Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടമ്മയുടെ ആത്മഹത്യ: കാമുകന്‍ ലൈവായി കണ്ടു

തിരുവനന്തപുരം: കാമുകന്റെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ അത്മഹത്യ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കാമുകന്‍ അറസ്റ്റില്‍. ചെമ്പഴന്തി സ്വദേശിയായ 32 കാരി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് പെരുമ്പാവൂര്‍ സ്വദേശീയ രതീഷ് കുമാറിനെ (30) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു സ്വകാര്യ മോട്ടര്‍വാഹന ഡീലര്‍ കമ്പനിയിലെ ജീവനക്കാരിയാണ് യുവതി. മുന്നര്‍ഷം മുമ്പാണ് ഇവര്‍ രതീഷിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഫേസ്ബുക്കിലൂടെയും ഫോണിലൂടെയും ബന്ധം സൗഹൃദമായും പ്രണയമായും വളര്‍ന്നു. എന്നാല്‍ പിന്നീട് രതീഷ് ഇക്കാര്യം പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ തുടങ്ങി.

suicide

ചോദിക്കുന്ന പണം തന്നില്ലെങ്കില്‍ ബന്ധം ഭര്‍ത്താവിനെ അറിയിക്കുമെന്നായിരുന്നു ഭീഷണി. ഇതേ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യുന്നത് വെബ്ക്യാമറ ഓണ്‍ചെയ്ത് ലൈവായി കാമുകനെ കാണിക്കുകയും ചെയ്തു. ആത്മഹത്യാ രംഗം കണ്ട കാമുകന്‍ തന്നെയാണ് യുവതിയുടെ അമ്മയെ വിവരമറിയിച്ചത്.

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പും രതീഷ് യുവതിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തി. ഇയാളുടെ ഫോണും ലാപ്‌ടോപും പരിശോധിച്ചതില്‍ നിന്നാണ് കൂടുതല്‍ തെളിവ് ലഭിച്ചത്. യുവതി ആത്മഹത്യ ചെയ്തതോടെ രതീഷ് ഒളിവില്‍ പോയി. ഒളിവില്‍ നിന്നും ഹൈക്കോടതിയില്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+