Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ തലയ്ക്കടിച്ച് പരിക്കേൽപിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ഭാര്യയെ തലക്കടിച്ച് പരിക്കേൽപിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ആനയറ ഊളൻകുഴി സിറ്റിഗാർഡൻസിൽ ഹൗസ് നമ്പർ 23 ൽ ജോൺസൺ പെരേരയാണ് (65) വീട്ടിൽ തൂങ്ങി മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 1.30 ഓടെ ഇവരുടെ വീട്ടിൽ നിന്നും ബഹളം കേട്ടെത്തിയ അയൽവാസികളാണ് തലയിൽ നിന്ന് രക്തം വാർന്ന നിലയിൽ ഭാര്യ സെറാഫിനെ കാണുന്നത്.

തുടർന്ന് അയൽവാസികളും റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകരും ചേർന്ന് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സെറാഫിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് ശേഷം വീടിനകത്ത് കയറി വാതിലടച്ച ജോൺസന്റെ അനക്കമൊന്നുമില്ലാത്തതിനെ തുടർന്ന് അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോൾ വീട് തുറക്കാതിരുന്നതിനാൽ പേട്ട പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പേട്ട പൊലീസെത്തി വാതിൽ ബലമായി തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് ഉടുതുണിയിൽ തൂങ്ങിയ നിലയിൽ ജോൺസൺ പെരേരയുടെ മൃതദേഹം കാണുന്നത്.

john-1546588

പുതുക്കുറിച്ചി സ്വദേശിയായ ജോൺസൺ പെരേരയും ഭാര്യയും കഴിഞ്ഞ 15 വർഷത്തോളമായി ഊളൻകുഴിയിലെ സിറ്റി ഗാർഡൻസിലാണ് താമസം. ജോൺസൺ പെരേരയും ഭാര്യ സെറാഫും വൃദ്ധയായ ഇവരുടെ മാതാവുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്.തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ജോൺസൺ പെരേരയുടെ ഭാര്യ സെറാഫിനെ ഡിസ്ചാർജ് ചെയ്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മക്കൾ ഫിജി പെരേര, ഫിജില പെരേര, ജെറാൾഡ്.ജോൺസൺ മദ്യലഹരിയിലാണ് ഭാര്യയെ ചുറ്റിക കൊണ്ട് ആക്രമിച്ചതെന്നും ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നതായി അറിയാൻ കഴിഞ്ഞെന്നും പൊലീസ് പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+