തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആശങ്ക വേണ്ട.. എന്നാല്‍ ആരും കടലില്‍ ഇറങ്ങരുത്; വര്‍ക്കലയില്‍ കടല്‍ ഉള്‍വലിഞ്ഞതില്‍ ദുരന്ത നിവാരണ വകുപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: വര്‍ക്കല പാപനാശം ബീച്ചില്‍ ബലി മണ്ഡപത്തിന് സമീപം കടല്‍ ഉള്‍വലിഞ്ഞു. എന്നാല്‍ ഇതില്‍ ആശങ്കപ്പെടേണ്ടതില്ല എന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. വര്‍ക്കല പാപനാശം ബീച്ചില്‍ ബലി മണ്ഡപത്തിന് സമീപം കടല്‍ 50 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞതായി റിപ്പോര്‍ട്ട് പുറത്ത് നന്നിരുന്നു.

ഈ സാഹചര്യത്തില്‍ ആണ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് വിശദീകരണവുമായി രംഗത്തെത്തിയത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും പ്രസ്തുത പ്രതിഭാസം ഒരു പ്രാദേശിക സംഭവം മാത്രമാണ് എന്നും സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

1

അതേസമയം കടല്‍ ഉള്‍വലിഞ്ഞ പ്രദേശങ്ങളില്‍ ഉള്ളവര്‍ കടലില്‍ ഇറങ്ങാന്‍ പാടില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് കോതിയിലും കടല്‍ ഉള്‍വലിഞ്ഞിരുന്നു. നിലവില്‍ അറബിക്കടലിലോ ഇന്ത്യന്‍ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനില്‍ക്കുന്നില്ല എന്നും സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് വ്യക്തമാക്കി.

'തകര്‍ന്ന ഹൃദയങ്ങള്‍ എവിടെ പോകുന്നു...'; മാലിക്കുമായി വേര്‍പിരിയുന്നോ? സാനിയയുടെ പ്രതികരണം സൂചനയോ?'തകര്‍ന്ന ഹൃദയങ്ങള്‍ എവിടെ പോകുന്നു...'; മാലിക്കുമായി വേര്‍പിരിയുന്നോ? സാനിയയുടെ പ്രതികരണം സൂചനയോ?

2

ഇന്ന് വൈകുന്നേരത്തോടെ നടന്ന ചന്ദ്രഗ്രഹണം കൊണ്ടായിരിക്കാം ഈ പ്രതിഭാസം എന്നും സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്... വര്‍ക്കല താലൂക്കില്‍ വര്‍ക്കല പാപനാശം ബീച്ചില്‍ ബലി മണ്ഡപത്തിനുസമീപം കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

'കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു.. ഞാന്‍ പോരാടും'; കണ്ണീരണിഞ്ഞ് സാമന്ത'കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു.. ഞാന്‍ പോരാടും'; കണ്ണീരണിഞ്ഞ് സാമന്ത

4

പ്രസ്തുത പ്രതിഭാസം ഒരു പ്രാദേശിക സംഭവം മാത്രമാണ്. അറബിക്കടലിലോ ഇന്ത്യന്‍ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനില്‍ക്കുന്നില്ല. തികച്ചും പ്രാദേശികമായ കാറ്റിന്റെ അവസ്ഥ കൊണ്ടോ ഇന്ത്യന്‍ തീരത്ത് ഇന്ന് വൈകുന്നേരത്തോടെ നടന്ന ചന്ദ്രഗ്രഹണം കൊണ്ടോ ആകാം ഈ പ്രതിഭാസം.

Viral Video- എല്ലാ ദിവസവും അച്ഛന്‍ മകളുടെ ഫോട്ടോയെടുക്കും... 23 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടത്..!!, വീഡിയോ കാണാംViral Video- എല്ലാ ദിവസവും അച്ഛന്‍ മകളുടെ ഫോട്ടോയെടുക്കും... 23 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടത്..!!, വീഡിയോ കാണാം

4

ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല. കടല്‍ ഉള്‍വലിഞ്ഞ പ്രദേശങ്ങളില്‍ ഉള്ളവര്‍ ഈ സമയങ്ങളില്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേകം ശ്രദ്ധിക്കുകയും മുന്‍കരുതലുകള്‍ എടുക്കുകയും വേണം.

Thiruvananthapuram
English summary
Heres what kerala Disaster Management Department reaction Varkala sea phenomenon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X