മലയോര ഹൈവേ: വിതുരയിൽ യോഗം ചേർന്നു
വിതുര : വിതുര പഞ്ചായത്ത് പ്രദേശത്തു കൂടി കടന്ന് പോകുന്ന മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ മുന്നോടിയായി വിതുര പഞ്ചായത്ത് തല യോഗം ചേർന്നു. സ്ഥലം ഏറ്റെടുക്കൽ ഉൾപ്പടെയുള്ള കാര്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മലയോര ഹൈവേ നിർമ്മാണം സുഗമമായി പൂർത്തിയാക്കുന്നതിനായാണ് കെ.എസ്.
ശബരീനാഥൻ എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. തെന്നൂർ തോട്ടംമുക്ക് മുതൽ മേലെ കൊപ്പം വരെയും വിതുര കലുങ്ക് ജംഗ്ഷൻ മുതൽ ഇരുത്തലമൂല വരെയുമാണ് മലയോര ഹൈവേ കടന്ന് പോകുന്ന പ്രദേശങ്ങൾ. ഇതിൽ പലയിടത്തും സ്ഥലം ഏറ്റെടുക്കേണ്ടതായുണ്ട്. ഇതിന് ത്രിതല പഞ്ചായത്തുകളുടെയും രാഷ്ട്രീയ കക്ഷി നേതാക്കളുടെയും നാട്ടുകാരുടെയും എല്ലാവിധ സഹകരണവും ഉണ്ടാകണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.

വിതുര പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ എംഎൽഎയെ കൂടാതെ പൊതുമരാമത്ത് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ടി.എസ് ജയരാജ്, അസിസ്റ്റന്റ് എൻജിനീയർ ആനന്ദ് വി.എസ്, വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൽ.വി.വിപിൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ,വ്യാപാരി വ്യവസായി പ്രതിനിധികൾ, റസിഡന്റ് അസോസിയേഷൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
More From
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications