തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോട്ടറി ജീവനക്കാരനും അന്യസംസ്ഥാന തൊഴിലാളിക്കും കൊവിഡ്, ഉറവിടം അറിയില്ല, തിരുവനന്തപുരത്ത് ആശങ്ക!

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ആശങ്ക ഉയരുന്നു. നാല് കൊവിഡ് രോഗികളുടെ ഉറവിടം കണ്ടെത്താന്‍ സാധിക്കാത്തതാണ് തിരുവനന്തപുരത്ത് ആശങ്ക ഉയര്‍ത്തുന്നത്. വഞ്ചിയൂരിലെ ലോട്ടറി ജീവനക്കാരനും പാളയം സാഫല്യം കോപ്ലക്‌സിലെ അസം സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മേയര്‍ വി ശ്രീകുമാര്‍ വ്യക്തമാക്കി. സാഫല്യം കോംപ്ലക്‌സ് 7 ദിവസം അടച്ചിടും. പാളയം മാര്‍ക്കറ്ററിലും നിയന്ത്രണം കര്‍ശമാക്കും.

സൂപ്പര്‍ മാര്‍ക്കറ്റുകളിലും ബസ് സ്റ്റോപ്പുകളിലും അക്ഷയ കേന്ദ്രങ്ങളിലും അടക്കം നിയന്ത്രണം കര്‍ശനമാക്കും. ഓഫീസുകളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മേയര്‍ അറിയിച്ചു. ഇന്ന് ജില്ലയില്‍ 9 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ സമ്പർക്കത്തിലൂടെ രോഗം പകർന്ന നാല് പേരുടേയും ഉറവിടം കണ്ടെത്താനായിട്ടില്ല. ഇന്ന് കോവിഡ്‌19 സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ:

covid

പോങ്ങുംമൂട് സ്വദേശിനിയായ 45 കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 18ന് കുവൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തി (കുവൈറ്റ് എയർവെയ്‌സിന്റെ 1351 - സീറ്റ് നമ്പർ 23H ). രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 30ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു. കാട്ടാക്കട സ്വദേശിയായ 20കാരനും കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 23ന് പൂനെയിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തി (SG 8185 -സീറ്റ് നമ്പർ12A) . രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 26ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

ആലുവിള, ബാലരാമപുരം സ്വദേശി 47കാരൻ. യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 26ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു. 4. നെയ്യാറ്റിൻകര വഴുതൂർ സ്വദേശി 25 കാരൻ. വി.എസ്.എസ്.സിയിൽ അപ്രൻ്റീസ് ട്രെയിനിയായി ജോലി ചെയ്തു വരികയായിരുന്നു. ജൂൺ 29ന് കോവിഡ് പരിശോധന നടത്തി ഇന്ന് രോഗം സ്ഥിരീകരിച്ചു.

അതിഥി തൊഴിലാളിയായ ആസാം സ്വദേശി 24 കാരൻ. പാളയം സാഫല്യം കോംപ്ലക്‌സിൽ ജോലി ചെയ്തുവരുന്നു. യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 29ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു. ചാന്നാങ്കര, വെട്ടുതറ സ്വദേശിനി രണ്ടുവയസുകാരി. കുവൈറ്റിൽ നിന്നും ജൂൺ 26ന് ബന്ധുക്കൾക്കൊപ്പം തിരുവനന്തപുരത്തെത്തി (കുവൈറ്റ് എയർവെയ്‌സിന്റെ 1705 - സീറ്റ് നമ്പർ 35G ). ജൂൺ 26ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

വഞ്ചിയൂർ, കുന്നുംപുറം സ്വദേശി ലോട്ടറി വിൽപ്പനക്കാരനായ 45 കാരൻ. യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 29ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു. വഞ്ചിയൂർ, കുന്നുകുഴി സ്വദേശി 47 കാരൻ. ജൂലൈ ഒന്നിന് അബുദാബിയിൽ നിന്നും കൊച്ചിയിലെത്തി. രോഗലക്ഷണങ്ങൾ പ്രകടമായതിനെതുടർന്ന് ജൂലൈ ഒന്നിന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശി 65 കാരൻ. ഒമാനിൽ നിന്ന് കൊച്ചിയിലെത്തി . ഇന്ന് രോഗം സ്ഥിരീകരിച്ചു.

Thiruvananthapuram
English summary
High Alert in Thiruvananthapuram as covid cases through contact increases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X