മന്ത്രിയെത്തിയപ്പോ ഡോക്ടരില്ല; ആരോഗ്യ വകുപ്പിന് അനാസ്ഥയോ...ആരോഗ്യ മന്ത്രി തന്നെ പരിശോധനയ്ക്ക് എത്തി
മന്ത്രിയെത്തിയപ്പോ ഡോക്ടരില്ല; ആരോഗ്യ വകുപ്പിന് അനാസ്ഥയോ...ആരോഗ്യ മന്ത്രി തന്നെ പരിശോധനയ്ക്ക് എത്തി
തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കടയിലെ ജില്ലാ ആശുപത്രിയില്‍ മിന്നല്‍ സന്ദർശനം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് സന്ദര്‍ശനം നടത്തിയത്. ഇന്ന് രാവിലെ 8. 20 ഓടെയാണ് മന്ത്രി ആശുപത്രിയിൽ എത്തിയത്. തുടർന്ന് 2 മണിക്കൂറോാളം ആശുപത്രിയിൽ ചെലവഴിക്കുകയും ചെയ്തു.

ആശുപത്രിയിൽ ഉണ്ടായിരുന്ന രോഗികളുടെയും ജീവനക്കാരുടെ പരാതികൾ മന്ത്രി കേട്ടു. ആശുപത്രിയിലെ അത്യാഹിത വിഭാഗം, വിവിധ ഒ.പി.കള്‍, വാര്‍ഡുകള്‍, പേ വാര്‍ഡുകള്‍, ഇസിജി റൂം എന്നിവ സന്ദര്‍ശിക്കുകയും ചെയ്തു. മന്ത്രിയുടെ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറോടൊപ്പം അദ്ദേഹത്തിന്റെ വാഹനത്തിലാണ് മന്ത്രി ആശുപത്രിയിലേക്ക് എത്തിയത്.

മന്ത്രി എത്തിയ സമയം രാവിലെ ആയതിനാൽ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. പെട്ടെന്നൊരു സന്ദർശനം ആയിരുന്നതിനാൽ മറ്റ് മുന്നൊരുക്കങ്ങൾ നടത്താനും കഴിഞ്ഞിരുന്നില്ല. ആശുപത്രിയിൽ മന്ത്രി കണ്ട കാഴ്ചകൾ ഇങ്ങനെയായിരുന്നു;-

ആദ്യം ഒ.പി. വിഭാഗങ്ങളിലേക്കാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. ആ സമയം ഒഫ്ത്താല്‍മോളജി ഒ.പി.യും, ദന്തല്‍ ഒ.പി.യുമാണ് പ്രവർത്തിച്ചിരുന്നത്. ബാക്കി വിഭാഗങ്ങള്‍ ഒന്നും പ്രവര്‍ത്തിച്ച് തുടങ്ങിയിരുന്നില്ല. ധാരാളം രോഗികൾ മെഡിസിന്‍ ഒ.പി.യില്‍ ഡോക്ടറിനെ കാണിക്കാന്‍ വേണ്ടി കാത്ത് നിന്നിരുന്നു. എന്നാൽ, ആ വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ ആരും ഉണ്ടായിരുന്നില്ല.

തുടർന്ന് അവിടെ നിന്ന് ഓര്‍ത്തോ വിഭാഗത്തില്‍ എത്തിയപ്പോഴും ഇതായിരുന്നു അവസ്ഥ;- 7 പേരുള്ള ഗൈനക്കോളജി വിഭാഗത്തില്‍ ഒ.പി. ഇല്ലെന്ന് ബോര്‍ഡ് വച്ചിരുന്നു. ഗൈനക്കോളജി ഓപ്പറേഷന്‍ തീയറ്ററിലും ലേബര്‍ റൂമിലും ഉള്ള 3 ഗൈനക്കോളജിസ്റ്റുകളെ മന്ത്രി നേരിട്ട് കണ്ടു. മന്ത്രി എത്തി കഴിഞ്ഞ് 9 മണി വരെ മാത്രം ഒരു ഒ.പി. കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇ.സി.ജി. റൂം അടച്ചിരിക്കുന്നു.

ഒ.പി. വിഭാഗത്തിലെ പല ഡോക്ടര്‍മാരെയും മന്ത്രി മാറി മാറി അന്വേഷിച്ചു. എന്നാൽ, പലരും റൗണ്ട്‌സിലാണെന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് ഉടന്‍ തന്നെ മന്ത്രി വാര്‍ഡുകളിലെത്തി കേസ് ഷീറ്റ് പരിശോധിച്ചു. അപ്പോൾ ഡോക്ടര്‍മാര്‍ അവിടെയും എത്തിയിട്ടില്ലെന്ന് ബോധ്യമായി. അതുമല്ല, വാര്‍ഡുകളില്‍ റൗണ്ട്‌സും കൃത്യമായി നടക്കുന്നില്ലെന്നും മന്ത്രിയുടെ സന്ദർശനത്തിൽ കണ്ടെത്തി. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ അറ്റന്റന്‍സ് പരിശോധിക്കുകയും കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

അതേസമയം, ജീവനക്കാരുടെ കുറവ് പരിഹരിച്ച് എത്രയും വേഗം ഇവ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. അടിയന്തരമായി ഇ.സി.ജി. ടെക്‌നീഷ്യനെ നിയമിക്കാനും നിര്‍ദേശം നല്‍കി. ആശുപത്രിയിൽ എത്തിയ ആരോഗ്യ മന്ത്രി പല രോഗികളുമായി സംസാരിച്ചിരുന്നു. അതിൽ ഒരു രോഗി പറഞ്ഞത് ഇങ്ങനെ;- ആശുപത്രിയില്‍ നിന്നും ചികിത്സാ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് പരാതി പറഞ്ഞു. മന്ത്രി പരാതിക്കാരിയുടെ രേഖകള്‍ പരിശോധിച്ച് അര്‍ഹതപ്പെട്ട ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി. ആശുപത്രിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറോട് മന്ത്രി റിപ്പോര്‍ട്ട് തേടി.
Recommended Video

ഇതിന് മുൻപും ഇത്തരത്തിൽ ആരോഗ്യ മന്ത്രി ആശുപത്രി സന്ദർശനം നടത്തിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അടുത്തിടെ സന്ദർശനം നടത്തിയത്. മന്ത്രി അന്നും മുന്നറിയിപ്പില്ലാതെ എത്തുകയായിരുന്നു. രാത്രിയിലായിരുന്നു അന്നത്തെ മന്ത്രി സന്ദര്‍ശനം. രാത്രി കാലത്തെ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കാണുക എന്നതായിരുന്നു ആരോഗ്യ മന്ത്രിയുടെ ലക്ഷ്യം. 10.30 ക്ക് ആയിരുന്നു അന്ന് ആശുപത്രിയിൽ എത്തി ചേർന്നത്. അത്തരത്തി.ൽ മന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ ആശുപത്രിയിൽ രണ്ടാഴ്ചയ്ക്ക് ഉളളിൽ അത്യാധുനിക അത്യാഹിത വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.












Click it and Unblock the Notifications