സ്പോടകവസ്തുക്കളുമായി ഗുണ്ടകള്‍ അറസ്റ്റിൽ: അറസ്റ്റിലായത് കോളനിയില്‍ ആക്രമണം നടത്തിയ നാല് ഗുണ്ടകള്‍
കഴക്കൂട്ടം: കല്പന കോളനിയിൽ ഗുണ്ടാ ആക്രമണം നടത്തിയ നാല് പ്രതികളെ കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തു. മേനംകളം ചിറ്റാറ്റുമുക്ക് കനാൽ പുറമ്പോക്ക് സ്വദേശികളായ സജു എന്നുവിളിക്കുന്ന കൂമ്പൻ സജു (29)അൻഷാദ് എന്ന മൂക്ക് വെട്ടി അൻഷാദ് (28), രാജേഷ് എന്ന കാള രാജേഷ് (29), ,മേനംകളം ചിറ്റാറ്റുമുക്കിൽ മണൽക്കാട്ട് വിളാകം സുനിൽ ഭവനിൽ സച്ചുയെന്ന അപ്പുകുട്ടൻ (27), എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും സ്പോടകവസ്തുക്കുളം ബോംബുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സെന്റ് ആഡ്രൂസിൽ ഒളിവിലായിരുന്ന ഇവരെ ഷാഡോപൊലീസിന്റെ സഹായത്തോടെ പിടികൂടാൻ ശ്രമിയ്ക്കുന്നതിനിടയിൽ പ്രതികൾ പൊലീസിന് നേർക്ക് പടക്ക് എറിയുകയും വാളും വെട്ടുകത്തികളുമായി ആക്രമിക്കാൻ ശ്രമിച്ചെങ്കിലും കഴക്കൂട്ടം പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. കൂമ്പൻ സജുവിന്റെയും എതിർ ടീമിലെ കൊറിയ കൊച്ചുമോൻ എവിടെയുണ്ടെന്ന് എന്ന് പറഞ്ഞു കൊടുക്കാത്തതിലുള്ള വിരോധം നിമിത്തം കല്പനയിലെ സനൽ കുമാറിനെ വലിച്ചിഴച്ച് കാട്ടിലേക്ക് കൊണ്ട് പോയി അടിച്ചും വെട്ടിയും പരുക്കേല്പിപ്പിയ്ക്കുകയും ചെയ്ത കേസും ഇതിലുണ്ട്.

ഇവിടത്തെ തന്നെ സുനിൽ കുമാറിനെ മുൻവിരോധത്താൽ തടഞ്ഞ് നിർത്തി അടിച്ചും വെട്ടിയും പരുക്കേല്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസും, തങ്ങളെകുറിച്ച് പൊലീസിന് വിവരങ്ങൾ നൽകിയെന്ന് പറഞ്ഞ് മേനംകുളം പുതുവൽപുത്തൻവീട്ടിൽ ഗോകുലിനെ പത്തേക്കർ കാട് ഭാഗത്ത് കൊണ്ടുപോയി മാരകായുധങ്ങൾ കാണിച്ച് കൊല്ലുമെന്ന് ദീഷണിപ്പെടുത്തി മർദ്ദിച്ച് അവശനാക്കിയ കേസും, കല്പനയിലെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാർ തല്ലി തകർത്ത് വീടിന് നേർക്ക് ആക്രമണം നടത്താൻ ശ്രമിച്ച കേസും ഇവര്‍ക്കെതിരെയുണ്ട്.
കല്പന പുതുവൽ പുത്തൻവീട്ടിൽ മേരി ആൻ എന്നയാളിന്റെ വീട് ആക്രമിച്ച കേസും മേനംകുളം ഭാഗത്ത് വച്ച് ചാന്നാങ്കര സ്വദേശിയായ നാദിർഷ എന്ന യുവാവിനെ തടഞ്ഞ് നിർത്തി വെട്ടുകത്തിയുടെ മാട് ഭാഗം ഉപയോഗിച്ച് അടിച്ച് പരുക്കേല്പിച്ച് രൂപ പിടിച്ച് പറിച്ച കേസുകളിലും ഇവർ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ട് പല പ്രാവശ്യം ജയിലിലായ ഇവർ പുറത്തിറങ്ങിയ ശേഷമാണ് ആക്രമണങ്ങൾ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശ്, ഡെപ്യൂട്ടി കമ്മിഷണർ ആദിത്യ, കൺട്രോൾ റൂം എ.സി.പി സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ഷാഡോ ടീം രൂപികരിച്ചാണ് കഴക്കൂട്ടം സി.ഐ എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിൽ പ്രതികളെ പിടികൂടിയത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications