ്വപ്ന കുടുംബ സമേതം കഴിഞ്ഞ ഒന്നര വര്‍ഷത്തോളം താമസിച്ചത്.

ഓട്ടേറെ പരാതികള്‍

ഓട്ടേറെ പരാതികള്‍

ഇക്കാലയളവില്‍ സ്വപ്നയ്ക്കെതിരെ ഓട്ടേറെ പരാതികള്‍ ഉയര്‍ന്നതായി അയല്‍ക്കാര്‍ തന്നെ മാധ്യമങ്ങളോട് പറയുന്നു. പലപ്പോഴും രാത്രി ഏറെ വൈകിയും സ്വപ്നയുടെ വീട്ടില്‍ സന്ദര്‍ശകര്‍ എത്തിയിരുന്നു. സന്ദീപും സരിത്തും മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറും സ്ഥിരമായി വന്നുപോയിരുന്നു. ഔദ്യോഗിക വാഹനത്തിലാണ് ശിവശങ്കര്‍ വന്നിരുന്നത്.

ഡെപ്യൂട്ടി കളക്ടര്‍

ഡെപ്യൂട്ടി കളക്ടര്‍

സ്വപ്നയുടെ ഭര്‍ത്താവായ ജയശങ്കറിന്‍റെ ജോലിയെ കുറിച്ച് പലരോടും പല കാര്യങ്ങളാണ് പറഞ്ഞിരുന്നത്. ചിലരോട് ജയശങ്കര്‍ ഡെപ്യൂട്ടി കളക്ടറാണെന്ന് പറഞ്ഞപ്പോള്‍ മറ്റ് ചിലരോട് ഐടി ഉദ്യോഗസ്ഥനാണെന്നായിരുന്നു പറഞ്ഞത്. 22 മാസമാണ് സ്വപ്നയും കുടുംബവും ഇവിടെ താമസിച്ചിരുന്നത്.

രാത്രി വൈകിയും

രാത്രി വൈകിയും

രാത്രി വൈകിയും നടക്കുന്ന ആഘോഷ പരിപാടികളുടെ പേരില്‍ അവരെ വിലക്കേണ്ട സാഹചര്യം ഉണ്ടായെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. വീട് മാറുന്നതിനിടെ സ്വപ്നയും ഭര്‍ത്താവും ചില കടലാസുകള്‍ കത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും ഇവര്‍ അവകാശപ്പെടുന്നു.

കത്തിച്ചത്

കത്തിച്ചത്

രണ്ട് ദിവസങ്ങളിലായിട്ടായിരുന്നു കടലാസുകള്‍ കത്തിച്ചത്. ചോദിച്ചപ്പോൾ മാലിന്യമാണെന്നാണ് പറഞ്ഞതെന്നും സ്വപ്നയുടേത് തികച്ചും ദുരൂഹത നിറഞ്ഞ ജീവിതമായിരുന്നുവെന്നും സമീപവാസികൾ പ്രതികരിച്ചു. കത്തിച്ചു കളഞ്ഞ കടലാസുകള്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വല്ല രേഖകളുമാണോ എന്നതാണ് ഇപ്പോഴത്തെ സംശയം.

Recommended Video

cmsvideo
സ്വപ്‌നയുടെ നിയമനത്തിൽ മുഖ്യമന്ത്രി പറഞ്ഞത് സത്യവിരുദ്ധം; മുല്ലപ്പള്ളി

 ജോസ് തനിച്ചാവുമോ, നേതാക്കള്‍ക്ക് താല്‍പര്യം യുഡിഎഫ്; ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തി ഒരു വിഭാഗം ജോസ് തനിച്ചാവുമോ, നേതാക്കള്‍ക്ക് താല്‍പര്യം യുഡിഎഫ്; ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തി ഒരു വിഭാഗം

Thiruvananthapuram
English summary
gold smuggling case: former neighbors allegations against swapna suresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X