തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാലരാമപുരത്ത് ഗുണ്ടാ ആക്രമണം; രണ്ട് പേർക്ക് വെട്ടേറ്റു; പത്തിലേറെ വാഹനങ്ങൾ തല്ലിത്തകർത്തു

Google Oneindia Malayalam News

തിരുവനന്തപുരം: ബാലരാമപുരത്ത് ഗുണ്ടാ ആക്രമണം. ലഹരിക്കടിമകളായ യുവാക്കള്‍ വാഹനങ്ങള്‍ അടിച്ച് തകര്‍ത്തു. ആക്രമണത്തിൽ രണ്ട് പേര്‍ക്ക് വെട്ടേറ്റു. ഇരുചക്രവാഹനത്തിലെത്തിയ രണ്ട് യുവാക്കളാണ് പത്തിലധികം വാഹനങ്ങൾ തല്ലിത്തകർത്തത്. ഒന്‍പത് ലോറിയും മൂന്നു കാറും നാല് ബൈക്കുമാണ് തകര്‍ത്തത്. എരുവാത്തൂര്‍, റസ്സല്‍പുരം ഭാഗത്താണ് സംഭവം. ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നരുവാമൂട് സ്വദേശി മിഥുനാണ് പിടിയിലായത്. മിഥുൻ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു. രണ്ടാമത്തെ ആൾക്കുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയതായി അറിയിച്ചു.

crme

ബാലരാമപുരം എരുത്താവൂർ, റസ്സൽപുരം തുടങ്ങിയ ഭാഗങ്ങളിലാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കാർ യാത്രക്കാരനായ ജയചന്ദ്രനും, ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷീബ കുമാരിക്കുമാണ് വെട്ടേറ്റത്. ഇവർക്ക് നിസ്സാരമായി പരിക്കേറ്റു. ഇവർ സഞ്ചരിച്ച പ്രദേശത്ത് നിർത്തിയിട്ടിരുന്ന ഒൻപത് ലോറി, മൂന്ന് കാറുകൾ, നാല് വാഹനങ്ങൾ എന്നിവ തല്ലിത്തകർത്തു.

കറുപ്പില്‍ തിളങ്ങി റായ് ലക്ഷ്മി, പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സമീപകാലത്ത് തിരുവനന്തപുരം ജില്ലയിൽ ഗുണ്ടാ സംഘങ്ങളുടെ ആക്രമണം പെരുകുകയാണ്. ദിവസങ്ങൾക്ക് മുൻപ് പോത്തൻകോട് പന്ത്രണ്ടംഗ സംഘം ചേർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. യുവാവിനെ കൊലപ്പെടുത്തിയ ശേഷം ഗുണ്ടാസംഘം കാല് വെട്ടിയെടുത്ത് ആഹ്ലാദ പ്രകടനവും നടത്തി. കേസിൽ മുഖ്യപ്രതി ഒട്ടകം രാജേഷ് ഇന്നാണ് പിടിയിലായത്.

ഇയാൾക്ക് പുറമെ മറ്റു പ്രതികളായ പത്ത് പേരെയും കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് പിടികൂടിയിരുന്നു. ഒട്ടകം രാജേഷിനെ പിടികൂടാൻ പോയ പൊലീസ് സംഘം സഞ്ചരിച്ച തോണി മറിഞ്ഞ് പേരൂർക്കട എസ്എപി ക്യാമ്പിലെ പൊലീസുകാരൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സി.ഐ.ഉൾപ്പട്ടെ മൂന്നംഗ സംഘമാണ് അപകടത്തിപ്പെട്ടത്. ബാക്കിയുള്ളവർ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

Recommended Video

cmsvideo
four new omicron cases detected in Kerala | Oneindia Malayalam

Thiruvananthapuram
English summary
Goonda attack continues in Thiruvananthapuram, balarampauram.A two-member team on a bike hacked 2 people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X