തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വപ്‌ന സുരേഷ് മുങ്ങിയത് ഇതുവഴി; ആ കാട്ടിലൂടെ നിരവധി വഴികളുണ്ട്... കൂടെ മറ്റൊരു യുവതിയും...

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്‌ന സുരേഷ് എവിടെ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. മൂന്നിടത്താണ് സ്വപ്നക്ക് വേണ്ടി തിരച്ചില്‍ നടക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വപ്‌ന വീട്ടിലേക്ക് അവസാനമായി വിളിച്ചത്.

സ്വര്‍ണക്കടത്ത് സംഭവം വിവാദമാകുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസം ഫ്‌ളാറ്റില്‍ നിന്ന് മുങ്ങിയ സ്വപ്ന പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം തിരച്ചില്‍ നടക്കുന്നുണ്ട്. അതിനിടെ സ്വപ്ന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യവും ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ വേളയിലാണ് സ്വപ്നയെ കണ്ടുവെന്ന് ഒരാള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.....

ശനിയാഴ്ച പുറത്തുപോയി

ശനിയാഴ്ച പുറത്തുപോയി

ശനിയാഴ്ചയാണ് സ്വപ്‌ന സുരേഷ് ഫ്‌ളാറ്റില്‍ നിന്ന് പോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഒരുപാട് ഉന്നതരുമായി ബന്ധമുള്ള സ്വപ്‌ന സുരേഷ് ഈ ബന്ധങ്ങള്‍ ഉപയോഗിച്ച് ഒളിവില്‍ കഴിയുകയാണോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.

Recommended Video

cmsvideo
Swapna Suresh's helper Sandeep is a BJP Worker | Oneindia Malayalam
മൂന്നിടത്ത് തിരച്ചില്‍

മൂന്നിടത്ത് തിരച്ചില്‍

മൂന്നിടത്താണ് സ്വപ്‌ന സുരേഷിന് വേണ്ടി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും തമിഴ്‌നാട്ടിലുമാണ് പരിശോധന. തിരുവനന്തപുരത്ത് സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തിയ അന്വേഷണ സംഘം അവരുടെ സുഹൃത്തുക്കളില്‍ നിന്നും വിവരം ശേഖരിച്ചു.

സ്വപ്നയെ കണ്ടുവെന്ന്

സ്വപ്നയെ കണ്ടുവെന്ന്

അതിനിടെയാണ് തിരുവനന്തപുരം പാലോടിനടുത്ത കൊച്ചുതാന്നിമൂട് സ്വദേശി ഗിരീശന്‍ സ്വപ്നയെ കണ്ടുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട് ഭാഗത്തേക്കുള്ള വഴിയാണ് സ്വപ്ന ചോദിച്ചതത്രെ. അന്ന് സ്വപ്നയെ അറിയില്ലായിരുന്നുവെന്നും വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ് തിരിച്ചറിഞ്ഞതെന്നും ഗിരീശന്‍ പറയുന്നു.

ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക്

മങ്കയം ബ്രൈമൂര്‍ ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള വഴിയാണ് സ്വപ്ന ചോദിച്ചത്. ഇന്നോവ കാര്‍ ഓടിച്ചിരുന്നത് സ്വപ്‌ന തന്നെയാണ്. മറ്റൊരു യുവതിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നുവത്രെ. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് യുവതിയെ കണ്ടതെന്നും വഴി ചോദിച്ചതെന്നും ഗിരീശന്‍ ഓര്‍ത്തെടുക്കുന്നു.

കാട്ടിലൂടെ തമിഴ്‌നാട്ടിലേക്ക്

കാട്ടിലൂടെ തമിഴ്‌നാട്ടിലേക്ക്

മങ്കയം ടൂറിസം കേന്ദ്രത്തില്‍ ഇപ്പോള്‍ സന്ദര്‍ശകരെ അനുവദിക്കുന്നില്ല. കൊറോണയെ തുടര്‍ന്ന് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പിന്നെ എന്തിനാണ് ഇവിടേക്കുള്ള വഴി ചോദിച്ചത് എന്നതാണ് സംശയം. ടൂറിസം കേന്ദ്രത്തിന് സമീമുള്ള കാട്ടിലൂടെ തമിഴ്‌നാട്ടിലേക്ക് പോകാന്‍ ഒരുപാട് വഴികളുണ്ടെന്നും ഗിരീശന്‍ പറഞ്ഞു.

നേരത്തെ ലഭിച്ച വിവരം

നേരത്തെ ലഭിച്ച വിവരം

സ്വപ്‌ന സുരേഷ് തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് നേരത്തെ കസ്റ്റംസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. മാത്രമല്ല, മറ്റു പല വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിക്കുന്നുണ്ട്. എല്ലാം അവര്‍ മുഖവിലക്കെടുക്കുന്നില്ല. തിരുവനന്തപുരത്ത് കൊറോണ വ്യാപന പശ്ചാത്തലത്തില്‍ നിയന്ത്രണം ശക്തമാണ്.

സാധ്യത കുറവാണ്

സാധ്യത കുറവാണ്

ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ തലസ്ഥാനം വിട്ടുപോകുക എന്നത് വളരെ ശ്രമകരമാണ്. പോലീസിന്റെ പരിശോധന എല്ലാ ഭാഗങ്ങളിലുമുണ്ട്. അതുകൊണ്ട് തിരുവനന്തപുരത്ത് എവിടെയെങ്കിലും സ്വപ്‌ന സുരേഷ് രഹസ്യമായി കഴിയുന്നുണ്ടാകാമെന്നും അന്വേഷണ സംഘം കരുതുന്നു.

ജാമ്യം ലഭിച്ച ശേഷം

ജാമ്യം ലഭിച്ച ശേഷം

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജാമ്യം ലഭിച്ച ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജാരാകാമെന്നാണ് സ്വപ്‌ന സുരേഷിന്റെ പദ്ധതിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അറസ്റ്റ് ഒഴിവാക്കുകയാണ് ലക്ഷ്യം. തെറ്റൊന്നും താന്‍ ചെയ്തിട്ടില്ലെന്നാണ് സ്വപ്‌ന ജാമ്യാപേക്ഷയില്‍ പറയുന്നത്.

എപ്പോള്‍ പരിഗണിക്കും

എപ്പോള്‍ പരിഗണിക്കും

ബുധനാഴ്ച രാത്രിയാണ് സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇ ഫയലിങ് വഴിയായിരുന്നു ഹര്‍ജി നല്‍കിയത്. ഹൈക്കോടതി അഭിഭാഷകനായ രാജേഷ് മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. എപ്പോഴാണ് ഹര്‍ജി പരിഗണിക്കുക എന്ന് വ്യക്തമല്ല.

സന്ദീപ് നായര്‍ മുഖ്യകണ്ണി

സന്ദീപ് നായര്‍ മുഖ്യകണ്ണി

അതേസമയം, സ്വപ്നക്ക് പിന്നാലെ ഒളിവില്‍ പോയ സന്ദീപ് നായര്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയാണെന്ന് അന്വേഷണ സംഘം കരുതുന്നു. സരിത്തും സന്ദീപും ഒരുമിച്ച് വിദേശയാത്ര നടത്തിയിട്ടുണ്ടത്രെ. ഇക്കാര്യം വ്യക്തമായതോടെയാണ് സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെത്തിച്ചത്.

അറ്റാഷെയെ ചോദ്യം ചെയ്യും

അറ്റാഷെയെ ചോദ്യം ചെയ്യും

അതേസമയം, യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നീക്കം ആരംഭിച്ചു. ഇതിന് കേന്ദ്ര പരോക്ഷ നികുതി വകുപ്പിന്റെ അനുമതി ആവശ്യമാണ്. അനുമതി ലഭിക്കുന്ന മുറയ്ക്ക് ചോദ്യം ചെയ്യല്‍ തുടങ്ങുമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

Thiruvananthapuram
English summary
I Saw Swapna Suresh in a Car on Monday; Palode Native Says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X