India
 • search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അച്ഛനെയും മകളെയും ആക്രമിച്ച ശേഷം ബാറില്‍ തല്ലുണ്ടാക്കി, ഫോണ്‍ ഓഫ്, ഗുണ്ടകള്‍ ഒളിവിലെന്ന് പോലീസ്

Google Oneindia Malayalam News

തിരുവനന്തപുരം: പോത്തന്‍കോട്ട് നാട്ടിനെ ഞെട്ടിച്ച ആക്രമണത്തിന് പിന്നാലെ അച്ഛനെയും മകളെയും ഗുണ്ടാ സംഘം ആക്രമിച്ചു. ഈ സംഭവത്തില്‍ പ്രതികളെ ഇതുവരെ പിടിക്കാനായിട്ടില്ല. പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു. എല്ലാവരുടെയും ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കിയിരിക്കുകയാണ്. അതേസമയം തുടര്‍ച്ചയായി അക്രമ സംഭവങ്ങള്‍ വര്‍ധിക്കുന്നതും പോലീസിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. നടുറോഡില്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെയാണ് കാര്‍ തടഞ്ഞിട്ട് അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം പോത്തനകോട് വെച്ച് ആക്രമിച്ചത്. വെഞ്ഞാറമൂടി സ്വദേശി ഷായെയും പതിനേഴുകാരി മകളെയുമാണ് മര്‍ദിച്ചത്.

ഛത്തീസ്ഗഡില്‍ ബിജെപി തരിപ്പണം, 174 സീറ്റ് നേടി കോണ്‍ഗ്രസ് കുതിപ്പ്, വീണ്ടും ബാഗല്‍ മാജിക്ക്ഛത്തീസ്ഗഡില്‍ ബിജെപി തരിപ്പണം, 174 സീറ്റ് നേടി കോണ്‍ഗ്രസ് കുതിപ്പ്, വീണ്ടും ബാഗല്‍ മാജിക്ക്

അതേസമയം പോലീസിന് സംഭവത്തില്‍ ഗുരുതരവീഴ്ച്ചയുണ്ടായെന്നാണ് വിമര്‍ശനം കടുക്കുന്നത്. ആക്രമണത്തിന് ശേഷവും പ്രതികള്‍ പോത്തന്‍കോട് ടൗണില്‍ കറങ്ങി നടന്നിരുന്നു. പ്രതികളെ കണ്ടെത്തുന്നതില്‍ പോലീസ് താല്‍പര്യം കാണിച്ചില്ലെന്നാണ് ആക്ഷേപം. ഇതേ ഗുണ്ടകള്‍ അച്ഛനെയും മകളെയും ആക്രമിച്ച ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞ് സമീപത്തെ ബാറിലും ആക്രമണം നടത്തിയിരുന്നു. ഇത്രയും സമയം പ്രതികളെ പിടിക്കാതെ പോലീസ് എന്ത് ചെയ്യുകയായിരുന്നുവെന്നാണ് ചോദ്യം. സംഭവം ഇത്രയും മണിക്കൂറുകളായിട്ടും പോലീസ് പ്രതികളെ പിടിച്ചിട്ടില്ല. ഒളിവിലാണെന്ന പോലീസിന്റെ വാദം കൂടുതല്‍ അപഹാസ്യരാക്കുന്നതാണ്.

വെഞ്ഞാറമൂട് സ്വദേശിയെ നാലംഗ ഗുണ്ടാസംഘം ഡോര്‍ വലിച്ച് തുറന്നാണ് മര്‍ദിച്ചത്. പതിനേഴുകാരിയായ മകളെ മുടിക്ക് കുത്തിപിടിച്ച് മര്‍ദിക്കുകയാണ് ചെയ്തത്. വീണ്ടും ആക്രമിക്കുമെന്ന ആശങ്കയാണ് ഇവര്‍ക്കുള്ളത്. കാറില്‍ വരികയായിരുന്നു ഇവരെ നാലംഗ സംഘം പ്രകോപനമില്ലാതെയാണ് ആക്രമിച്ചത്. ഭാര്യയെ സ്വകാര്യ ആശുപത്രിയില്‍ ജോലി സ്ഥലത്തിറക്കി ഇരുവരും വീട്ടിലേക്ക് മടങ്ങി വരുന്ന സമയത്താണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. പോത്തന്‍കോട് ജംഗ്ഷനിലെ ഗതാഗതക്കുരുക്കില്‍ ഗുണ്ടാ സംഘത്തിന്റെ കാര്‍ മുന്നോട്ട് എടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ആക്രമണമെന്നാണ് സൂചന. കാര്‍ കുറുകെയിട്ട് തടഞ്ഞ ശേഷമായിരുന്നു ആക്രമണം.

അതേസമയം വാഹനത്തില്‍ വെച്ച് ഗുണ്ടാസംഘം ഇവരെ ഇവരെ മര്‍ദിച്ചത് എന്തിനാണ് പിതാവിനും മകള്‍ക്കും ഇതുവരെ മനസ്സിലായിട്ടില്ല. ഹോട്ടലില്‍ നിന്നിറങ്ങിയ ഗുണ്ടാസംഘത്തിന്റെ കാര്‍ റോഡ് ക്രോസ് ചെയ്യാന്‍ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇതിന് ശേഷമാണ് ആക്രമണമുണ്ടായത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു ഗുണ്ടകളുടെ ആക്രമണം. മകള്‍ കാറിന് പുറത്തേക്കിറങ്ങി പോലീസിനെ വിളിച്ചതോടെയാണ് ഗുണ്ടാസംഘം രക്ഷപ്പെട്ടത്. പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലായതോടെ ഇവര്‍ സഞ്ചരിച്ച വാഹനം ഉപേക്ഷിച്ച് കടന്ന് കളഞ്ഞു. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.നിരവധി കേസുകളിലെ പ്രതിയായ ഫൈസലിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് ഇവരെ ആക്രമിച്ചത്. ഫൈസല്‍ നേരത്തെ പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപരിക്കേല്‍പ്പിച്ച് നൂറ് പവന്‍ കവര്‍ന്ന കേസില്‍ പ്രതിയാണ്. അതേസമയം പ്രദേശത്താകെ ഭീകരാവസ്ഥ സൃഷ്ടിച്ചായിരുന്നു ഇവരുടെ ആക്രമണം. പിതാവിനെ ആക്രമിക്കുന്നത് കണ്ട് ഇത് ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മറുവശത്ത് കൂടിയെത്തിയ സംഘം മകളെയും മര്‍ദിച്ചത്. എന്നാല്‍ പോലീസില്‍ നിന്നുണ്ടായത് നിരുത്തരവാദപരമായ സമീപനമാണ്. ഇവര്‍ നഗരത്തില്‍ തന്നെയുണ്ടായിട്ടും പിടിക്കാനുള്ള ആവേശം പോലീസില്‍ നിന്നുണ്ടായില്ല.

cmsvideo
  Booster dose with AstraZeneca vaccine found to work against Omicron | Oneindia Malayalam

  നേരത്തെ പോത്തന്‍കോട് നടന്ന കൊലപാതകത്തിലും പോലീസിന്റേത് അലസ സമീപനമായിരുന്നു. പത്ത് ദിവസത്തിന് ശേഷമാണ് മുഖ്യപ്രതിയായ ഒട്ടകം രാജേഷിനെ പിടിക്കാന്‍ സാധിച്ചത്. ഗുണ്ടകള്‍ സ്ഥിരം വരാറുള്ള പോത്തന്‍കോടുള്ള ബാറില്‍ പോലീസ് ഇതുവരെ പോയിട്ടില്ല. ഇവിടെ തിരച്ചിലും നടത്തിയിട്ടില്ല. അതേസമയം ആക്രമണം നടത്തി രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ഗുണ്ടകള്‍ ബാറില്‍ തല്ലുണ്ടാക്കിയ കാര്യം പോലീസ് അറിയുന്നത് കഴിഞ്ഞ ദിവസം രാവിലെ മാത്രമാണ്. ബാറുകാര്‍ പരാതി നല്‍കിയില്ലെന്നാണ് കാരണമായി പറയുന്നത്. അതുകൊണ്ട് അന്വേഷണം ആരംഭിച്ചിട്ടില്ല. രാത്രികാല പട്രോളിംഗ് നടത്തി ഗുണ്ടകളെ കണ്ടെത്താന്‍ ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട് പോലീസ് ഇപ്പോഴും ഉണര്‍ന്ന് പ്രവര്‍ത്തിച്ചിട്ടില്ല.

  വിവാഹത്തിന് ശേഷം നിരാശ, എല്ലാ ദിവസവും അത് ചെയ്യാനാവില്ലെന്ന് റിതേഷിനോട് പറഞ്ഞെന്ന് ജെനീലിയവിവാഹത്തിന് ശേഷം നിരാശ, എല്ലാ ദിവസവും അത് ചെയ്യാനാവില്ലെന്ന് റിതേഷിനോട് പറഞ്ഞെന്ന് ജെനീലിയ

  Thiruvananthapuram
  English summary
  goonda gang attacks father and daughter in pothencode, police says accused are absconding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X