തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗുണ്ടാ പിടിയിൽ വീണ്ടും തലസ്ഥാനം; വീടുകളും വാഹനങ്ങളും തകര്‍ത്തു

ഗുണ്ടാ പിടിയിൽ വീണ്ടും തലസ്ഥാനം; വീടുകളും വാഹനങ്ങളും തകര്‍ത്തു

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം. കഴക്കൂട്ടത്തിന് സമീപം ഉള്ളൂര്‍ക്കോണം എന്ന സ്ഥലത്താണ് 2 തവണയായി ഗുണ്ടകൾ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി 9 മണിക്കാണ് ആദ്യം ആക്രമണം നടന്നത്. തുടർന്ന് പുലർച്ചെ 2 മണിയോടും ആക്രമണം നടന്നു. ഉള്ളൂര്‍ക്കോണം സ്വദേശി ഹാഷിമിന്റെ നേതൃത്വത്തിലുളള ആക്രമി സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.

crime

സംഭവത്തിൽ ആക്രമി സംഘം സ്ഥലത്തെ വീടുകളും വീടിന് മുന്നിൽ നിർത്തി ഇട്ടിരുന്ന വാഹനങ്ങളും അടിച്ചു തകര്‍ത്തു. ലഹരി വില്‍പനയെക്കുറിച്ച് പൊലീസിനെ അറിയിച്ചതാണ് ആക്രമണത്തിന് കാരണമെന്നും അതിനുളള പ്രതികാരമായാണ് ഗുണ്ടാ ആക്രമണം നടത്തിയതെന്നും നാട്ടുകാര്‍ പറയുന്നു.

ഹാഷിമ് സ്ഥലത്തെ അറിയപ്പെടുന്ന ഗുണ്ടാ പശ്ചാത്തലമുളള വ്യക്തിയാണെന്നും ലഹരി ഇടപാടിലും ഒപ്പം തന്നെ സാമുഹിക വിരുദ്ധ ഇടപാടുകളിൽ ഇയാൾക്ക് ബന്ധമുണ്ടെന്നും നാട്ടുകാർ പറയുന്നു. പല തവണയായി ഹാഷിമിന്റെ ശല്യം സഹിക്കാൻ കഴിയാതെ ഇയാൾക്കെതിരെ പോലീസിൽ നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരാതിയിൽ ഒന്നും പോലീസിന്റെ ഭാഗത്ത് നിന്നും കാര്യമായ അന്വേഷണം ഉണ്ടായില്ലെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.

സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; മുലപ്പാലിൽ കോവിഡിനെതിയുളള ആന്റിബോഡികൾ; പുതിയ പഠന റിപ്പോർട്ടുകൾസ്ത്രീകളുടെ ശ്രദ്ധയ്ക്ക്; മുലപ്പാലിൽ കോവിഡിനെതിയുളള ആന്റിബോഡികൾ; പുതിയ പഠന റിപ്പോർട്ടുകൾ

ഇന്നലെ രാത്രി 9 മണിയോടെ ഉളളൂർക്കോണത്ത് കട നടത്തുന്ന റംല ബീവി എന്ന സ്ത്രീയുടെ വീട്ടിലാണ് ഹാഷിമ് ആക്രമണത്തിന് എത്തിയത്. റംല ബീവിയ്ക്ക് നേരെ കത്തി കാണിച്ച് ഇനി പോലീസിനോട് പരാതി പറഞ്ഞാൽ കൊല്ലും എന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ഇവരുടെ മക്കളെയും ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവ സമയത്ത് റംല ബീവി ബഹളം വെയ്ചിതിനെത്തുടർന്ന് നാട്ടുകാർ ഓടി കൂടുകയായിരുന്നു. തുടർന്ന് ആക്രമികൾ തിരികെ പോയി.

പിന്നീട് പുലർച്ചെ 2 മണിയോട് കൂടി ഹാഷിമും ആക്രമി സംഘവും വീണ്ടും സ്ഥലത്തെത്തി റംല ബീവിയുടെ വീട് ഉൾപ്പെടെ സമീപത്തെ വീടുകളും അടിച്ച് തകർത്തു. കമ്പ് കൊണ്ടും കല്ലുകൊണ്ടും ആയിരുന്നു സംഘം വീടിന്റെ ജനലുകൾ അടക്കം നശിപ്പിച്ചത്. തുടർന്ന് വീടുകൾക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ഇരു ചക്ര വാഹനങ്ങളും തകർത്തു. നാട്ടുകാർ ബഹളം കേട്ട് എത്തിയപ്പോഴേക്കും ആക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ആക്രമണം നടത്തിയത് ഹാഷിമും സംഘവുമാണെന്ന് കാണിച്ച് നാട്ടുകാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

പരാതിയെത്തുടർന്ന് കഴക്കൂട്ടം പോലീസിന്റെ നേതൃതത്വത്തിൽ അന്വേഷണം തുടങ്ങി. അതേസമയം, കഴക്കൂട്ടം കേന്ദ്രീകരിച്ച് പല തവണകളായി ഗുണ്ടകളുടെ ആക്രമണം നടന്നിട്ടുണ്ടെന്നും നിരവധി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹഷീമും സംഘവും ചേർന്ന് തന്നെ അനവധി ആക്രമണം നടന്നിരുന്നു.

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

Thiruvananthapuram
English summary
Gunda attack in Kazhakootam. the Houses and vehicles were destroyed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X