'കെ റെയിൽ പ്രതിഷേധങ്ങൾ നിരീക്ഷിക്കുന്നു, നിർദേശങ്ങൾ സർക്കാരിന് നേരിട്ട് നൽകും' ; ആരിഫ് മുഹമ്മദ് ഖാൻ
ന്യൂഡൽഹി: സംസ്ഥാനത്ത് കെ റെയിൽ പദ്ധതിക്ക് എതിരായി നടക്കുന്ന പ്രതിഷേധങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്നും ക്രമസമാധാനം ഉറപ്പുവരുത്താനുള്ള ഇടപെടൽ ഉണ്ടാകുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിന്റെ ഭരണകാര്യങ്ങളിൽ ഇടപെടൽ നടത്താനില്ല. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നാൽ ജനങ്ങളുടെ വിശ്വാസം നഷ്ടമാകും. സംസ്ഥാന സർക്കാരിനുള്ള നിർദേശം മാധ്യമങ്ങളിലൂടെ പറയാൻ ഉദ്ദേശിക്കുന്നില്ലയെന്നും ഗവർണർ പറഞ്ഞു.
അതേ സമയം സർക്കാരിന്റെ വാദങ്ങൾ പൊള്ളയാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നു. സിൽവർലൈനിനായി സാധ്യതാപഠനം ഭൂമി ഏറ്റെടുക്കലിന് തന്നെയാണ് കാണിക്കുന്ന സർക്കാരിന്റെ വിജ്ഞാപനമാണ് പുറത്ത് വന്നത്. കല്ലിടൽ നടത്തുന്നത് സാമൂഹികാഘാത പഠനത്തിനാണെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഭൂമിയിലെ മരങ്ങൾ അടക്കം മുറിച്ച് അടയാളങ്ങൾ നൽകിയുള്ള സർവ്വേയെക്കുറിച്ച് വിജ്ഞാപനത്തിൽ പറയുന്നുണ്ട്. ഭൂമി ഏറ്റെടുക്കൽ കേന്ദ്രാനുമതിക്ക് ശേഷം മാത്രമാണെന്ന് ഉത്തരവുണ്ടെന്നും വിജ്ഞാപനത്തിൽ സർവ്വെയുടെ ഉദ്ദേശം കാണിച്ചത് സാങ്കേതിക നടപടി മാത്രമാണെന്നുമാണ് സർക്കാരിന്റെ വിശദീകരണം.

തിരുവനന്തപുരം-കാസർകോട് അതിവേഗ പാതക്കായി വിവിധ വില്ലേജുകളിൽ നിന്നും സ്ഥലമെടുപ്പിന്റെ ഭാഗമായി പട്ടിക തിരിച്ച് ഭൂമിയിൽ സർവ്വെ നടത്തണമെന്നാണ് 2021 ഒക്ടോബർ 8 ന് സർക്കാർ ഇറക്കിയ വിജ്ഞാപനത്തിൽ കൃത്യമായി പറയുന്നത്. സർവ്വേക്ക് തടസമായി മരങ്ങളുണ്ടെങ്കിൽ മുറിക്കണമെന്നും കല്ലെന്ന് എടുത്ത് പറയാതെ അതിരടയാളങ്ങൾ ഇടണമെന്നും നിർദേശമുണ്ട്. 61 ലെ സർവ്വെസ് ആൻറ് ബൗണ്ടറി ആക്ട് പ്രകാരമാണ് വിജ്ഞാപനം. സിൽവർ ലൈൻ പദ്ധതി കടന്ന് പോകുന്ന 11 ജില്ലകളിലെ ജില്ലാ ഭരണകൂടങ്ങൾ പുറത്തിറക്കിയ വിവരങ്ങളിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്.

അതേസമയം, സിൽവർ ലൈൻ വിഷയത്തിൽ കേരളത്തിൽ പ്രതിഷേധങ്ങൾ പ്രതിദിനം ശക്തമാകുകയാണ്. കോട്ടയം, കോഴിക്കോട്, എറണാകുളം തുടങ്ങിയ ജില്ലകളിൽ കല്ലിടലുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധമാണ് ഉണ്ടായത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സർക്കാരിന്റെ നിലപാടുകൾക്ക് എതിരെ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ബഫർ സോണിന്റെ കാര്യത്തിലും അവ്യക്തത തുടരുകയാണ്.

സിൽവർ ലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കെ മുരളീധരൻ രംഗത്തെത്തി. കിറ്റ് കണ്ട് വോട്ട് ചെയ്‌തവർക്ക് രണ്ടാം പിണറായി സർക്കാർ കുറ്റിയാണ് സമ്മാനമായി നൽകിയെന്നായിരുന്നു മുരളീധരന്റെ പരിഹാസം. പദ്ധതിക്ക് അനുമതി ലഭിക്കുന്നതിനാണ് 24ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത്. പ്രധാനമന്ത്രി അനുഭാവ നടപടിയാണ് സ്വീകരിച്ചതെന്ന് കൂടിക്കാഴ്‌ചക്ക് ശേഷം മുഖ്യമന്ത്രി പ്രതികരിച്ചു. എന്നാൽ വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി റെയിൽവേ മന്ത്രി രംഗത്തെത്തി. പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപ ചെലവ് വരുമെന്ന് രാജ്യസഭയിൽ റെയിൽവെ മന്ത്രി പറയുന്നു. ഇതു തന്നെയാണ് കോൺഗ്രസ് പറഞ്ഞതെന്നും ഇത്രയും വലിയ തുകയ്ക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയം അവരുടെ ഓഹരി കൊടുക്കില്ലെന്നും കെ മുരളീധരൻ പ്രതികരിച്ചു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications