തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പഴകിയ പാലിൽ മിൽക്ക് ഷേക്ക്: ഹെൽത്ത് സ്ക്വാഡ് പിടികൂടി... ആറ്റുകാൽ ക്ഷേത്ര പരിസരത്ത് പരിശോധന കർശനമാക്കി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ പാൽ മിൽക്ക് ഷേക്കിന് ഉപയോഗിച്ച കടകളെ നഗരസഭ ഹെൽത്ത് സ്ക്വാഡ് പിടികൂടി. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് നടത്തിയ ഹോട്ടൽ പരിശോധനയുടെ ഭാഗമായാണ് ഫോർട്ട് സർക്കിൾ പരിധിയിലുള്ള ജ്യൂസ് സ്റ്റാളുകിൽ നിന്ന് കാലാവധി കഴിഞ്ഞ പാൽ മിൽക്ക് ഷേക്ക് ഉണ്ടാക്കാൻ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. കാലാവധി കഴിഞ്ഞ് ദിവസങ്ങളായ പാലാണ് പല ജ്യൂസ് കടകളിലും മിൽക്ക് ഷേക്കിനായി ഉപയോഗിക്കുന്നത്.

<strong>ലക്ഷങ്ങളുടെ വിദേശ കറന്‍സി സമ്മാനമടിച്ചെന്ന് മൊബൈലില്‍ മെസ്സേജയക്കും, രാജ്യത്തിനകത്തും പുറത്തും വിവിധ ജോലികള്‍ വാഗ്ദാനം നല്‍കും, ശേഷം പണം തട്ടി മുങ്ങും, പ്രധാനിയായ നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍</strong>ലക്ഷങ്ങളുടെ വിദേശ കറന്‍സി സമ്മാനമടിച്ചെന്ന് മൊബൈലില്‍ മെസ്സേജയക്കും, രാജ്യത്തിനകത്തും പുറത്തും വിവിധ ജോലികള്‍ വാഗ്ദാനം നല്‍കും, ശേഷം പണം തട്ടി മുങ്ങും, പ്രധാനിയായ നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍

കണ്ടെത്തിയ പാൽ പിടിച്ചെടുത്ത് നശിപ്പിച്ചു. ഹോട്ടലുകൾ, ബേക്കറികൾ, ജ്യൂസ് സ്റ്റാളുകൾ എന്നിവ ഉൾപ്പെടുന്ന 13 സ്ഥാപനങ്ങളിൽ നിന്നായി ഭക്ഷ്യയോഗ്യമല്ലാത്തതും പഴകിയതുമായ മാംസവിഭവങ്ങൾ, പൊറോട്ട, ചപ്പാത്തി, നൂഡിൽസ്, ഫ്രൈഡ് റൈസ് തുടങ്ങിയ ഉത്പന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. നിരോധിത പ്ലാസ്റ്റിക് കാരിബാഗുകളും ഡിസ്‌പോസിബിൾ ഉത്പന്നങ്ങളും പിടിച്ചെടുത്തു.

Health department

നിരോധിത ഉത്പന്നങ്ങളും പഴകിയ ഭക്ഷണ സാധനങ്ങളും കണ്ടെത്തിയ എല്ലാ സ്ഥാപനങ്ങൾക്കും നിയമാനുസൃതമുള്ള നോട്ടീസ് നൽകി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് മേയർ അറിയിച്ചു.ഹെൽത്ത് സൂപ്പർവൈസർ ടി.അലക്സാണ്ടർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ.വി. അനിൽകുമാർ, സുജിത് സുധാകർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്.ഐ. സൈജു, എം.എസ്.ഷജി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Thiruvananthapuram
English summary
Health department's inspection near Attukal temple in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X