ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. ഗവർണറുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതായി ചൂണ്ടിക്കാട്ടി രാജ്ഭവൻ പൊലീസിന്റെ സൈബർ സെല്ലിനു പരാതി നൽകി.
രണ്ടു വിഡിയോ മെസ്സേജുകളാണ് പേജിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. പേജ് ഹാക്ക് ചെയ്തതായി ഫെയ്‌സ്ബുക്കിനു റിപ്പോർട്ട്കേ ചെയ്തിട്ടുണ്ടെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർ പറഞ്ഞു.

കേരള ഗവർണറുടെ ഔദ്യോഗി ട്വിറ്റർ അക്കൌണ്ടിലൂടെ ആരിഫ് മുഹമ്മദ് ഖാന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം രാജ് ഭവൻ അറിയിച്ചത്. "ഇന്ന് രാവിലെ മുതൽ എന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്.
വിഷയം ഫേസ്ബുക്കിന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, പേജ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് " എന്ന് ട്വിറ്റർ പോസ്റ്റിൽ ഗവർണർക്ക് വേണ്ടി രാജ് ഭവൻ പിആർഒ പറയുന്നു. 253 കെ ഫോളേവേഴ്‌സ് ആണ് ആരിഫ് മുഹമ്മദ് ഖാന് ഉള്ളത്. അഞ്ച് പേരെയാണ് അദ്ദേഹം ഫോളോ ചെയ്യുന്നത്
അതേസമയം കൊച്ചി കോർപ്പറേഷൻ മേയർ എം അനിൽകുമാറിന്റെ ഫേസ്ബുക്ക് പേജ് നേരത്തെ ഹാക്ക് ചെയ്തിരുന്നു. തന്റെ പേജ് ഹാക്ക് ചെയ്തു എന്ന് കാണിച്ച് അനിൽകുമാർ സൈബർ സെല്ലിൽ പരാതി നൽകി. 24 കെ ഫോളോവേഴ്‌സ് ആണ് അദ്ദേഹത്തിന് ഉള്ളത്. പേജിലെ പ്രൊഫൈൽ പികും കവർ ഫോട്ടോയും മാറ്റിയിരുന്നു.












Click it and Unblock the Notifications