Get Updates
Get notified of breaking news, exclusive insights, and must-see stories!

ശക്തമായ മഴയും കാറ്റും; തിരുവനന്തപുരത്ത് തെങ്ങ് കടപുഴകി വീണ് വീട് തകർന്നു

തിരുവനന്തപുരം: ശക്തമായി മഴയിലും കാറ്റിലും തിരുവനന്തപുരം പാങ്ങോട് അപകടം. പാങ്ങോട് ഭരതന്നൂരിൽ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. ഭരതന്നൂർ മാറനാട് സ്വദേശി വേണു രാജന്റെ വീടാണ് തെങ്ങ് വീണ് തകർന്നത്. ശക്തമായ കാറ്റിനെ തുടർന്നാണ് തെങ്ങ് കടപുഴകി വീണത്. തെങ്ങ് കടപുഴകി വീഴുമ്പോൾ വീടിനകത്ത് ആൾ ഉണ്ടായിരുന്നു.

ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ ആരും പരിക്കൊന്നും പറ്റാതെ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകിട്ട് 5 മണിയോടെ ശക്തമായ കാറ്റ് വീശിയിരുന്നു. ശക്തമായ മഴയും ഉണ്ടായിരുന്നു. അതേസമയം ജൂൺ 12 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകുമെന്ന് കലാവസ്ഥ കേന്ദ്രം പ്രവചിച്ചിരുന്നു. കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Rain

ധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് അതി തീവ്ര ചുഴലിക്കാറ്റായി നിലവിൽ സ്ഥിതി ചെയ്യുകയാണ്.വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂന മർദ്ദം ബംഗ്ലാദേശ് മ്യാൻമാർ തീരത്തിന് സമീപം അതി ശക്തമായ ന്യുന മർദ്ദമായി ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കേരളത്തിൽ മഴ ശക്തമാകുന്നത്.

സംസ്ഥാനത്ത് അടുത്ത നാല് ദിവസം വ്യാപക മഴക്ക് സാധ്യതയുണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

ശനിയാഴ്ച 5 ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഞായറാഴ്ച പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ട്. 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെ ആണ് യെല്ലോ അലേർട്ട് എന്നതുകൊണ്ട് അർത്ഥം ആക്കുന്നത്.

കടൽ ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത ഉള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതർ നിർദ്ദേശിക്കുന്നത് പ്രകാരം ആളുകൾ മാറി താമസിക്കാൻ തയ്യാറകണം എന്ന് കാലാവസ്ഥ കേന്ദ്രം അറയിച്ചിട്ടുണ്ട്. . മൽസ്യബന്ധന ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കാനും നിർദ്ദേശമുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+