ഗുണ്ടകളുടെ ഭീഷണി; പഠിക്കാൻ കഴിയുന്നില്ല, പ്രധാനമന്ത്രിക്ക് കത്തയച്ച് തിരുവനന്തപുരത്തെ വിദ്യാർത്ഥിനി
തിരുവനന്തപുരം: ഗുണ്ടകളുടെ ഭീഷണികാരണം പഠിക്കാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. തിരുവനന്തപുരം ആനയറ വാഴവിള അഞ്ജനേയത്തില് സുജിത്ത് കൃഷ്ണയുടെ മകള്‍ ഗൗരി നന്ദയാണ് (13) പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഗുണ്ടകളുടെ ഭീഷണിയെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ല. ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഗുണ്ടകളെ സംരക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പെണ്‍കുട്ടി ആരോപിക്കുന്നു.

Recommended Video
പെണ്‍കുട്ടിയുടെ പിതാവ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് പരാതി നല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കേസ് ഒത്തു തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പിതാവ് വഴങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് ക്രിമിനല്‍ സംഘം പിതാവിനെ ആക്രമിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്കിയപ്പോള് ഗുണ്ടകളെ അറസ്റ്റ് ചെയ്തു. ഇതിന്റെ വൈരാഗ്യത്തെ തുടര്‍ന്ന് ചില പൊലീസുകാര്‍ മാതാപിതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് വീട് റെയ്ഡ് ചെയ്തു. ആക്രമികളുടെ ശല്യം കാരണം പഠിക്കാന്‍ കഴിയുന്നില്ലെന്ന് പെണ്‍കുട്ടി അയച്ച കത്തില്‍ പറയുന്നു.
അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി പേട്ട പൊലീസ് രംഗത്തെത്തി. ഒരു സ്ത്രീയെ വീട്ടില്‍ തടഞ്ഞ് വച്ച് ആഭരണം തട്ടിയെന്ന പരാതിയില്‍ സുജിത്തിനും ഭാര്യയ്ക്കുമെതിരെ കേസെടുത്തിരുന്നെന്നും ഇരുവരും മുന്‍കൂര്‍ ജാമ്യത്തിലാണെന്നും പേട്ട പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. പ്രധാനമന്ത്രിക്ക് കത്തയച്ചത് സംബന്ധിച്ച് അറിയിച്ച. എട്ടാം ക്ലാസുകാരിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചെന്ന് ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ പ്രതികരിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications