തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് ഏറ്റവും ഉയർന്ന പ്രതിദിന വർധന! കണ്ടെയ്ന്‍മെന്റ് സോൺ ഒഴിവാക്കാൻ പൂന്തുറയിൽ പ്രതിഷേധം!

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം. ഇന്ന് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് ജില്ലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 519 പേര്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചു. 190 പേര്‍ക്കാണ് കൊവിഡ് മുക്തി.

ഇന്ന് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 438 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. 49 പേരാണ് ഉറവിടം അറിയാത്തവര്‍. ഇന്ന് തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 23 ആണ്. യാത്രാ ചരിത്രമുളളവരുടെ എണ്ണം 9 ആണ്. ഇന്ന് തിരുവനന്തപുരത്ത് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

സിപിഎമ്മിന്റെ പണി ഏറ്റില്ല, റേറ്റിംഗിൽ അജയ്യരായി ഏഷ്യാനെറ്റ് ന്യൂസ്! വിയർത്ത് കൈരളി, മുന്നേറി ജനം!സിപിഎമ്മിന്റെ പണി ഏറ്റില്ല, റേറ്റിംഗിൽ അജയ്യരായി ഏഷ്യാനെറ്റ് ന്യൂസ്! വിയർത്ത് കൈരളി, മുന്നേറി ജനം!

അതിനിടെ കൊവിഡ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പൂന്തുറയില്‍ ആളുകള്‍ പ്രതിഷേധിച്ചു. ഡെപ്യൂട്ടി കളക്ടര്‍ ഇടപെട്ടതിന് ശേഷമാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. പൂന്തുറയെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് നാളെ വൈകിട്ടോടെ തീരുമാനമെടുക്കുമെന്ന് ഡെപ്യൂട്ടി കളക്ടര്‍ വ്യക്തമാക്കി.

covid

അതിനിടെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഏഴു പ്രദേശങ്ങൾകൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിൽ കാലടി വാർഡിലെ (55) മുദ്രാ നഗർ, കുര്യാത്തി വാർഡിലെ (73) ചെട്ട്യാർമുക്ക്, നെട്ടയം വാർഡിലെ (33) ചീനിക്കോണം എന്നിവയും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ ഇരുമ്പിൽ(23-ാം വാർഡ്), പാങ്ങോട് ഗ്രാമ പഞ്ചാത്തിലെ മണക്കോട് (രണ്ടാം വാർഡ്), 4. നന്ദിയോട് പഞ്ചാത്തിലെ കള്ളിപ്പാറ നന്ദിയോട്(8) എന്നീ വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.

 സച്ചിൻ പൈലറ്റ് തുടങ്ങി! വിമതർക്ക് നൽകിയ വാക്ക് പാലിച്ച് സോണിയാ ഗാന്ധി, അവിനാശ് പാണ്ഡെ തെറിച്ചു! സച്ചിൻ പൈലറ്റ് തുടങ്ങി! വിമതർക്ക് നൽകിയ വാക്ക് പാലിച്ച് സോണിയാ ഗാന്ധി, അവിനാശ് പാണ്ഡെ തെറിച്ചു!

ഇവിടങ്ങളിൽ നിലവിൽ അനുവദിച്ചിട്ടുള്ള ലോക്ക്ഡൗൺ ഇളവുകൾ ബാധകമായിരിക്കില്ല. പൊതു പരീക്ഷകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താൻ പാടില്ല. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളുടെ സമീപ പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കേണ്ടതാണ്. കൂടാതെ രോഗവ്യാപനം നിയന്ത്രണവിധേയമായതിനെത്തുടർന്നു നന്ദിയോട് പഞ്ചായത്തിലെ കുറുന്താളി വാർഡിനെ (5) കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി.

അഖിലയുടെ മരണത്തിൽ ദുരൂഹത, ആ 30 ലക്ഷവും 40 പവൻ സ്വർണവും കാറും എവിടെ?അഖിലയുടെ മരണത്തിൽ ദുരൂഹത, ആ 30 ലക്ഷവും 40 പവൻ സ്വർണവും കാറും എവിടെ?

മായാവതിയുടെ വരവ് വെറുതെയല്ല, രാജസ്ഥാനിലെ തിരിച്ചടിക്ക് ബിഎസ്പി മധ്യപ്രദേശിൽ മറുപടി നൽകും!മായാവതിയുടെ വരവ് വെറുതെയല്ല, രാജസ്ഥാനിലെ തിരിച്ചടിക്ക് ബിഎസ്പി മധ്യപ്രദേശിൽ മറുപടി നൽകും!

Thiruvananthapuram
English summary
Highest per day Covid positive cases confirmed in Thiruvananthapuram today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X