നെയ്യാറ്റിന്‍കര സംഭവം: രാജന്റെ മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും, 10 ലക്ഷം രൂപ ധനസഹായം
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പക്കലിനിടെ തീക്കൊളുത്തി മരിച്ച ദമ്പതികളുടെ മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപനം. കൂട്ടികള്‍ക്ക് ധനസഹായമായി പത്ത് ലക്ഷം രൂപ നല്‍കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. കുട്ടികള്‍ക്ക് നേരത്തെ വീടും സ്ഥലും നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കണമെന്ന് രാജന്റെ സഹോദരി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Recommended Video

ഒഴിപ്പിക്കിലനെതിരെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ തീര്‍പ്പ് വരുന്നതിന് മുമ്പ് തന്നെ പോലീസ് ഒഴിപ്പിക്കാനെത്തി. ഹര്‍ജി പരിഗണിക്കുന്നതിന് തൊട്ടുമുമ്പാണ് പോലീസ് ഒഴിപ്പിക്കാനെത്തിയത്. മുന്‍സിഫ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്ത ഉത്തരവ് വന്നപ്പോഴേക്കും ദമ്പതികള്‍ പൊള്ളലേറ്റ് ആശുപത്രിയിലായിരുന്നു. പോലീസ് അനാവശ്യ തിടുക്കം കാട്ടി എന്നാണ് ആക്ഷേപം ഉയര്‍ന്നിരുന്നു.
ദേഹത്ത് പെട്രോളൊഴിച്ച് രാജന് ലൈറ്റര്‍ കത്തിച്ചപ്പോള്‍ തട്ടിമാറ്റാന്‍ പോലീസ് ശ്രമിച്ചിരുന്നു. ഇതിനിടെയാണ് തീ പാളിയതെന്ന് പറയപ്പെടുന്നു. ഒരു പോലീസുകാരനും പൊള്ളലേറ്റിരുന്നു. അതേസമയം, കുട്ടികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസും കുട്ടികളുടെ പഠന ചെലവ് ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്ഐയും അറിയിച്ചിരുന്നു.
നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയിലാണ് രാജനും അമ്പിളിയും രണ്ടു ആണ്മക്കളും താമസിച്ചിരുന്നത്. രാജന് ഭൂമി കൈയ്യേറി എന്നാരോപിച്ച് അയല്‍വാസി വസന്തയാണ് മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കിയത്. എന്നാല്‍ രാജനെതിരായിരുന്നു കോടതി വിധി. ഇതിനെതിരെ 21ന് കുടുംബം ഹൈക്കോടതിയെ സമീപിച്ചു.
കുടുംബത്തെ ഒഴിപ്പിക്കാന്‍ പോലീസുകാരും മറ്റും എത്തിയത് 22നാണ്. ഈ വേളയിലാണ് അനിഷ്ട സംഭവമുണ്ടായത്. പൊള്ളലേറ്റ ഇരുവരെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ശേഷം തിരുവനന്തപുരം മെഡിക്കല്‍ കേളജിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. തിങ്കളാഴ്ച പുലര്‍ച്ചെയാണ് രാജന് മരിച്ചത്. അമ്പിളി വൈകീട്ടും മരിച്ചു.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications