തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗ്രാനൈറ്റ് പാളികൾക്കടിയിൽപ്പെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം: സംഭവം മലയിന്‍ കീഴില്‍!!

  • By Desk
Google Oneindia Malayalam News

മലയിൻകീഴ്: ലോറിയിൽ നിന്ന് ഗ്രാനൈറ്റ് പാളികൾ ഇറക്കുന്നതിനിടെ ലോഡിന് അടിയിൽപ്പെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. മേപ്പൂക്കട വാറുവിള പുത്തൻ വീട്ടിൽ രവിചന്ദ്രനാണ് (46) മേപ്പൂക്കടയിലെ കെ.ഡി ഗ്രാനൈറ്റ്സിലേക്ക് ശനിയാഴ്ച കണ്ടെയ്‌ന‌ർ ലോറിയിലെത്തിയ ഗ്രാനൈറ്റ് പാളികൾ ഇറക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. കെ.ഡി.ഗ്രനേറ്റ്സ് ഷോപ്പിൽ കണ്ടയിനർ ലോറിയിലെത്തിയ ഗ്രൈനേറ്റ് പാളികൾ ഐ.എൻ.ടി.യു.സി., സി.ഐ.ടി.യു, ബി.എം.എസ് എന്നീ തൊഴിലാളികളായ 14 പേർ ചേർന്ന് ഇറക്കുകയായിരുന്നു.

രവിചന്ദ്രൻ ഉൾപ്പെട്ട നാല് പേർ ലോറിയ്ക്കകത്ത് കയറി ഇറക്കുന്നതിനടെ 45 ഗ്രനൈറ്റ് പാളികൾ രവിചന്ദ്രന്റെ ദേഹത്ത് മറിയുകയായിരുന്നു. പാളികൾക്ക് അടിയിൽ നിന്ന് രക്ഷപ്പെടുത്തുന്നതിന് മറ്റ് തൊഴിലാളികൾ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.കാട്ടാക്കട നിന്നെത്തിയ ഫയർഫോഴ്സ് രണ്ട് മണിക്കൂറിലേറെ സമയമെടുത്താണ് രവിചന്ദ്രനെ പുറത്തേക്കെടുത്തത്. ചതഞ്ഞ് ഒട്ടിയ നിലയിലായിരുന്നു. 12 അടി നീളവും 5 അടി വീതിയുമുള്ളതാണ് ഗ്രനേറ്റ് പാളികൾ.

meppukkadaaccident-1

കാലിന് നേരത്തെ പരിക്കേറ്റിരുന്നതിനാൽ ലോറിയിൽ കയറണ്ട പുറത്ത് നിന്ന് ജോലിചെയ്താൽ മതിയെന്ന് കൂടെ ഉള്ളവർ പറഞ്ഞപ്പോൾ എന്നാൽ ജോലി ചെയ്യുന്നില്ലെന്ന് പറഞ്ഞ് പിണങ്ങി പോകാനൊരുങ്ങിയ രവിചന്ദ്രനെ തിരകെ വിളിച്ചാണ് ലോറിയിൽ കയറ്റിയത്. കഴിഞ്ഞ 20 വർഷമായി മേപ്പൂക്കട കേന്ദ്രീകരിച്ച് ഐ.എൻ.ടി.യു.സി.യൂണിയനിൽ കയറ്റിറക്ക് ജോലി ചെയ്യുന്നതോടൊപ്പം മേപ്പൂക്കടയിൽ ഓട്ടോറിക്ഷയും രവിചന്ദ്രൻ ഓടിച്ചിരുന്നു. മൃതദേഹം മലയിൻകീഴ് പൊലീസ് ഇൻക്വറ്റ് നടത്തി മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ട് വളപ്പിൽ സംസ്കരിച്ചു. പിതാവ്: പരേതനായ ചെല്ലപ്പൻ. മാതാവ് : ലീല.ഭാര്യ: ലത. മക്കൾ: അനീഷ് (ആർമി), പ്രിയങ്ക. മരുമക്കൾ: മീനു, രതീഷ്. സഹോദരി:രാധ. പ്രർത്ഥന:ചൊവ്വാഴ്ച രാവിലെ 8 ന്. (ഫോട്ടോ അടിക്കുറിപ്പ്....ഗ്രനേറ്റ് പാളികൾ ഇറക്കുന്നതിനടെ അടിയിൽ പെട്ട് മരിച്ച രവിചന്ദ്രൻ(46)

Thiruvananthapuram
English summary
granite construction labour dies in accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X