Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരുമഴയിൽ മുങ്ങി തിരുവനന്തപുരം; മല്ലിക സുകുമാരനെ 'ഡിങ്കിയിൽ' കയറ്റി രക്ഷിച്ച് ഫയർഫോഴ്സ്

തിരുവനന്തപുരം; ശക്തമായ മഴയിൽ കരമനയാർ കരവകവിഞ്ഞതിനെ തുടർന്ന് സമീപ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുരുമാരൻ ഉൾപ്പെടെയുള്ളവരുടെ വീടുകൾ വെള്ളത്തിനടിയിലായി. ഇതോടെ മല്ലികയേയും സമീപ പ്രദേശത്തെ മറ്റുള്ളവരേയും ഫയർഫോഴ്സെത്തി ഡിങ്കിയിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ കാലവർഷത്തിലും മല്ലികയുടെ വീട്ടിൽ വെള്ളം കയറിയിരുന്നു.

Recommended Video

cmsvideo
    Mallika Sukumaran Rescued By Fire Force After Her House Gets Flooded | FilmiBeat Malayalam

    കുണ്ടമൺ കടവിലെ വീട്ടിലാണ് വെള്ളം കയറിയത്. തുടർന്ന് അഗ്നിരക്ഷസേനയെത്തി മല്ലികയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. കവടിയാർ ജവഹർ നഗറിലുള്ള സഹോദരന്റെ വീട്ടിലാണ് മല്ലികയെ മാറഅറിയിരിക്കുന്നത്. പ്രദേശത്തെ 13 വീടുകളാണ് വെള്ളത്തിനിടയിലായിരുന്നു. അരുവിക്കര ഡാമിലെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ ഉയർത്തിയതാണ് വെള്ളം കയറാൻ കാരണമായതെന്നാണ് പ്രദേശവാസികൾ ആരോപിച്ചു.

    mallika-15902

    അതേസമയം കഴിഞ്ഞ വർഷവും ഇത്തരത്തിൽ പ്രദേശത്തെ വീടുകളിൽ വെള്ളം കയറിയിരുന്നു. അന്ന് വാർപ്പിലിരുത്തിയാണ് മല്ലികയെ നാട്ടുകാർ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിത്. മുന്നറിയിപ്പില്ലാതെ ഡാം തുറന്നതാണ് അന്നും വെള്ളം കയറാൻ കാരണമായതെന്ന് മല്ലിക ആരോപിച്ചു.

    അതേസമയം മുന്നറിയിപ്പിലാതെ ഡാം തുറന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കരമനയാറിന്റെ ഇരുവശത്തും ഉള്ളവർക്ക് യാതൊരു വിധ മുന്നറിയിപ്പും അധികൃതർ നൽകിയിരുന്നില്ല. ഭാഗ്യം കൊണ്ട് മാത്രമാണ് ആളപായങ്ങൾ ഒന്നും ഇല്ലാതിരുന്നത്. സമീപത്തെ നൂറോളം വീടുകളിലാണ് വെള്ളം കയറിയത്. വ്യാഴാഴ്ച രാത്രി മുതൽ അരുവിക്കരയാറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്ത് തുടങ്ങിയിരുന്നു. ഡാമിലെ വെള്ളം ഉയർന്നതോടെ പുലർച്ച രണ്ട് മുതൽ നാല് വരെയാണ് അഞ്ച് ഷട്ടറുകളും ഉയർത്തിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+