തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്പോടകവസ്തുക്കളുമായി ഗുണ്ടകള്‍ അറസ്​റ്റിൽ: അറസ്റ്റിലായത് കോളനിയില്‍ ആക്രമണം നടത്തിയ നാല് ഗുണ്ടകള്‍

  • By Desk
Google Oneindia Malayalam News

കഴക്കൂട്ടം: കല്പന കോളനിയിൽ ഗുണ്ടാ ആക്രമണം നടത്തിയ നാല് പ്രതികളെ കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തു. മേനംകളം ചി​റ്റാ​റ്റുമുക്ക് കനാൽ പുറമ്പോക്ക് സ്വദേശികളായ സജു എന്നുവിളിക്കുന്ന കൂമ്പൻ സജു (29)​അൻഷാദ് എന്ന മൂക്ക് വെട്ടി അൻഷാദ് (28), രാജേഷ് എന്ന കാള രാജേഷ് (29),​ ,മേനംകളം ചി​റ്റാ​റ്റുമുക്കിൽ മണൽക്കാട്ട് വിളാകം സുനിൽ ഭവനിൽ സച്ചുയെന്ന അപ്പുകുട്ടൻ (27), എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും സ്പോടകവസ്തുക്കുളം ബോംബുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

<strong>പ്ലാൻ ബി: ശബരിമലയിൽ രക്തം വീഴ്ത്താൻ പദ്ധതിയിട്ടെന്ന പരാമർശം, രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിൽ</strong>പ്ലാൻ ബി: ശബരിമലയിൽ രക്തം വീഴ്ത്താൻ പദ്ധതിയിട്ടെന്ന പരാമർശം, രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിൽ

സെന്റ് ആഡ്രൂസിൽ ഒളിവിലായിരുന്ന ഇവരെ ഷാഡോപൊലീസിന്റെ സഹായത്തോടെ പിടികൂടാൻ ശ്രമിയ്ക്കുന്നതിനിടയിൽ പ്രതികൾ പൊലീസിന് നേർക്ക് പടക്ക് എറിയുകയും വാളും വെട്ടുകത്തികളുമായി ആക്രമിക്കാൻ ശ്രമിച്ചെങ്കിലും കഴക്കൂട്ടം പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. കൂമ്പൻ സജുവിന്റെയും എതിർ ടീമിലെ കൊറിയ കൊച്ചുമോൻ എവിടെയുണ്ടെന്ന് എന്ന് പറഞ്ഞു കൊടുക്കാത്തതിലുള്ള വിരോധം നിമിത്തം കല്പനയിലെ സനൽ കുമാറിനെ വലിച്ചിഴച്ച് കാട്ടിലേക്ക് കൊണ്ട് പോയി അടിച്ചും വെട്ടിയും പരുക്കേല്പിപ്പിയ്ക്കുകയും ചെയ്ത കേസും ഇതിലുണ്ട്.

arrested-08-

ഇവിടത്തെ തന്നെ സുനിൽ കുമാറിനെ മുൻവിരോധത്താൽ തടഞ്ഞ് നിർത്തി അടിച്ചും വെട്ടിയും പരുക്കേല്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസും, തങ്ങളെകുറിച്ച് പൊലീസിന് വിവരങ്ങൾ നൽകിയെന്ന് പറഞ്ഞ് മേനംകുളം പുതുവൽപുത്തൻവീട്ടിൽ ഗോകുലിനെ പത്തേക്കർ കാട് ഭാഗത്ത് കൊണ്ടുപോയി മാരകായുധങ്ങൾ കാണിച്ച് കൊല്ലുമെന്ന് ദീഷണിപ്പെടുത്തി മർദ്ദിച്ച് അവശനാക്കിയ കേസും, കല്പനയിലെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാർ തല്ലി തകർത്ത് വീടിന് നേർക്ക് ആക്രമണം നടത്താൻ ശ്രമിച്ച കേസും ഇവര്‍ക്കെതിരെയുണ്ട്.

കല്പന പുതുവൽ പുത്തൻവീട്ടിൽ മേരി ആൻ എന്നയാളിന്റെ വീട് ആക്രമിച്ച കേസും മേനംകുളം ഭാഗത്ത് വച്ച് ചാന്നാങ്കര സ്വദേശിയായ നാദിർഷ എന്ന യുവാവിനെ തടഞ്ഞ് നിർത്തി വെട്ടുകത്തിയുടെ മാട് ഭാഗം ഉപയോഗിച്ച് അടിച്ച് പരുക്കേല്പിച്ച് രൂപ പിടിച്ച് പറിച്ച കേസുകളിലും ഇവർ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ട് പല പ്രാവശ്യം ജയിലിലായ ഇവർ പുറത്തിറങ്ങിയ ശേഷമാണ് ആക്രമണങ്ങൾ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സി​റ്റി പൊലീസ് കമ്മിഷണർ പി. പ്രകാശ്, ഡെപ്യൂട്ടി കമ്മിഷണർ ആദിത്യ, കൺട്രോൾ റൂം എ.സി.പി സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ഷാഡോ ടീം രൂപികരിച്ചാണ് കഴക്കൂട്ടം സി.ഐ എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിൽ പ്രതികളെ പിടികൂടിയത്.

Thiruvananthapuram
English summary
goons arrested with explossive materials from thiruvanananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X