ആരോഗ്യ മന്ത്രി എത്തി; ആശുപത്രിയിൽ സൂപ്രണ്ടില്ല; മെഡിക്കൽ കോളേജിൽ നിന്ന് സന്തോഷ് കുമാർ പുറത്ത്
ആരോഗ്യ മന്ത്രി എത്തി; ആശുപത്രിയിൽ സൂപ്രണ്ടില്ല; മെഡിക്കൽ കോളേജിൽ നിന്ന് സന്തോഷ് കുമാർ പുറത്ത്
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഡെ. സൂപ്രണ്ട് ഡോ എസ് എസ് സന്തോഷ് കുമാറിനെതിരെ നടപടി. ഡോ എസ് എസ് സന്തോഷ് കുമാറിനെ അത്യാഹിത വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് തസ്തികയിൽ നിന്ന് നീക്കി. ആരോഗ്യ മന്ത്രി വീണ ജോർജിന്റെ സന്ദർശന വേളയിൽ ആശുപത്രിയിൽ ഉണ്ടാകാതിരുന്നതിനാണ് കാരണം. പകരം ചുമതല ഡോ മോഹൻ റോയിക്ക് നൽകി.
അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയോട് അപമര്യാദയായി പെരുമാറിയ പി ജി ഡോക്ടർ അനന്തകൃഷ്ണയ്ക്ക് എതിരെ നടപടി സ്വീകരിച്ചു. അന്വേഷണ റിപ്പോർട്ട് പൂർത്തിയാവും വരെ ജോലിക്ക് വരേണ്ടതില്ലെന്ന് പ്രിൻസിപ്പാൾ ഉത്തരവ് ഇട്ടു. ഡോക്‌ടർ രോഗിയോട് തട്ടിക്കയറുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ദിവസം , തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം പി ജി ഡോക്ടർ ആയ അനന്തകൃഷ്ണയ്ക്ക് എതിരെയാണ് പ്രിൻസിപ്പൽ നടപടി എടുത്തത്. ഡോക്‌ടറുടെ പെരുമാറ്റം മെഡിക്കൽ കോളജിന്റെ യശസ് കളങ്കപ്പെടുത്തി എന്ന് കണ്ടെത്തിയതോടെയാണ് നടപടി സ്വീകരിച്ചത്. അനന്തകൃഷ്‌ണന്റെ പെരുമാറ്റം ആശുപത്രിക്ക് നെഗറ്റീവ് ഇമേജ് ഉണ്ടാക്കിയതായി വകുപ്പ് മേധാവി പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു.
അന്തിമ റിപ്പോർട്ട് വരുന്നത് വരെ അനന്തകൃഷ്ണൻ ജോലിക്ക് വരേണ്ടതില്ലെന്നാണ് പ്രിൻസിപ്പൽ സാറ വർഗ്ഗീസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. സംഭവത്തിൽ കർശന നടപടി എടുക്കണം എന്ന് ആരോഗ്യ മന്ത്രിയും അധികൃതർക്ക് നിർദേശം നൽകിയിരുന്നു.












Click it and Unblock the Notifications