തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്തെ ഹര്‍ത്താല്‍ കാഴ്ചകള്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവന്തപുരം: പശ്ചിമഘട്ടം സംരക്ഷിക്കുന്നതിനായി കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ എല്‍ഡിഎഫ് നടത്തിയ ഹര്‍ത്താല്‍ ജനജീവിതം സ്തംഭിപ്പിച്ചു. ബസ്സുകളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. അപൂര്‍വ്വം സ്വകാര്യ വാഹനങ്ങള്‍ മാത്രമേ റോഡില്‍ ഇറങ്ങിയുള്ളൂ.

റെയില്‍വേ സ്‌റ്റേഷനുകളിലെത്തിയ യാത്രക്കാര്‍ ശരിക്കും വലഞ്ഞു. ഓള്‍ ഇന്‍ എ മിഷന്‍ എന്ന സൗഹൃദ കൂട്ടായ്മ ബൈക്കുകളില്‍ സൗജന്യ യാത്ര ഒരുക്കിയത് മാത്രമായിരുന്നു അല്‍പമെങ്കിലും ആശ്വാസം.

ഹോട്ടലുകളും മറ്റ് കടകളും തുറക്കാതിരുന്നത് അന്യനാട്ടുകാരെ ശരിക്കും വലച്ചു. ഹര്‍ത്താലിനെ കുറിച്ചറിയാതെ കേരളത്തിലെത്തിയ വിദേശ വിനോദ സഞ്ചാരികളും വലഞ്ഞു.

തിരുവനന്തപുരം നഗരത്തില്‍ നിന്നുള്ള ഹര്‍ത്താല്‍ കാഴ്ചകള്‍ കാണാം.

ഹര്‍ത്താല്‍ പ്രകടനം

ഹര്‍ത്താല്‍ പ്രകടനം

ഹര്‍ത്താലിന്റെ ഭാഗമായി തിരുവനന്തപുരത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം

എന്തൊരു ദുരിതം

എന്തൊരു ദുരിതം

ഹര്‍ത്താല്‍ ദിനത്തില്‍ ആര്‍സിസിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് ഇറങ്ങിയവരാണ് ഇവര്‍. വേറെ നിവൃത്തിയില്ലാത്തതിനാല്‍ പൊരിവെയിലത്ത് നടക്കുക തന്നെ.

ഇന്നെനിക്ക് എന്ത് സുഖം

ഇന്നെനിക്ക് എന്ത് സുഖം

റോഡില്‍ വാഹനങ്ങള്‍ ഒന്നുമില്ല. സെക്രട്ടേറിയറ്റിന് മുന്നില്‍ മുച്ചക്ര സൈക്കിളുമായി സ്വസ്ഥ യാത്ര.

പെട്ടിക്കട തന്നെ ശരണം

പെട്ടിക്കട തന്നെ ശരണം

ഹര്‍ത്താലില്‍ പെട്ട വിദേശ ടൂറിസറ്റുകള്‍ക്ക് പെട്ടിക്കട തന്നെ ശരണം.

കൈക്കുഞ്ഞുമായി

കൈക്കുഞ്ഞുമായി

കൈക്കുഞ്ഞിനേയും കൊണ്ടാണ് ഈ റഷ്യന്‍ ടൂറിസ്റ്റുകള്‍ കേരളത്ിലെത്തിയത്. പൊരി വെയിലത്ത് കുട്ടിയെ എടുത്ത് നടക്കേണ്ട ഗതികേടിലായി ഇവര്‍.

ലോകം അറിയട്ടെ കേരളത്തിന്റെ അവസ്ഥ

ലോകം അറിയട്ടെ കേരളത്തിന്റെ അവസ്ഥ

തിരുവനന്തപുരത്തെ ഹര്‍ത്താല്‍ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്യുകയാണ് ഈ വിദേശികള്‍. അതും റോഡിന് നടുവിലെ ഡിവൈഡറില്‍ ഇരുന്ന് കൊണ്ട്.

ഭാഗ്യം... വെള്ളം കുടി മുട്ടിയില്ല

ഭാഗ്യം... വെള്ളം കുടി മുട്ടിയില്ല

വെള്ളം കയ്യില്‍ എടുത്തത് ഭാഗ്യമായി. അല്ലെങ്കില്‍ ഇവരിന്ന് കുടുങ്ങിയേനെ.

Thiruvananthapuram
English summary
LDF Hartal really made it difficult to stay at Thiruvananthapuam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X