Get Updates
Get notified of breaking news, exclusive insights, and must-see stories!

"ബേണിങ് ഇല്യൂഷൻ പുതിയ മാജിക്കായിരുന്നു, കണ്ടെത്തലായിരുന്നു - മോഹൻലാലിന് വേണ്ടി" - മുതുകാടിന്റെ വെളിപ്പെടുത്തൽ

"ബേണിങ് ഇല്യൂഷൻ പുതിയ മാജിക്കായിരുന്നു, കണ്ടെത്തലായിരുന്നു - മോഹൻലാലിന് വേണ്ടി" - മുതുകാടിന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: നാലര പതിറ്റാണ്ട് നീണ്ട പ്രൊഫഷണൽ മാജിക് ജീവിതത്തിന് മജീഷ്യൻ ഗോപിനാഥ് മുതുകാട് തിരശീല താഴ്ത്തുമ്പോൾ, വളരെ ആശ്ചര്യത്തോടെയാണ് കേരളം ആ പ്രഖ്യാപനം കേട്ടത്. 'ഇനി പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ ഉണ്ടാവില്ല. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമി സ്ഥാപിക്കുകയാണ് ലക്ഷ്യം'. ഇതായിരുന്നു ഗോപിനാഥ് മുതുകാടിന്റെ ആ വാക്കുകൾ...

1

എന്നാൽ, ഈ പ്രഖ്യാപനത്തിന് പിന്നാലെ മാജിക് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കേരളത്തിന് അകത്തും പുറത്തും ഉളള നിരവധി ആരാധകരും രാഷ്ട്രീയക്കാരും മുതുകാടിനെ ബന്ധപ്പെട്ടു. ഫോൺ കോളുകളുടെ ഘോഷ യാത്രയായിരുന്നു മുതുകാടിന് പ്രഖ്യാപനത്തിന് പിന്നാലെ ലഭിച്ചത്.

2

എന്നാൽ, പണം വാങ്ങിയുള്ള പ്രഫഷനൽ മാജിക് ഷോകൾ ഇനി അവതരിപ്പിക്കില്ലെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് മുതുകാട് ഉറച്ച് പറയുന്നു. ജീവിതത്തിൽ ഒരിക്കലും മാജിക് കാണിക്കില്ല എന്ന് ഈ പ്രഖ്യാപനത്തിലൂടെ അർഥമില്ല. നടൻ മോഹൻലാലിന് വേണ്ടി മാത്രമായി തയാറാക്കിയ ബേണിങ് ഇല്യൂഷൻ എന്ന മാജിക് പദ്ധതി മാത്രമാണ് നടക്കാതെ പോയതെന്നും മുതുകാട് വ്യക്തമാക്കി.

പ്രമുഖ വാർത്താ മാധ്യമമായ മലയാള മനോരമ ഓൺലൈൻ ന്യൂസിന് നൽകിയ അഭിമുഖ സംഭാഷത്തിലാണ് ഇക്കാര്യം മുതുകാട് പറഞ്ഞത്... മനോരമ പ്രതിനിധിയുടെ ചോദ്യങ്ങൾക്ക് അദ്ദേഹം എങ്ങനെ പ്രതികരിച്ചു എന്ന് വായിക്കാം...

3

- പ്രഫഷനൽ മാജിക് അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെങ്ങനെയാണ്?

പെട്ടെന്നുള്ള തീരുമാനമായിരുന്നില്ല, പെട്ടെന്ന് പ്രഖ്യാപിച്ച് എന്നേയുള്ളൂ. കുറച്ചു നാളായി ഭിന്നശേഷി കുട്ടികളുടെ ക്ഷേമം, മാജിക് ഇതിൽ ഏതാണ് നിലനിര്‍ത്താൻ കഴിയുക എന്ന് ആലോചിക്കുകയായിരുന്നു. രണ്ടു തിരഞ്ഞെടുക്കലാണ് മുന്നിലുണ്ടായിരുന്നത്. ഒന്ന്, ഭിന്നശേഷി കുട്ടികളുടെ ക്ഷേമത്തിനായി ഗൗരവത്തോടെ പ്രവർത്തിക്കുക. ലോകം ശ്രദ്ധിക്കുന്ന തലത്തിലേക്ക് അവരെ മാറ്റുക.

രണ്ടാമത്തേത് മാജിക്കായിരുന്നു. രണ്ടു കാര്യങ്ങളിലും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. മാജിക്കിൽ പുതിയ ഐറ്റവും പുതിയ കണ്ടെത്തലുകളും സൃഷ്ടിക്കാൻ സമയവും ജാഗ്രതയും വേണം. ധനലാഭവും ജനങ്ങളുടെ കയ്യടിയും മാജിക്കിലൂടെ കിട്ടും. അത് ഞാൻ മാത്രം അനുഭവിക്കുന്ന അനുഭൂതിയാണ്. ഭിന്നശേഷി കുട്ടികളുടെ ക്ഷേമം അങ്ങനെയല്ല.

ഒരുപാട് കുടുംബങ്ങൾക്ക് അതിന്റെ പ്രയോജനം ലഭിക്കും. എത്രയോ അമ്മമാരുടെ കണ്ണീരൊപ്പാൻ കഴിയും. ഈ തിരിച്ചറിവിന്റെ പേരില്‍, ഒരുപാട് രാത്രികളിൽ മനഃസാക്ഷിയോട് ചോദ്യങ്ങൾ ചോദിച്ച് അതിന്റെ ഉത്തരം ഇന്നലെ പറഞ്ഞു എന്നേ ഉള്ളൂ.

- മാജിക് അവസാനിപ്പിക്കുമ്പോൾ കുടുംബത്തിന്റെയും ആരാധകരുടെയും പ്രതികരണം എങ്ങനെയാണ്?

കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ട്. ഒരുപാടുപേർ ഫോണിൽ വിളിച്ചു പിൻമാറരുതെന്ന് അഭ്യർഥിക്കുന്നുണ്ട്. മാജിക് ചെയ്യാനുള്ള കഴിവ് വെറുതെ കിട്ടിയതല്ല, അത് ജീവിതത്തിന്റെ സൗഭാഗ്യമാണെന്നും അതു നിലനിർത്തണമെന്നും പറയുന്നുണ്ട്.

4

പക്ഷേ, എന്റെ തീരുമാനം ഉറച്ചതാണ്. 45 വർഷമായി ചീത്തപ്പേര് കേൾപ്പിക്കാതെ മാജിക് ഷോ ചെയ്യുന്നു. മാജിക്കിലെ ഒരു ഐറ്റം രൂപപ്പെടുത്തി എടുക്കാൻ ആറു മാസത്തോളമെടുക്കും. രഹസ്യം ചോരാതെ ചെയ്തെടുക്കണം. അത്രയും വലിയ സന്നാഹം വേണം. രണ്ടുംകൂടി നടക്കില്ല. ചെയ്യുന്നത് മികച്ച രീതിയിൽ ചെയ്യാനാണ് ഈ തീരുമാനം.

- മാജിക് ഷോ ഇനി എപ്പോഴെങ്കിലും പ്രതീക്ഷിക്കാമോ?

ഒരിക്കലും മാജിക് കാണിക്കില്ല എന്നല്ല പറഞ്ഞത്. പണം വാങ്ങിയുള്ള പ്രഫഷനൽ ഷോ ഇല്ലെന്നാണ് പറഞ്ഞത്. മാജിക് അക്കാദമിയുടെ ക്ലാസുകളും മാജിക് പ്ലാനറ്റും നടക്കും. അവിടെയുള്ള മാന്ത്രികരുടെ പ്രകടനങ്ങൾ മുന്നോട്ടു പോകും.

5

- ഭാവി പരിപാടികൾ എന്തൊക്കെയാണ്?

ഭിന്നശേഷി കുട്ടികൾക്കായുള്ള സർവകലാശാലയാണ് ലക്ഷ്യം. ലോകത്ത് എവിടെനിന്നു വന്നാലും കുട്ടികൾക്ക് പ്രകടനം നടത്താൻ പറ്റുന്ന തിയറ്ററുകൾ അടക്കമുള്ള സർവകലാശാല. ഇതുവരെ ലോകത്തൊരിടത്തും ഇല്ലാത്ത തരത്തിലുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.

- 45 വർഷത്തെ മാജിക് ജീവിതത്തിൽ മറക്കാനാകാത്ത ഓർമ എന്താണ്?

അരങ്ങേറ്റം. എന്റെ അരങ്ങേറ്റം പോലും പരാജയമായിരുന്നു. ചുങ്കത്തറയിലെ ഒരു പള്ളിയിലായിരുന്നു ആദ്യ മാജിക് പരിപാടി. എന്നെക്കൊണ്ട് മാജിക് പറ്റില്ലെന്നു ഞാൻ അന്നു വിധിയെഴുതിയതാണ്. പിന്നീട് വീണ്ടും മാജിക്കിലേക്കു വന്നു.

Recommended Video

cmsvideo
    മുതുകാട് മാജിക് നിർത്തി, കാരണം മാജിക്കിനിടെ ഉണ്ടായ ആ സംഭവം
    6

    - മാജിക്കിലെ ഇഷ്ടമുള്ള ഐറ്റം ഏതാണ്?

    ഇന്ന ഐറ്റം എന്നില്ല, എല്ലാം ഇഷ്ടമാണ്. ഒരു പാട് സമയയമെടുത്തും പ്രയത്നിച്ചും ചെയ്യുന്ന ഹൗഡിനിയുടെ എസ്കേപ്പ് ആക്ട് പോലുള്ളവ അവതരിപ്പിക്കാൻ 2 വർഷത്തോളം തുടർച്ചയായി പരിശീലനം ചെയ്യേണ്ടിവരും. അപ്പോൾ നമുക്കു കൂടുതൽ സംതൃപ്തി ലഭിക്കും.

    - നടൻ മോഹൻലാലുമായുള്ള മാജിക് അനുഭവം?

    മോഹൻലാലിന് വേണ്ടി മാത്രം വിഭാവനം ചെയ്ത മാജിക്കായിരുന്നു ബേണിങ് ഇല്യൂഷൻ. അത് അവതരിപ്പിക്കാൻ കഴിഞ്ഞില്ല. സാധനം ഇപ്പോഴും ഇരിക്കുകയാണ്. ബേണിങ് ഇല്യൂഷൻ പുതിയൊരു മാജിക്കായിരുന്നു, പുതിയൊരു കണ്ടെത്തലായിരുന്നു. മുൻപ് ഞാൻ ചെയ്തവയുമായി യാതൊരു ബന്ധവും ഇല്ലാത്ത മാജിക്കായിരുന്നു. അതു നടക്കാതെ പോയി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+