തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭാര്യ തല്ലി, ഭര്‍ത്താവ് മരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഭാര്യയുടെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭര്‍ത്താവ് മരിച്ചു. തിരുവനന്തപുരം പേരൂര്‍ക്കടയിലാണ് സംഭവം.

പേരൂര്‍ക്കട ഊന്നാംപാറ സ്വദേശി അനില്‍ കുമാര്‍ ആണ് മരിച്ചത്. ഡിസംബര്‍ 13 ശനിയാഴ്ചയാണ് ഭാര്യയില്‍ നിന്ന് മര്‍ദ്ദനമേറ്റ് അനില്‍കുമാറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Crime

ഭാര്യയുടെ മര്‍ദ്ദനത്തിലാണ് തനിക്ക് പരിക്കേറ്റതെന്ന് അനില്‍കുമാര്‍ ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നു. തലക്കായിരുന്നു പരിക്ക്.

അനില്‍കുമാര്‍ നല്‍കിയ വിവരം ആശുപത്രി അധികൃതര്‍ പോലീസിനെ ആദ്യമേ അറിയിച്ചിരുന്നു. എന്നാല്‍ പോലീസ് ഇതിനോട് പ്രതികരിച്ചില്ലെന്ന് ആക്ഷേപം ഉണ്ട്. ചികിത്സയിലിരിക്കെ അനില്‍കുമാര്‍ മരിച്ച വിവരവും പോലീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ പോലീസ് ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം. പേരൂര്‍ക്കട പോലീസ് ആണ് കേസ് എടുക്കേണ്ടത്.

Thiruvananthapuram
English summary
Husband suffered injury from wife's attack died in hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X