തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് റെഡ് അലേർട്ട്; നെയ്യാറ്റിൻകരയിൽ പാലം തകർന്നു, ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരത്ത് റെഡ് അലേർട്ട്; നെയ്യാറ്റിൻകരയിൽ പാലം തകർന്നു, ട്രെയിനുകൾ റദ്ദാക്കി

Google Oneindia Malayalam News

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ പല മലയോര മേഖലയിലും ശക്തമായ മഴ തുടരുകയാണ്. വിവിധ സ്ഥലങ്ങളിൽ വ്യാപകനാശനഷ്ടം സംഭവിച്ചു. നെയ്യാറ്റിന്‍കര ടിബി ജംങ്ഷനിലെ ദേശീയപാതയുടെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണു. കൂട്ടപ്പനയിൽ മരുത്തൂർ പാലത്തിന്റെ പാർശ്വഭിത്തിയാണ് തകർന്നത്. പാലത്തിന്റെ ഒരു വശത്തുള്ള റോഡും ഭാഗികമായി ഇടിഞ്ഞു താഴ്ന്നു.

Recommended Video

cmsvideo
തിരുവനന്തപുരത്ത്‌ പെരുമഴക്കാലം ദേശീയ പാതയിൽ പാലം തകർന്നു നെയ്യാർ ഡാം തുറന്നുവിട്ടു

കായികമായി നേരിടും, പെണ്ണാണെന്ന് നോക്കില്ല; മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണികായികമായി നേരിടും, പെണ്ണാണെന്ന് നോക്കില്ല; മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി

പാലത്തിന്റെ തകരാർ കാരണം തിരുവനന്തപുരത്തേക്കും നാഗർകോവിലിലേക്കുമുള്ള വാഹനങ്ങൾ ഓലത്താന്നി വഴി തിരിച്ചുവിടുകയാണ്. വിഴിഞ്ഞത്തെ ഗംഗയാര്‍ തോട് മഴയിൽ കര കവിഞ്ഞ് സമീപത്തെ കടകളില്‍ വെള്ളം കയറി. വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നു. വിതുര പെന്നാംചുണ്ട് പാലത്തിലും വെള്ളം കയറിയ നിലയിലാണ്. പെരിങ്ങമലയില്‍ കിണര്‍ ഇടി‍ഞ്ഞുതാണു. കോവളം വാഴമുട്ടത്ത് വീടുകള്‍ക്ക് മുകളില്‍ മണ്ണിടിഞ്ഞ് വീണു.

2

കനത്ത മഴയെത്തുടർന്ന് നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്താൻ തീരുമാനിച്ചു. 60 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുന്നതെന്നും സമീപവാസികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. നിലവില്‍ ഷട്ടറുകള്‍ 220 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. 60 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുന്നതോടെ മൊത്തം 280 സെന്റിമീറ്റര്‍ എന്ന നിലയിലേക്ക് എത്തും.

3

അതേസമയം, ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടര്‍ 60 സെ.മീ ഉം പേപ്പാറ ഡാമിന്റെ ഷട്ടറുകൾ 80 സെ.മീ വീതവും ഉയർത്തിയിട്ടുണ്ട്. ഇന്ന് രാത്രിയോടെ 40 സെ.മീ കൂടി ഷട്ടർ ഉയർത്തുമെന്ന് ജില്ല കലക്ടർ അറിയിച്ചു. വിതുര, പൊന്‍മുടി, പാലോട്, നെടുമങ്ങാട് തുടങ്ങിയ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്.

" കൊല്ലാനും മടിയില്ലാത്ത ആ കുറുവ സംഘങ്ങൾ"; നിങ്ങൾ ഒന്ന് സൂക്ഷിച്ചേക്കണെ...

4

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം-നാഗര്‍കോവില്‍ റെയില്‍പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ഇതോടെ തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിലച്ചു. പാറശ്ശാലയിലും ഇരണിയലിലും കുഴിത്തുറയിലും മണ്ണിടിച്ചിലുണ്ടായി. കന്യാകുമാരി-നാഗര്‍കോവില്‍ റൂട്ടിലെ പാളം വെള്ളത്തലാണ്. രണ്ട് ട്രെയിനുകള്‍ ഭാഗീകമായി റദ്ദാക്കി. അനന്തപുരി, ഐലന്‍ഡ് എക്‌സ്പ്രസുകളാണ് ഭാഗീകമായി റദ്ദാക്കിയത്.

5

ഒപ്പം നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ റദ്ദാക്കി. കൂടാതെ നാളത്തെ ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്. തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി പുറപ്പെടുക നാഗര്‍കോവിലില്‍ നിന്ന്. നാളത്തെ ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് റദ്ദാക്കി. തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി പുറപ്പെടുക നാഗര്‍കോവിലില്‍ നിന്നാണ്.

6

ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കഴിവതും വീടുകളില്‍ തന്നെ കഴിയാന്‍ ശ്രമിക്കണം എന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ പറഞ്ഞു.ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മഴക്കെടുതി നേരിടുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കണ്‍ട്രോള്‍ റൂം നമ്ബര്‍: 0471-2377702,0471-2377706. എന്നിവയാണ്.

അതേസമയം, അടുത്ത മൂന്നു മണിക്കൂറില്‍ എട്ടു ജില്ലകളില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയാണ് മുന്നറിയിപ്പ്. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു.

Thiruvananthapuram
English summary
Heavy rain in Thiruvananthapuram. train services was canceled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X