തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഗവർണറെ വിരട്ടി വരുത്തിയിലാക്കാമെന്ന് കരുതേണ്ട': കോടിയേരിക്ക് സുരേന്ദ്രന്റെ മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: ഗവർണർ - സർക്കാർ തർക്കതിതൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഗവർണറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ നോക്കേണ്ടെന്നും സംസ്ഥാനത്ത് നിയമവാഴ്ച ഉറപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും ആർഎസ്എസ് നേതാക്കൾ ഗവർണറുമായി ആശയവിനിമയം നടത്തുന്ന പതിവില്ലെന്നും പറ‌ഞ്ഞു.രാജ്ഭവനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് അഴിമതിയെ മറയ്ക്കാൻ ശ്രമിക്കരുതെന്നും കെ. സുരേന്ദ്രൻ തിരുവനന്തപുരത്ത് പറ‌ഞ്ഞു.

അതേസമയം, എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമം രാജ്ഭവൻ ആസ്ഥാനമായി ആരംഭിച്ചിട്ടുണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. അടുത്ത മൂന്ന് വർഷത്തെ അജണ്ട വെച്ചാണ് അവർ പ്രവർത്തിക്കുന്നത്. ഇതിനെതിരേ ജനം രംഗത്തുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഇ.കെ. നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഗവർണറുടെ തീരുമാനത്തിലൂടെ നടപ്പിലായത് ഒരു രാഷ്ട്രീയ നാടകത്തിന്റെ ഫലപ്രാപ്തി': പ്രിയ വർഗീസ്'ഗവർണറുടെ തീരുമാനത്തിലൂടെ നടപ്പിലായത് ഒരു രാഷ്ട്രീയ നാടകത്തിന്റെ ഫലപ്രാപ്തി': പ്രിയ വർഗീസ്

1

'സർക്കാരിനെ അട്ടിമാറിക്കാനുള്ള ആസൂത്രിതമായ ചില നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. പുതിയ രാഷ്ട്രീയ വെല്ലുവിളികൾ സിപിഎം നേരിടുന്നുണ്ട് എന്ന യാഥാർഥ്യം എല്ലാവരും മനസിലാക്കണം. ഈ വെല്ലുവിളി ഒരുവർഷം കൊണ്ട് നടപ്പാക്കാനുള്ളതായിരിക്കില്ല. അടുത്ത മൂന്ന് വർഷത്തെ അജണ്ടവെച്ചാണ് അവർ പ്രവർത്തിക്കുന്നത്.

'നിങ്ങളുടെ വസ്ത്രധാരണം കൊണ്ട് നിങ്ങളുടെ ആറ്റിട്യൂഡ് മാറില്ല';ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രം വൈറല്‍

2

അതിന്റെ കേന്ദ്രം ഡൽഹിയും ആസ്ഥാനം ആർഎസ്എസ് ഓഫീസുമാണ്. ഇത്തരം കേന്ദ്രങ്ങൾ സിപിഎമ്മിനെതിരേ നടത്തുന്ന ഇടപെടൽ കേരളത്തിൽ രാജ്ഭവൻ ആസ്ഥാനമായി തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇത് കണ്ടില്ലെന്ന് നടിക്കരുത്. രാഷ്ട്രീയ എതിരാളികൾ പല രൂപത്തിൽ ആക്രമിക്കാൻ ശ്രമിക്കും. ഈ നീക്കങ്ങളെ ജനങ്ങളെ ഉപയോഗിച്ച് നേരിടണം', കോടിയേരി പറഞ്ഞു.

3

കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ വിവാദ നിയമനം കഴിഞ്ഞ ദിവസം ഗവർണർ സ്റ്റേ ചെയ്തിരുന്നു. ചട്ടങ്ങൾ മറികടന്നായിരുന്നു ഈ നിയമനമെന്ന വിമർശനങ്ങൾ വ്യാപകമായി ഉയർന്നതിന് പിന്നാലെയായിരുന്നു ഗവർണറുടെ നടപടി. ഇതിനുപിന്നാലെയാണ് രാജ്ഭവനെതിരേയുള്ള കോടിയേരിയുടെ വിമർശനം.
നിയമവിരുദ്ധമായ നിയമനം നടത്താനുള്ള കണ്ണൂർ സർവകലാശാലയുടെ ശ്രമത്തെയാണ് തന്റെ അധികാരം ഉപയോഗിച്ച് ഗവർണർ തടഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിഷയത്തിൽ പറഞ്ഞത്.

4

കഴിഞ്ഞ ആറ് വർഷത്തിനിടെ കേരളത്തിലെ എല്ലാ സർവകലാശാലകളിലും നടന്ന ബന്ധു നിയമനങ്ങളെ കുറിച്ച് അന്വേഷിക്കണം. പരസ്യമായാണ് അർഹതയുള്ളവരുടെ നീതി നിഷേധിച്ചത്. കഴിഞ്ഞ ആറ് വർഷവും ഇത് തന്നെയാണ് നടന്നത്. ഇത്തരത്തിലുള്ള മുഴുവൻ ബന്ധു നിയമനങ്ങളെ കുറിച്ചും അന്വേഷിച്ച് റദ്ദാക്കാൻ ഗവർണർ നടപടി എടുക്കണമെന്നും അദ്ദേഹം പറയുന്നു.

Thiruvananthapuram
English summary
: governor-kerala state issue: K surendran criticize kodiyeri balakrishnan's remarks against governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X