Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ കുടുംബവുമായി നല്ല ബന്ധം, അങ്ങോട്ടും ഇങ്ങോട്ടും പോക്കുവരവുണ്ട്..'; ആരോപണം തള്ളി 'ആള്‍ദൈവം'

തിരുവനന്തപുരം: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ കവര്‍ച്ച നടത്തിയെന്ന ആരോപണം തള്ളി കളിയിക്കാവിള സ്വദേശിയായ വിദ്യ. സ്വര്‍ണം മോഷ്ടിക്കുകയോ ദുര്‍മന്ത്രവാദം നടത്തുകയോ ചെയ്തിട്ടില്ലെന്നും കുടുംബക്ഷേത്രവുമായി ബന്ധപ്പെട്ട തര്‍ക്കത്തിലെ വൈരാഗ്യം തീര്‍ക്കുകയാണ് ആരോപണം ഉന്നയിച്ചവരെന്നും വിദ്യ പറഞ്ഞു. ട്വന്റിഫോർ ന്യൂസിനോടായിരുന്നു പ്രതികരണം.

'ആ കുടുംബവുമായി നല്ല ബന്ധമാണ്. അങ്ങോട്ടും ഇങ്ങോട്ടും പോക്കും വരവുമൊക്കെയുണ്ട്. വീട്ടില്‍ പൂജ നടത്തിയെന്നും അലമാര തുറന്ന് സ്വര്‍ണം വെപ്പിച്ചെന്നുമൊക്കെ പറയുന്നത് പച്ചക്കള്ളമാണ്. എന്റെ വീട്ടില്‍ അവര്‍ സ്വര്‍ണം കൊണ്ടുവന്ന് തന്നതാണ്. മോഷ്ടിച്ചതല്ല. പടന്താലുമൂടാണ് ആ സ്വര്‍ണം പണയം വച്ചിരിക്കുന്നത്. അതിന് തെളിവുണ്ട്. ബാക്കി സ്വര്‍ണം തിരിച്ചുവേണ്ടെന്നും എന്നെയും മകളെയും അപമാനിക്കുമെന്നും അവര്‍ പറഞ്ഞു' വിദ്യ പറഞ്ഞു..

1

തിരുവനന്തപുരം വെള്ളായണിയിലാണ് വിദ്യ എന്ന യുവതി ആള്‍ദൈവം ചമഞ്ഞ് സ്വര്‍ണവും പണവും തട്ടിയെടുത്തു എന്നായിരുന്നു ഇവർക്കെതിരെ ഉയർന്ന പരാതി. വെള്ളായണി സ്വദേശി വിശ്വംഭരനാണ് കവര്‍ച്ചയ്ക്ക് ഇരയായത് എന്ന് കാണിച്ച് പരാതി ഉന്നയിച്ചത്. ഇയാളുടെ വീട്ടില്‍ നിന്ന് 55 പവന്‍ സ്വര്‍ണവും ഒന്നരലക്ഷം രൂപയും വിദ്യ തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തില്‍ കേസെടുത്ത് നേമം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2

കളിയിക്കാവിള സ്വദേശിയായ വിദ്യയാണ് ദുർമന്ത്രവാദം നടത്തിയത് എന്നാണ് പരാതിക്കാർ പറയുന്നത്. സ്വർണവും പണവും തിരികെ ചോദിച്ചതോടെ കുടുംബത്തെ ഒന്നാകെ കുരുതി കൊടുക്കും എന്ന് ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു. വീട്ടിലുണ്ടായ ദുർമരണങ്ങളെ തുടർന്നാണ് വിശ്വംഭരനെയും മക്കളും ദുർമന്ത്രവാദിയുടെ അടുത്തേക്ക് എത്തുന്നത്. ഇദ്ദേഹത്തിന്റെ വീട്ടിൽ അഞ്ചു മരണങ്ങൾ ഉണ്ടായപ്പോഴാണ് വിശ്വംഭരനും മക്കളും 'തെറ്റിയോട് ദേവി'യെന്ന് വിളിപ്പേരുള്ള കളിയിക്കാവിളയിലെ ആൾദൈവത്തെ സമീപിച്ചതെന്നും ആൾദൈവമായ വിദ്യയും നാലംഗസംഘവും കഴിഞ്ഞ വർഷം പൂജക്കായി വെള്ളായണിയിലെ വീട്ടിലെത്തിയെന്നും പറയുന്നു.

4

പകലും രാത്രിയിലും പൂജകൾ നടത്തി. സ്വർണവും പണവും പൂജാമുറിയിലെ അലമാരയിൽ വെച്ച് പൂട്ടി. മന്ത്രവാദിയല്ലാതെ ആരും മുറിയും അലമാരിയും തുറക്കരുതെന്ന് പറഞ്ഞ് വിലക്കുകയും ചെയ്തു എന്നുമാണ് വീട്ടുകാർ‌ പറയുന്നത്. മുറിക്കുള്ളിൽ അദൃശ്യയായി ദേവിയും കരിനാഗവുമുണ്ടെന്നും തുറന്നാൽ കരിനാഗം കടിക്കുമെന്നും വീട്ടുകാരെ ഇവർ പറഞ്ഞ് ഭയപ്പാടിൽ ആക്കിയിരുന്നു. ഇടയ്ക്കിടെ വിദ്യ എത്തി അലമാര തുറന്ന് പൂജ നടത്തും മടങ്ങും. ബന്ധുവിന്റെ കല്ല്യാണ ആവശ്യത്തിന് സ്വർണം ആവശ്യമായി വന്നപ്പോഴാണ് വലിയ തട്ടിപ്പ് നടന്ന കാര്യം മനസ്സിലായതെന്ന് വിശ്വംഭരൻ പറയുന്നു.

4

അലമാര തുറന്ന് സ്വർണം വേണമെന്ന് ആവശ്യപ്പെട്ടെന്നും ശാപം കഴിഞ്ഞില്ല പൂജ തുടരണമെന്ന് വിദ്യ പറഞ്ഞെന്നും ഇവർ പറയുന്നു. ശാപം തീരുമെന്ന് പറഞ്ഞ തീയതികൾ നീട്ടിക്കൊണ്ടുപോയതോടെ ഒടുവിൽ രണ്ടുംകൽപിച്ച് അലമാര തുറന്നുവെന്നും . അലമാരിയിൽ സ്വർണവും പണവും ഇല്ലെന്ന് കണ്ടതോടെയാണ് തങ്ങൾ ചതിക്കപ്പെട്ടതാണെന്ന് മവസ്സിലായതെന്നും ഇവർ ആരോപിച്ചിരുന്നു.,

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+