തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലഹരി വിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ഗവര്‍ണര്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഗവര്‍ണര്‍-സര്‍ക്കാര്‍ ഏറ്റുമട്ടല്‍ തുടരുന്നതിനിടെ സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എക്സൈസ് മന്ത്രി എംബി രാജേഷും ചീഫ് സെക്രട്ടറി വിപി ജോയിയും രാജ്ഭവനില്‍ എത്തി ഗവര്‍ണറെ ക്ഷണിച്ചു. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാനില്ലെന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ ഓണം വാരാഘോഷ പരിപാടിയുടെ സമാപന സമ്മേളനത്തില്‍ ക്ഷണിക്കാത്തതിനുള്ള അതൃപ്തിയും അദ്ദേഹം മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും അറിയിച്ചു.

a

ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് വരെയാണ് സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്‍. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തുടരുന്ന ഏറ്റുമുട്ടലിന് അയവുവരുത്തുന്നതിനുള്ള നീക്കങ്ങളുമായാണ് മന്ത്രിയും ചീഫ് സെക്രട്ടറിയും രാജ്ഭവനിലെത്തിയത്. എന്നാല്‍ സര്‍ക്കാറിനെതിരായ തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍.

ഖത്തര്‍ വിസിറ്റ് വിസ നിര്‍ത്തുന്നു; കാരണം ഇതാണ്... യുഎന്നില്‍ അമീറിന്റെ കിടിലന്‍ പ്രസംഗംഖത്തര്‍ വിസിറ്റ് വിസ നിര്‍ത്തുന്നു; കാരണം ഇതാണ്... യുഎന്നില്‍ അമീറിന്റെ കിടിലന്‍ പ്രസംഗം

കേരള സര്‍വകലാശാല വിസി നിയമനവും നിയമസഭ പാസാക്കിയ ബില്ലുകളിലെ ഗവര്‍ണറുടെ അതൃപ്തിയുമാണ് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കലഹം മൂര്‍ഛിക്കാന്‍ കാരണം. നിയമസഭ പാസാക്കിയ 11 ബില്ലുകളില്‍ അഞ്ചു ബില്ലുകളില്‍ മാത്രമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇതുവരെ ഒപ്പുവെച്ചത്. ലോകായുക്ത, സര്‍വകലാശാല ഭേദഗതി ഉള്‍പ്പടെ ആറു ബില്ലുകളില്‍ തീരുമാനം എടത്തിട്ടില്ല. ഗവര്‍ണര്‍ ഡല്‍ഹിക്ക് പോയതോടെ നടപടി നീളുകയാണ്.

ലോകായുക്ത, സര്‍വകലാശാല ഭേദഗതി ബില്ലുകളില്‍ ഒപ്പുവെക്കില്ലെന്ന് ഗവര്‍ണര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ശേഷിക്കുന്ന നാലു ബില്ലുകളില്‍ ബന്ധപ്പെട്ട മന്ത്രിമാരോ വകുപ്പു സെക്രട്ടറിമാരോ നേരിട്ടെത്തി വിശദീകരണം നല്‍കിയാല്‍ മാത്രമേ ഒപ്പിടുകയുള്ളൂവെന്നാണ് നിലപാട്. ഇതിന് പിന്നാലെയാണ് ഇന്ന് മന്ത്രി എംബി രാജേഷിനൊപ്പം ചീഫ് സെക്രട്ടറിയും ഗവര്‍ണറെ കാണാനെത്തിയത്. 13 ദിവസത്തെ ഉത്തരേന്ത്യന്‍ പര്യടനത്തിനായി ഗവര്‍ണര്‍ പുറപ്പെട്ടിരിക്കുകയാണ്.

Thiruvananthapuram
English summary
Governor Arif Mohammad Khan Refused Invitation For Government Function
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X