തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശിവശങ്കറിന് കുരുക്ക് മുറുകി; സരിത്തിന്റെ പുതിയ മൊഴി... എല്ലാം അറിയാം, സ്വര്‍ണം എത്തിച്ചത് ഇതിന്...

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. കേസിലെ ഒന്നാം പ്രതി സരിത്ത് ഇതുസംബന്ധിച്ച് എന്‍ഐഎക്ക് മൊഴി നല്‍കിയെന്നാണ് വിവരം. കഴിഞ്ഞദിവസം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറിനെ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്‌തേക്കും. ഫൈസല്‍ ഫരീദുമായി യുഎഇയില്‍ വച്ച് അറിയാമെന്നും സ്വര്‍ണം ജ്വല്ലറികളില്‍ നല്‍കാനാണ് എത്തിച്ചിരുന്നതെന്നും സരിത്ത് മൊഴി നല്‍കിയത്രെ. ശിവശങ്കറിന് പ്രതികൂലമായ മൂന്ന് വിവരങ്ങളാണുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ശിവശങ്കറിന്റെ നില പരുങ്ങലില്‍

ശിവശങ്കറിന്റെ നില പരുങ്ങലില്‍

സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന് ശിവശങ്കറുമായി ബന്ധമുണ്ടെന്ന് നേരത്തെ വിവരങ്ങള്‍ വന്നിരുന്നു. ശിവശങ്കറുമായി ബന്ധമുണ്ടെന്നാണ് ഒന്നാം പ്രതി സരിത്ത് ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇതോടെ ശിവശങ്കറിന്റെ നില പരുങ്ങലിലാകുകയാണ്.

എല്ലാ കാര്യങ്ങളും അറിയാം

എല്ലാ കാര്യങ്ങളും അറിയാം

ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്നും എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് അറിയാമെന്നും സരിത്ത് എന്‍ഐഎക്ക് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യും. ഇതോടെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനും കളമൊരുങ്ങിയിരിക്കുകയാണ്.

സംശയനിഴലില്‍ മൂന്ന് കാര്യങ്ങള്‍

സംശയനിഴലില്‍ മൂന്ന് കാര്യങ്ങള്‍

സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ശിവശങ്കര്‍ ഫോണ്‍ വഴി ബന്ധപ്പെട്ടിരുന്നു, പ്രതികള്‍ക്ക് വേണ്ടി ഫ്‌ളാറ്റ് ബുക്ക് ചെയ്യാന്‍ ഇടപെട്ടു, സ്‌പേസ് പാര്‍ക്കില്‍ സ്വപ്‌ന സുരേഷിന് നിയമനം ലഭിക്കാന്‍ ഇടപെട്ടു... തുടങ്ങി മൂന്ന് കാര്യങ്ങളിലാണ് ശിവശങ്കര്‍ സംശയനിഴലിലായിരിക്കുന്നത്.

Recommended Video

cmsvideo
മാധ്യമങ്ങള്‍ക്ക് മുന്നില്‍ പെട്ട ശിവശങ്കര്‍ പറഞ്ഞത് | Oneindia Malayalam
ഫൈസല്‍ ഫരീദുമായി ബന്ധമുണ്ട്

ഫൈസല്‍ ഫരീദുമായി ബന്ധമുണ്ട്

ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്ന് സരിത്ത് മൊഴി നല്‍കിയെന്നാണ് വിവരം. ഇത് ശിവശങ്കറിന് തിരിച്ചടിയാണ്. വ്യക്തിപരമായ കാര്യങ്ങളില്‍ പോലും ശിവശങ്കര്‍ ഇടപെട്ടിരുന്നുവെന്നും സരിത്ത് മൊഴി നല്‍കിയിട്ടുണ്ടത്രെ. കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ തനിക്ക് യുഎഇയില്‍ വച്ച് അറിയാമെന്നും സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്.

സ്വര്‍ണം കൊണ്ടുവന്നത് ഇതിന്...

സ്വര്‍ണം കൊണ്ടുവന്നത് ഇതിന്...

അനധികൃമായി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം ജ്വല്ലറികള്‍ക്ക് നല്‍കുകയായിരുന്നു പ്രതികള്‍ ചെയ്തിരുന്നതെന്ന് സരിത്ത മൊഴി നല്‍കി. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ ജ്വല്ലറി ഉടമകളിലേക്കും അന്വേഷണം നീളുന്നത്. അനധികൃതമായി അവര്‍ സ്വര്‍ണം സ്വീകരിച്ചോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

നിയമനത്തിന് പിന്നില്‍

നിയമനത്തിന് പിന്നില്‍

സ്‌പേസ് പാര്‍ക്കില്‍ ഓപറേഷന്‍ മാനേജറായിട്ടാണ് സ്വപ്‌ന സുരേഷ് പ്രവര്‍ത്തിച്ചിരുന്നത്. ഈ നിയമനം ലഭിക്കാന്‍ കാരണം ശിവശങ്കറാണെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ അന്വേഷണ സമിതിക്ക് വിവരം ലഭിച്ചു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ ശുപാര്‍ശ പ്രകാരമാണ് സ്‌പേസ് പാര്‍ക്കിലേക്ക് സ്വപ്‌ന സുരേഷ് എത്തുന്നത്. ഇവര്‍ക്ക് സ്വപ്‌നയുടെ പേര് നിര്‍ദേശിച്ചതും പ്രൊഫൈല്‍ നല്‍കിയതും ശിവശങ്കറാണത്രെ.

ചട്ടം ലംഘിച്ചു

ചട്ടം ലംഘിച്ചു

കൂടാതെ ശിവശങ്കര്‍ അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്നതാണ് അന്വേഷണ സമിതി കണ്ടെത്തിയ മറ്റൊരു പ്രധാന കുറ്റം. മറ്റു രാജ്യങ്ങളുടെ നയതന്ത്ര ജീവനക്കാരുമായി സൗഹൃദം ഉണ്ടാക്കാന്‍ പാടില്ല. ഇത് ചട്ടലംഘനമാണ്. കസ്റ്റംസ് കേസില്‍ ശിവശങ്കര്‍ പ്രതിയാകാനുള്ള സാധ്യത ഏറെയാണ്. അന്വേഷണ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തത്.

Thiruvananthapuram
English summary
Gold Smuggling Case: Sarith Statement against M Shivashankar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X