തലസ്ഥാനത്ത് മഴയോ മഴ...ചില മഴപ്പടങ്ങള്‍
മഴയോ മഴ. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ കഴിഞ്ഞ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയാണ് തുടരുന്നത്. ബുധനാഴ്ച ( മെയ് 7) രാവിലെ വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
വന്‍ നാശ നഷ്ടങ്ങളാണ് സംസ്ഥാനത്ത് മഴയെത്തുടര്‍ന്ന് ഉണ്ടായത്. ഇനി എത്ര നാശമുണ്ടായാലും മഴയെ ഇഷ്ടപ്പെടുന്നവരാണ് കേരളീയര്‍. കനത്ത മഴ ആയാല്‍ പോലും അത് ആസ്വദിയ്ക്കുന്നവര്‍ ധാരാളമാണ്. തലസ്ഥാനത്തെ ചില മഴക്കാഴ്ചകള്‍ ഇതാ......

മഴ അല്‍പ്പം മാറി പക്ഷേ പനി മാറിയില്ല
മഴ അല്‍പ്പമൊന്ന് മാറിയപ്പോള്‍..തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് ചികിത്സ തേടിയെത്തുന്നവര്‍

വെള്ളപ്പൊക്കമല്ല
പഴവങ്ങാടിയില്‍ മഴയെത്തുടര്‍ന്ന് വെള്ളം കയറിയപ്പോള്‍

കച്ചവടം പൊടി പൊടിയ്ക്കും
മഴയെ അവഗണിച്ച് വഴിയോര കച്ചവടക്കാര്‍. പഴവങ്ങാടിയില്‍ നിന്നുള്ള ദൃശ്യം

പ്രസ്‌ക്ളബ്ബിന് മുന്നില്‍
തിരുവനന്തപുരം പ്രസ്‌കഌബ്ബിന് മുന്നില്‍ മഴയെത്തുടര്‍ന്ന് മരം ഒടിഞ്ഞ് വീണു. മരം മുറിച്ച് മാറ്റുന്ന അഗ്നിശമന സേന ഉദ്യോഗസ്ഥര്‍

ഓട്ടോയ്ക്ക് രക്ഷയില്ല
ജഗതിയിയില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയ്ക്ക് മുകളില്‍ മരം വീണപ്പോള്‍












Click it and Unblock the Notifications