തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെരുമഴയിൽ മുങ്ങി തിരുവനന്തപുരം; മല്ലിക സുകുമാരനെ 'ഡിങ്കിയിൽ' കയറ്റി രക്ഷിച്ച് ഫയർഫോഴ്സ്

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; ശക്തമായ മഴയിൽ കരമനയാർ കരവകവിഞ്ഞതിനെ തുടർന്ന് സമീപ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുരുമാരൻ ഉൾപ്പെടെയുള്ളവരുടെ വീടുകൾ വെള്ളത്തിനടിയിലായി. ഇതോടെ മല്ലികയേയും സമീപ പ്രദേശത്തെ മറ്റുള്ളവരേയും ഫയർഫോഴ്സെത്തി ഡിങ്കിയിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ കാലവർഷത്തിലും മല്ലികയുടെ വീട്ടിൽ വെള്ളം കയറിയിരുന്നു.

Recommended Video

cmsvideo
Mallika Sukumaran Rescued By Fire Force After Her House Gets Flooded | FilmiBeat Malayalam

കുണ്ടമൺ കടവിലെ വീട്ടിലാണ് വെള്ളം കയറിയത്. തുടർന്ന് അഗ്നിരക്ഷസേനയെത്തി മല്ലികയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. കവടിയാർ ജവഹർ നഗറിലുള്ള സഹോദരന്റെ വീട്ടിലാണ് മല്ലികയെ മാറഅറിയിരിക്കുന്നത്. പ്രദേശത്തെ 13 വീടുകളാണ് വെള്ളത്തിനിടയിലായിരുന്നു. അരുവിക്കര ഡാമിലെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ ഉയർത്തിയതാണ് വെള്ളം കയറാൻ കാരണമായതെന്നാണ് പ്രദേശവാസികൾ ആരോപിച്ചു.

mallika-15902

അതേസമയം കഴിഞ്ഞ വർഷവും ഇത്തരത്തിൽ പ്രദേശത്തെ വീടുകളിൽ വെള്ളം കയറിയിരുന്നു. അന്ന് വാർപ്പിലിരുത്തിയാണ് മല്ലികയെ നാട്ടുകാർ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിത്. മുന്നറിയിപ്പില്ലാതെ ഡാം തുറന്നതാണ് അന്നും വെള്ളം കയറാൻ കാരണമായതെന്ന് മല്ലിക ആരോപിച്ചു.

അതേസമയം മുന്നറിയിപ്പിലാതെ ഡാം തുറന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കരമനയാറിന്റെ ഇരുവശത്തും ഉള്ളവർക്ക് യാതൊരു വിധ മുന്നറിയിപ്പും അധികൃതർ നൽകിയിരുന്നില്ല. ഭാഗ്യം കൊണ്ട് മാത്രമാണ് ആളപായങ്ങൾ ഒന്നും ഇല്ലാതിരുന്നത്. സമീപത്തെ നൂറോളം വീടുകളിലാണ് വെള്ളം കയറിയത്. വ്യാഴാഴ്ച രാത്രി മുതൽ അരുവിക്കരയാറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്ത് തുടങ്ങിയിരുന്നു. ഡാമിലെ വെള്ളം ഉയർന്നതോടെ പുലർച്ച രണ്ട് മുതൽ നാല് വരെയാണ് അഞ്ച് ഷട്ടറുകളും ഉയർത്തിയത്.

'ബിജെപിയിലേക്ക് ചാടാൻ സിന്ധ്യ വാങ്ങിയത് 400 കോടി,എംഎൽഎമാർക്ക് 35-45 കോടി';ഗുരുതര ആരോപണം'ബിജെപിയിലേക്ക് ചാടാൻ സിന്ധ്യ വാങ്ങിയത് 400 കോടി,എംഎൽഎമാർക്ക് 35-45 കോടി';ഗുരുതര ആരോപണം

എസ്എസ്എല്‍സി-ഹയര്‍സെക്കന്ററി പരീക്ഷ; എഴുതാനാവാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കുമെന്ന് മുഖ്യമന്ത്രിഎസ്എസ്എല്‍സി-ഹയര്‍സെക്കന്ററി പരീക്ഷ; എഴുതാനാവാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കുമെന്ന് മുഖ്യമന്ത്രി

കൊവിഡ് പോരാട്ടത്തിലെ നേട്ടങ്ങള്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ആഘോഷിച്ചു, പിന്നാലെ ചൈനയിൽ അത് സംഭവിച്ചുകൊവിഡ് പോരാട്ടത്തിലെ നേട്ടങ്ങള്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ആഘോഷിച്ചു, പിന്നാലെ ചൈനയിൽ അത് സംഭവിച്ചു

Thiruvananthapuram
English summary
heavy rain hits thiruvananthapuram; Fire force rescued Mallika sukumarn
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X