Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് കുപ്രസിദ്ധ ഗുണ്ടയെ തീവച്ച് കൊന്നു

തിരുവനന്തപുരം:കുപ്രസിദ്ധ ഗുണ്ട ബീഡി സുനിയെ തീവച്ച് കൊന്നു. ബന്ധുവായ ബൈജു എന്ന ആളാണ് കൊല നടത്തിയത് എന്നാണ് വിവരം. ഇയാളെ പോലീസ് തിരയുകയാണ്.സുനില്‍ കുമാര്‍ എന്നാണ് ബീഡി സുനിയുടെ യഥാര്‍ത്ഥ പേര്. 37 വയസ്സാണ് പ്രായം.

ഒരു ആക്രമണത്തില്‍ അരക്ക് താഴെ തളര്‍ന്ന് കിടക്കുയായിരുന്നു സുനി . പുതിയതായുണ്ടാക്കിയ വീട്ടില്‍ ഒരു സാഹയിക്കൊപ്പമായിരുന്നു താമസം. സഹായി പുറത്ത് പോയ സമയത്താണ് ആക്രമിക്കപ്പെട്ടത്.

Thiruvananthapuram Map

ബൈജുവും സുനിയും തമ്മില്‍ ജനുവരി 29 ബുധനാഴ്ച രാവിലെ വാക്കു തര്‍ക്കം ഉണ്ടായിരുന്നുവത്രെ. പിന്നീട് വൈകിട്ട് ഏഴ് മണിയോടെ വീട്ടിലെത്തിയ ബൈജു, സുനിയുടെ മേല്‍ പെട്രോള്‍ ഒഴിച്ച് വിളക്ക് കത്തിച്ച് എറിയുകയാണത്രെ ഉണ്ടായത്.

സുനിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ 90 ശതമാനത്തോളം പൊള്ളലേറ്റ സുനിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജനുവരി 30 വ്യാഴാഴ്ച ഉച്ചക്കാണ് മരിച്ചത്.

നിരവധി കേസുകളില്‍ പ്രതിയാണ് സുനി. മോഷണം പിടിച്ചുപറി കേസുകളാണ് അധികവും. ആറ്റിങ്ങലില്‍ ഒരു പോലീസുകാരനെ വെട്ടിയ കേസും ഇയാള്‍ക്കെതിരെ ഉണ്ട്.

അരക്ക് താഴെ തളര്‍ന്നെങ്കിലും സുനി ഗുണ്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കാറില്‍ ചെന്നായിരുന്നു പല ഓപ്പറേഷനുകളും നടത്തിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+