തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആരാണ് ആ ഭാഗ്യവാന്‍; സ്വര്‍ണ്ണക്കടത്തിലെ രഹസ്യവിവരം നല്‍കിയ ആളെ കാത്തിരിക്കുന്നത് ലക്ഷങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ ഞെട്ടിപ്പിക്കുന്ന പല വെളിപ്പെടുത്തലുകളുമാണ് എന്‍ഐഎ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷില്‍ നിന്നും പുറത്തു വരുന്നത്. സ്വര്‍ണ്ണക്കടത്തില്‍ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നല്‍കിയിരിക്കുന്നത്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണം കടത്തിയത് കോണ്‍സുല്‍ ജനറലിന്‍റേയും അറ്റാഷയുടേയും സഹായത്തോടെയാണെന്നാണ് സ്വപ്ന സുരേഷിന്‍റെ മൊഴി.

Recommended Video

cmsvideo
പണം കൈമാറല്‍ അതീവ രഹസ്യമായി | Oneindia Malayalam
സ്വര്‍ണ്ണം കടത്തിയത്

സ്വര്‍ണ്ണം കടത്തിയത്

തുടക്കത്തില്‍ കോണ്‍സുല്‍ ജനറലിന്‍റെ സഹായത്തോടെയാണ് സ്വര്‍ണ്ണം കടത്തിയത്. കൊവിഡ് വ്യാപനം തുടങ്ങിയപ്പോള്‍ കോണ്‍സുല്‍ ജനറല്‍ നാട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് ഈ ചാര്‍ജ്ജ് ഏറ്റെടുത്ത അറ്റാഷയെ തട്ടിപ്പില്‍ പങ്കാളിയാക്കുകയായിരുന്നു. ഒരോ തവണയും സ്വര്‍ണ്ണം കടത്തുമ്പോഴും കോണ്‍സുല്‍ ജനറലിനും അറ്റാഷയ്ക്കും 1500 ഡോളര്‍ പ്രതിഫലം നല്‍കിയിരുന്നെന്നും സ്വപ്ന വെളിപ്പെടുത്തുന്നു.

 18 തവണ

18 തവണ

2019 ജൂലൈ മുതൽ ജൂൺ 30 വരെ 18 തവണ സ്വർണം കടത്തിയതായും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. ഈ സമയമല്ലാം കോണ്‍സുലുമായി ബന്ധപ്പെട്ടവര്‍ക്ക് കൃത്യമായ വിഹിതം നല്‍കിയുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിന് സ്വര്‍ണ്ണക്കടത്തില്‍ പങ്കില്ല. ശിവശങ്കറുമായി തനിക്ക് സഹൃദം മാത്രമാണ് ഉള്ളതെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.

30 കിലോ സ്വര്‍ണ്ണം

30 കിലോ സ്വര്‍ണ്ണം

അതേസമയം, വിമാനത്താവളം വഴിയുള്ള സ്വപ്ന-സന്ദീപ്-സരിത്ത് സംഘത്തിന്‍റെ സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് വിവരം കസ്റ്റംസിന് വിവരം നല്‍കിയ ആളെകാത്ത് ലക്ഷങ്ങളുടെ പാരിതോഷികം ആണ് ആത്തിരിക്കുന്നത്. 30 കിലോ സ്വര്‍ണ്ണം പിടികൂടിയത് രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

45 ലക്ഷം ലക്ഷം രൂപ

45 ലക്ഷം ലക്ഷം രൂപ

ഈ റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യമാണെങ്കില്‍ രഹസ്യ വിവരം നല്‍കിയ വ്യക്തിക്ക് 45 ലക്ഷം ലക്ഷം രൂപയാണ് കസ്റ്റംസ് നൽകുക. ഉദ്യോഗസ്ഥർ നേരിട്ട് പിടികൂടിയതാണെങ്കിൽ 20 ലക്ഷം രൂപയാണ് പരമാവധി പാരിതോഷികം. മുമ്പ നിരവധി തവണ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെങ്കിലും ഒടുവില്‍ തട്ടിപ്പ് സംഘത്തെ കുടുക്കിയത് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണെന്നാണ് സൂചന.

കസ്റ്റംസിന്‍റെ മാത്രം രഹസ്യം

കസ്റ്റംസിന്‍റെ മാത്രം രഹസ്യം

എന്നാല്‍ വിവരം ആര് ചോര്‍ത്തി നല്‍കിയെന്ന കാര്യം കസ്റ്റംസ് പുറത്ത് വിടില്ല. അത് കസ്റ്റംസിന്‍റെ മാത്രം രഹസ്യമാണ്. അങ്ങനെ ഒരു ആളുണ്ടെങ്കില്‍ അവരെ തേടി ലക്ഷങ്ങള്‍ കാത്തിരിക്കുന്നുവെന്ന് ചുരുക്കം. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു കിലോ സ്വര്‍ണ്ണം പിടികൂടിയാല്‍ വിവരം കൈമാറിയ ആള്‍ക്ക് ഒന്നര ലക്ഷം രൂപ ലഭിക്കും.

 നയതന്ത്ര ചാനലിലൂടെ

നയതന്ത്ര ചാനലിലൂടെ


നയതന്ത്ര ചാനലിലൂടെ എത്തിയത് മുപ്പത് കിലോ സ്വർണ്ണമായതിനാൽ വിവരം കൈമാറിയ വ്യക്തിയുണ്ടെങ്കിൽ 45 ലക്ഷം രൂപ നല്‍കും. സാധാരണഗതിയില്‍ പ്രതികളെ പിടികൂടുന്നതോടെ പാരിതോഷികത്തിന്‍റെ അമ്പത് ശതമാനം തുക ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കസ്റ്റംസ് മുന്‍കൂറായി നല്‍കും.

അന്വേഷണം പൂർത്തിയാകുന്നതോടെ

അന്വേഷണം പൂർത്തിയാകുന്നതോടെ

രഹസ്യ വിവരം കൈമാറുന്നയാളുടെ വിവരങ്ങള്‍ ഒന്നും കസ്റ്റംസ് ശേഖരിച്ച് വെക്കാറില്ല. പകരം കൈവിരലടയാളം മാത്രമാണ് കസ്റ്റംസിന്‍റെ കൈയ്യിലുണ്ടാകുക. അന്വേഷണം പൂർത്തിയാകുന്നതോടെ ഈ വിരലടയാളം ഒത്തുനോക്കി പാരിതോഷികം മുഴുവനായി നല്‍കും. കസ്റ്റംസ് കമ്മീഷ്ണര്‍ റാങ്കിന് മുകളിലുള്ള ഒരാളായിരിക്കും പണം നല്‍കുക.

പാരിതോഷികം കൈമാറല്‍

പാരിതോഷികം കൈമാറല്‍

പാരിതോഷികം കൈമാറല്‍ പണം വാങ്ങുന്ന വ്യക്തിയുടെ മുഖം നോക്കാതെ വേണമെന്നാണ് ചട്ടം. പാരിതോഷികമായി ചെക്കുകളോ ഡ്രാഫ്റ്റുകളോ നല്‍കില്ല. പകരം പണം തന്നെയാണ് നേരിട്ട് നല്‍കുക. ഇതെല്ലാം അതീവ രഹസ്യവുമായിരിക്കും. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലല്ല, കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെയാണ് സ്വർണ്ണം പിടിക്കുന്നതെങ്കിൽ പരമാവധി 20 ലക്ഷം രൂപ പാരിതോഷികം ലഭിക്കും.

വീതിച്ച് നല്‍കും

വീതിച്ച് നല്‍കും

ഒരാള്‍ക്ക് മാത്രമായി ഈ തുക ലഭിക്കില്ല. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെല്ലാം ഈ തുക വീതിച്ച് നല്‍കും. എന്നാൽ ക്ലാസ് എ യിൽ വരുന്ന ഉദ്യോഗസ്ഥർക്ക് പാരിതോഷികത്തിന് അർഹതയുണ്ടാകില്ല. അതേസമയം , കള്ളക്കടത്ത് വിവരങ്ങള്‍ ചോര്‍ത്തുന്നതിന് കടുത്ത ശിക്ഷയാണ് സംഘം നൽകുന്നത്. പലപ്പോഴും കൊലപാതകം വരെ നടക്കും. എന്നാല്‍ വിവരം നല്‍കുന്നയാളുടെ വിശദാംശങ്ങൾ ഇന്ത്യൻ രാഷ്ട്രപതിക്ക് പോലും കൈമാറില്ലെന്നാണ് കസ്റ്റസ് ചട്ടം.

ഷാരൂഖ് ഖാനെ തൊട്ട അര്‍ണബ് ഗോസ്വാമി 'കൈപൊള്ളി'; രാജ്യദ്രോഹിയും ദല്ലാളും, ട്വിറ്ററില്‍ ട്രെന്‍ഡിങ്ഷാരൂഖ് ഖാനെ തൊട്ട അര്‍ണബ് ഗോസ്വാമി 'കൈപൊള്ളി'; രാജ്യദ്രോഹിയും ദല്ലാളും, ട്വിറ്ററില്‍ ട്രെന്‍ഡിങ്

Thiruvananthapuram
English summary
Gold smuggling case; Informer may get millions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X