തിരുവനന്തപുരത്ത് വന്‍ തീപിടിത്തം; കട പൂര്‍ണമായും കത്തി നശിച്ചു, ആളുകള്‍ കുടുങ്ങിയതായി സംശയം
പുകപടലങ്ങള്‍ വലിയ രീതിയില്‍ അന്തരീക്ഷത്തില്‍ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തീപിടക്കമുണ്ടായത് അറിഞ്ഞത്.

തിരുവന്തപുരം: തിരുവനന്തപുരത്ത് വന്‍ തീപിടിത്തം. വഴുതക്കാട് ആകാശവാണി ഓഫീസിന് സമീപത്തെ കടയിലാണ് തീ പിടിത്തം. എം പി അപ്പന്‍ റോഡില്‍ അക്വേറിയം വില്‍ക്കുന്ന കടയിലാണ് തീപിടിത്തം ഉണ്ടായത്. കട പൂര്‍ണമായും കത്തി നശിച്ചു. സമീപത്തെ വീട്ടിലേക്കും തീ പടര്‍ന്നെത്തിയിട്ടുണ്ട്. അഗ്നിശമന സേനയെത്തി തീ അണയ്ക്കല്‍ നടപടികള്‍ പുരോഗമിക്കുന്നു. തി പിടിത്തം നടന്ന സ്ഥലത്ത് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്.
കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പുകപടലങ്ങള്‍ വലിയ രീതിയില്‍ അന്തരീക്ഷത്തില്‍ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തീപിടക്കമുണ്ടായത് അറിഞ്ഞത്. വലിയ നാശനഷ്ടങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. വലിയ സ്ഥാപനങ്ങളാല്‍ തിങ്ങിനിറഞ്ഞ സ്ഥലമാണ്. പുക കാരണം പ്രദേശത്ത് അടുക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.












Click it and Unblock the Notifications