തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നെയ്യാറ്റിന്‍കര സംഭവം: രാജന്റെ മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും, 10 ലക്ഷം രൂപ ധനസഹായം

Google Oneindia Malayalam News

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പക്കലിനിടെ തീക്കൊളുത്തി മരിച്ച ദമ്പതികളുടെ മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപനം. കൂട്ടികള്‍ക്ക് ധനസഹായമായി പത്ത് ലക്ഷം രൂപ നല്‍കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. കുട്ടികള്‍ക്ക് നേരത്തെ വീടും സ്ഥലും നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കണമെന്ന് രാജന്റെ സഹോദരി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
രാജന്റെ കുട്ടികള്‍ക്ക് സ്ഥലവും വീടും നല്‍കും | Oneindia Malayalam
kerala

ഒഴിപ്പിക്കിലനെതിരെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ തീര്‍പ്പ് വരുന്നതിന് മുമ്പ് തന്നെ പോലീസ് ഒഴിപ്പിക്കാനെത്തി. ഹര്‍ജി പരിഗണിക്കുന്നതിന് തൊട്ടുമുമ്പാണ് പോലീസ് ഒഴിപ്പിക്കാനെത്തിയത്. മുന്‍സിഫ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്ത ഉത്തരവ് വന്നപ്പോഴേക്കും ദമ്പതികള്‍ പൊള്ളലേറ്റ് ആശുപത്രിയിലായിരുന്നു. പോലീസ് അനാവശ്യ തിടുക്കം കാട്ടി എന്നാണ് ആക്ഷേപം ഉയര്‍ന്നിരുന്നു.

'ഉളുപ്പില്ലാത്ത സ്വഭാവം', രാജഗോപാലിന്റെ പ്രസംഗം കേട്ടപ്പോള്‍ ആകെ പ്രശ്‌നമായി, നിയമസഭയിൽ പിസി ജോർജ്'ഉളുപ്പില്ലാത്ത സ്വഭാവം', രാജഗോപാലിന്റെ പ്രസംഗം കേട്ടപ്പോള്‍ ആകെ പ്രശ്‌നമായി, നിയമസഭയിൽ പിസി ജോർജ്

ദേഹത്ത് പെട്രോളൊഴിച്ച് രാജന്‍ ലൈറ്റര്‍ കത്തിച്ചപ്പോള്‍ തട്ടിമാറ്റാന്‍ പോലീസ് ശ്രമിച്ചിരുന്നു. ഇതിനിടെയാണ് തീ പാളിയതെന്ന് പറയപ്പെടുന്നു. ഒരു പോലീസുകാരനും പൊള്ളലേറ്റിരുന്നു. അതേസമയം, കുട്ടികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസും കുട്ടികളുടെ പഠന ചെലവ് ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്ഐയും അറിയിച്ചിരുന്നു.

നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയിലാണ് രാജനും അമ്പിളിയും രണ്ടു ആണ്‍മക്കളും താമസിച്ചിരുന്നത്. രാജന്‍ ഭൂമി കൈയ്യേറി എന്നാരോപിച്ച് അയല്‍വാസി വസന്തയാണ് മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കിയത്. എന്നാല്‍ രാജനെതിരായിരുന്നു കോടതി വിധി. ഇതിനെതിരെ 21ന് കുടുംബം ഹൈക്കോടതിയെ സമീപിച്ചു.

കുടുംബത്തെ ഒഴിപ്പിക്കാന്‍ പോലീസുകാരും മറ്റും എത്തിയത് 22നാണ്. ഈ വേളയിലാണ് അനിഷ്ട സംഭവമുണ്ടായത്. പൊള്ളലേറ്റ ഇരുവരെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ശേഷം തിരുവനന്തപുരം മെഡിക്കല്‍ കേളജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിങ്കളാഴ്ച പുലര്‍ച്ചെയാണ് രാജന്‍ മരിച്ചത്. അമ്പിളി വൈകീട്ടും മരിച്ചു.

മണലൂറ്റി നടന്ന പയ്യനാ ഇന്ന് സിനിമ ലോകം ഭരിക്കുന്നത്; ദിലീപിനെ ജഡ്ജിക്ക് ശിക്ഷിക്കാനാകില്ലെന്ന് പിസി ജോര്‍ജ്മണലൂറ്റി നടന്ന പയ്യനാ ഇന്ന് സിനിമ ലോകം ഭരിക്കുന്നത്; ദിലീപിനെ ജഡ്ജിക്ക് ശിക്ഷിക്കാനാകില്ലെന്ന് പിസി ജോര്‍ജ്

കോളിളക്കമുണ്ടാക്കിയ സ്വർണ്ണക്കടത്ത് മുതൽ പ്രായം കുറഞ്ഞ മേയർ വരെ, 2020ൽ സംഭവബഹുലമായി തലസ്ഥാനംകോളിളക്കമുണ്ടാക്കിയ സ്വർണ്ണക്കടത്ത് മുതൽ പ്രായം കുറഞ്ഞ മേയർ വരെ, 2020ൽ സംഭവബഹുലമായി തലസ്ഥാനം

 നിയമസഭാ പ്രമേയത്തിന് കടലാസിന്റെ വില പോലുമില്ല: രാജഗോപാല്‍ പറഞ്ഞതിനെ പറ്റി അറിയില്ല കെ സുരേന്ദ്രൻ നിയമസഭാ പ്രമേയത്തിന് കടലാസിന്റെ വില പോലുമില്ല: രാജഗോപാല്‍ പറഞ്ഞതിനെ പറ്റി അറിയില്ല കെ സുരേന്ദ്രൻ

ഇതര സംസ്ഥാന ലോട്ടറി; സര്‍ക്കാര്‍ ഭേദഗതി ഹൈക്കോടതി റദ്ദാക്കി, നാഗാലാന്റ് ലോട്ടറി ഉടന്‍ എത്തുംഇതര സംസ്ഥാന ലോട്ടറി; സര്‍ക്കാര്‍ ഭേദഗതി ഹൈക്കോടതി റദ്ദാക്കി, നാഗാലാന്റ് ലോട്ടറി ഉടന്‍ എത്തും

Thiruvananthapuram
English summary
government will take care of Rajan's children with a financial assistance of Rs 10 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X