വാസ്തു നോക്കാതെ നിർമ്മിച്ചത് കൊണ്ട് നിയമസഭ കെട്ടിയ നാൾ തൊട്ട് വഴക്കാണെന്ന് ഗൗരി ലക്ഷ്മി ഭായ്
തിരുവനന്തപുരം: വാസ്തു നോക്കാതെ നിർമിച്ചത് കൊണ്ട് കേരള നിയമസഭയിൽ എന്നും വഴക്കാണ് എന്ന് തിരുവിതാംകൂർ രാജകുടുംബാംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ്. കേരളത്തിൽ തന്നെ ഒരു സ്ഥാപനമുണ്ട്, ആ സ്ഥാപനം ആ സ്ഥാപനം വാസ്തു നോക്കാതെ നിർമ്മിച്ചതാണ് എന്ന് പറഞ്ഞായിരുന്നു പേര് എടുത്ത് പറയാതെയുള്ള അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയുടെ പരാമർശം.
കൂടുതൽ ഞാൻ പറയുന്നില്ല, ഞാൻ എന്തെങ്കിലും പറഞ്ഞാൽ ആരെങ്കിലും പത്രത്തിൽ കൊടുക്കുമെന്നും അവർ പറഞ്ഞു. സാംസ്കാരിക വകുപ്പിന് കീഴിലുള്ള വാസ്തു വിദ്യാ ഗുരുകുലം സംഘടിപ്പിക്കുന്ന പൈതൃകോത്സവം 2023 എന്ന ദേശീയ സെമിനാറിന്റെ ഭാഗമായുള്ള ആർക്കിടെക്ച്ചറൽ സെമിനാർ സെഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ലക്ഷ്മി ഭായ്. ബുധനാഴ്ച അനന്തവിലാസം കൊട്ടാരത്തിനടുത്തുള്ള ലെവി ഹാളിൽ ആണ് പരിപാടി നടന്നത്.

PC: Screengrab
വാസ്തുവിനെ പറ്റി മോശമായി പറയുന്ന ആളുകളുമുണ്ട്. അത് അവരുടെ ഇഷ്ടം. കൂടുതൽ പറയൂല.. കേരളത്തിൽ തന്നെ ഒരു സ്ഥാപനം ഉണ്ട്. ആ സ്ഥാപനം വാസ്തുനോക്കാതെ നിർമിച്ചതാണ് അത് കെട്ടിയപ്പോ തൊട്ട് ഇന്നേവരെ അവിടെ വഴക്കല്ലാതെ എന്തെങ്കിലും നടന്നതെന്ന് സംശയമാണ് ..അന്ന് തൊട്ട് ഇന്നേവരെ, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് പറഞ്ഞു.
'കൂടുതൽ ഞാൻ പറയുന്നില്ല, ഞാനെന്തെങ്കിലും പറഞ്ഞാൽ ആരെങ്കിലും പത്രത്തിൽ കൊടുക്കും. എന്താണ് അവിടെ നടക്കുന്നത്. എന്നും ബഹളം സാധനങ്ങൾ വലിച്ചെറിയുന്നു, ചിലർ ടേബിളിൽ കയറി ഡാൻസ് കളിക്കുന്നു. വാസ്തുവിന് വിരോധമായി ചെയ്തിട്ട് അങ്ങനെ എന്തെല്ലാമാണ് നടക്കുന്നത്. പണ്ഡിതന്മാർക്ക് മൗനമാണ് ഭൂഷണമെന്ന ചൊല്ലുണ്ട്. ഞാൻ ഒരു പണ്ഡിതയൊന്നുമല്ല, എന്നാലും അതാണ് നല്ലത്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് പറഞ്ഞു.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications