തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരം സ്വർണക്കടത്ത്: ഒരു യുവതി കൂടി അറസ്റ്റിൽ, നാലു തവണയായി 40 കിലോ സ്വർണം കടത്തിയെന്ന് !!

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ കഴക്കൂട്ടം സ്വദേശിനി സിന്ധു എന്ന യുവതിയെക്കൂടി റവന്യൂ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ഡി.ആർ.ഐ ഓഫീസിലേക്ക് സിന്ധുവിനെ ഇന്നലെ വൈകുന്നേരത്തോടെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നാലു തവണയായി സിന്ധു 40 കിലോ സ്വർണം കടത്തിയെന്നാണ് ഡി.ആർ.ഐയുടെ കണ്ടെത്തൽ. സിന്ധുവിനെ റിമാൻഡ് ചെയ്ത് ജയിലിലേക്കു മാറ്റി.

ഗോവയില്‍ ബിജെപിയില്‍ ലയിച്ച് കോണ്‍ഗ്രസ്; പ്രതിപക്ഷ നേതാവ് ഉള്‍പ്പടേയുള്ളവര്‍ ഇന്ന് അമിത് ഷായെ കാണും
കേസിലെ മുഖ്യകണ്ണിയും അഭിഭാഷകനുമായ ബിജു മോഹനനൊപ്പമാണ് ഇവർ സ്വർണം കടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ദുബായിൽ നിന്ന് കൊണ്ടുവരുന്ന സ്വർണം കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്റെ സഹായത്തോടെയാണ് വിമാനത്താവളത്തിനുള്ളിൽ നിന്ന് സിന്ധു പുറത്തു കടത്തിയിരുന്നത്. പിടിയിലായി ജാമ്യത്തിലിറങ്ങിയ സെറീനയാണ് സ്ത്രീ കാരിയർമാരെ കണ്ടെത്തി സ്വർണം കടത്താൻ നിയോഗിച്ചത്.

goldsmugglingarrest

സ്വർണക്കടത്തു സംഘത്തിലെ ഏഴ് കാരിയർമാരെ ഡി.ആ‌ർ.ഐ തിരിച്ചറിഞ്ഞിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഇവരെ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യമായാണ് സ്വർണക്കടത്തു കേസിൽ എല്ലാ പ്രതികളെയും റവന്യൂ ഇന്റലിജൻസ് കണ്ടെത്തുന്നത്. പ്രതികൾക്കായി നേരത്തെതന്നെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സംഘത്തിനായി പണം മുടക്കിയ പി.പി.എം ചെയിൻസിന്റെ ഡയറക്ടർ മുഹമ്മദാലി, മകൻ ബെൻസീർ, മാനേജർ ഹക്കീം തുടങ്ങിയവരും പിടികിട്ടാനുളളവരുടെ ലിസ്റ്റിലുണ്ട്. ഒരു വർഷത്തിനിടയിൽ നൂറോളം തവണയായി 330 കോടി രൂപയുടെ സ്വർണം ഇവർ കടത്തിയെന്നാണ് നിഗമനം.

Thiruvananthapuram
English summary
Gold smuggling: One more woman arrested from Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X