വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡ് അതാത് യൂണിറ്റുകളില്‍ ലഭ്യമാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വ്വീസില്‍ നിന്നു വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തങ്ങള്‍ അവസാനം ജോലി ചെയ്ത യൂണിറ്റില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്കി. വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ സൗകര്യാര്‍ത്ഥം തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനായുളള സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ദിവസം തന്നെ യൂണിറ്റുകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. ഐപിഎസ് റാങ്കിലുളള ഉദ്യോഗസ്ഥര്‍ക്ക് പോലീസ് ആസ്ഥാനത്തുനിന്ന് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കും. ഇതുവരെ കാര്‍ഡ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് അതത് യൂണിറ്റുകളില്‍ ഓണ്‍ലൈനായോ നേരിട്ടോ അപേക്ഷ നല്കി തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റാം. ശാരീരിക വെല്ലുവിളി നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് അവര്‍ ആവശ്യപ്പെടുന്നപക്ഷം തിരിച്ചറിയല്‍ കാര്‍ഡ് തപാലില്‍ അയച്ചുനല്‍കാനും നിര്‍ദ്ദേശമുണ്ട്.

പോലീസ് നല്കുന്ന തിരിച്ചറിയല്‍ രേഖ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കും. ക്രൈം കേസുകളില്‍ ഉള്‍പ്പെട്ട മുന്ഉദ്യോഗസ്ഥര്ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കില്ല. സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിശ്ചിത മാതൃകയിലാകും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക. 10 വര്‍ഷമാണ് കാര്‍ഡിന്റെ കാലാവധി. എല്ലാ യൂണിറ്റുകളിലും പെന്‍ഷനേഴ്സ് ഐ.ഡി കാര്‍ഡ് രജിസ്റ്റര്‍ സൂക്ഷിക്കും. ഈ മാസം 10 മുതല്‍ കാര്‍ഡ് ലഭ്യമാക്കും.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications