തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗുണ്ടകളുടെ ഭീഷണി; പഠിക്കാൻ കഴിയുന്നില്ല, പ്രധാനമന്ത്രിക്ക് കത്തയച്ച് തിരുവനന്തപുരത്തെ വിദ്യാർത്ഥിനി

Google Oneindia Malayalam News

തിരുവനന്തപുരം: ഗുണ്ടകളുടെ ഭീഷണികാരണം പഠിക്കാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. തിരുവനന്തപുരം ആനയറ വാഴവിള അഞ്ജനേയത്തില്‍ സുജിത്ത് കൃഷ്ണയുടെ മകള്‍ ഗൗരി നന്ദയാണ് (13) പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഗുണ്ടകളുടെ ഭീഷണിയെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ല. ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഗുണ്ടകളെ സംരക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പെണ്‍കുട്ടി ആരോപിക്കുന്നു.

modi

Recommended Video

cmsvideo
മോദിക്ക് മുട്ടന്‍ പണി നല്‍കി ഹാക്കര്‍മാര്‍ | Oneindia Malayalam

പെണ്‍കുട്ടിയുടെ പിതാവ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് പരാതി നല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കേസ് ഒത്തു തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പിതാവ് വഴങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് ക്രിമിനല്‍ സംഘം പിതാവിനെ ആക്രമിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയപ്പോള്‍ ഗുണ്ടകളെ അറസ്റ്റ് ചെയ്തു. ഇതിന്റെ വൈരാഗ്യത്തെ തുടര്‍ന്ന് ചില പൊലീസുകാര്‍ മാതാപിതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് വീട് റെയ്ഡ് ചെയ്തു. ആക്രമികളുടെ ശല്യം കാരണം പഠിക്കാന്‍ കഴിയുന്നില്ലെന്ന് പെണ്‍കുട്ടി അയച്ച കത്തില്‍ പറയുന്നു.

അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി പേട്ട പൊലീസ് രംഗത്തെത്തി. ഒരു സ്ത്രീയെ വീട്ടില്‍ തടഞ്ഞ് വച്ച് ആഭരണം തട്ടിയെന്ന പരാതിയില്‍ സുജിത്തിനും ഭാര്യയ്ക്കുമെതിരെ കേസെടുത്തിരുന്നെന്നും ഇരുവരും മുന്‍കൂര്‍ ജാമ്യത്തിലാണെന്നും പേട്ട പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. പ്രധാനമന്ത്രിക്ക് കത്തയച്ചത് സംബന്ധിച്ച് അറിയിച്ച. എട്ടാം ക്ലാസുകാരിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചെന്ന് ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ പ്രതികരിച്ചു.

Thiruvananthapuram
English summary
Goons Threat, 8th Standard Student From Thiruvananthapuram has send a letter to PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X